തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിക്കടത്തുകാരായ സ്ഥിരം കുറ്റവാളികളുടെ പട്ടികയുമായി പോലീസ്. വൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ ഉള്‍പ്പെടുന്നവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ പ്രത്യേകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് കുറ്റവാളികളുടെ പട്ടിക തയാറാക്കിയത്.1681 പേരുള്ള സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ 162 പേരെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്നുള്ള ശിപാര്‍ശ പോലീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിടേണ്ടത്. അതേസമയം കരുതൽ തടങ്കലിന്റെ കാര്യത്തിൽ ഇതേവരെ ഉത്തരവിറങ്ങിയിട്ടില്ല. പോലീസിന്റെ പട്ടികയിൽ ഏറ്റവും കൂടുതൽ ലഹരിക്കടത്തുകാരുള്ളത് കണ്ണൂരിലാണ്. 465 പേരാണ് പട്ടികയിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള വയനാടും കാസര്‍ഗോഡും 210 പേര് വീതമാണുള്ളത്. കൊല്ലം സിറ്റിയില്‍ 189 പേരുണ്ടെന്നും പൊലീസ് പട്ടിക പറയുന്നു. കോഴിക്കോട് റൂറലിൽ 184 കുറ്റവാളികളും പട്ടികയിലുണ്ട്.ഇന്റലിജൻസിന്റെ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ…
Read MoreTag: police
17 വർഷത്തിടെ 17 കേസ്; സ്വന്തം പേരിലുള്ള സിംകാർഡ് കൂട്ടുകാരുടെ മൊബൈലിൽ ഓണാക്കിവച്ച് പോലീസിനെ വട്ടംകറക്കി തട്ടിപ്പ് ; മുപ്പത്തിയഞ്ചുകാരൻ അഭിജിത്തിന് എട്ടിന്റെ പണികൊടുത്ത് പോലീസ്…
ഹരിപ്പാട്: പതിനേഴു വർഷത്തിനുള്ളിൽ പതിനേഴോളം കേസിൽ പ്രതി, ഒടുവിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചെറുതന വില്ലേജിൽ ചെറുതന വടക്കും മുറിയിൽ സൗപർണിക വീട്ടിൽ അഭിജിത്തി(35)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. 2005 മുതൽ ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, പോക്സോ, കഠിന ദേഹോപദ്രവം, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങിയ 15ൽ പരം കേസുകളിൽ പ്രതിയാണ്. ക്വട്ടേഷൻ മയക്കുമരുന്നു മാഫിയ തുടങ്ങിയവരുമായും ബന്ധമുണ്ട്. അഞ്ചുമാസം മുൻപ് മാന്നാർ സ്റ്റേഷനിൽ ഒന്നര കിലോ കഞ്ചാവുമായി പിടിച്ചിരുന്നു. ഒരു സ്ഥലത്തോ സ്വന്തം വീട്ടിലോ സ്ഥിരമായി താമസിക്കാറില്ല. വാടക വീടുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും പല ജില്ലകളിലായി റൂമെടുത്ത് ആർഭാട ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്. സ്വന്തം പേരിലുള്ള സിം കൂട്ടുകാരുടെ കൈയിൽ കൊടുത്തു ആ സിം ഓണാക്കി വയ്ക്കുകയും പകരം പല…
Read Moreപതിമൂന്ന് ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസിലെ കുറ്റാരോപിതനായ പോലീസുകാരൻ മരിച്ച നിലയിൽ; എആർ ക്യാമ്പിലെ ബാരക്കിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്
പത്തനംതിട്ട: സാന്പത്തിക തട്ടിപ്പുകേസിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാന്പ് ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊക്കാത്തോട് സ്വദേശിയും കോന്നി പോലീസ് സ്റ്റേഷനിലെ സിപിഒയുമായ ബിനുകുമാറിനെ (36)യാണ് ഇന്നലെ രാവിലെ പത്തോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പത്തനംതിട്ട എആർ ക്യാമ്പിലെത്തി മെസിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവിടെ തങ്ങിയിരുന്നു. പിന്നീടാണ് ബിനുവിന്റെ മൃതദേഹം ബാരക്കിലെ ജനലിൽ മുണ്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. കോന്നി പോലീസ് സ്റ്റേഷനിൽ ഒരുമാസത്തോളമായി ഡ്യൂട്ടിക്ക് ഹാജരുണ്ടായിരുന്നില്ല.റാന്നിയിൽ ജോലിയിലിരിക്കേ പ്രദേശവാസിയായ യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി ഇയാൾക്കെതിരേ പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ല. ഇയാൾ ഒളിവിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ട്. യുവതിയിൽ നിന്നു തട്ടിയെടുത്ത കാറിന്റെ ആർസി ബുക്ക് പണയപ്പെടുത്തി ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റുകയും…
Read Moreവിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ! കാരണം ചോദിച്ചെത്തിയ എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിയെ പോലീസ് സ്റ്റേഷനില്‍ ഇട്ട് തല്ലിച്ചതച്ചു; വീഡിയോ പുറത്ത്
കോതമംഗലത്ത് പോലീസ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചതായി പരാതി. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ഥിയെയാണ് പോലീസ് മര്‍ദ്ദിച്ചത്. അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന് പറഞ്ഞു. പോലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വെച്ച് പോലീസുകാര്‍ തടഞ്ഞു. അസഭ്യം പറയുകയും ചെയ്തു. തെറി പറയേണ്ട കാര്യമില്ലല്ലോ സാറേ.. എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോല്‍, പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റോഷന് പറഞ്ഞു. എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിയാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. നീ എസ്എഫ്ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു പിന്നീടുള്ള മര്‍ദ്ദനം. തങ്ങളുടെ പേരിലും കേസെടുക്കുകയും രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. എസ്ഐയും ഒരു പോലീസുകാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റോഷന്…
Read Moreകല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് പോലീസുകാരനടക്കം മൂന്നുപേർ മുങ്ങിമരിച്ചു
വിതുര : കല്ലാറിലെ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്നു പേര് കയത്തിൽ പെട്ട് മരിച്ചു. ബീമാപള്ളി തൈക്കാപള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ്(30) സഹോദരനായ ജവാദ് (35) ഇവരുടെ സഹോദരിയുടെ മകനായ സഫ്വാൻ (16)എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ബന്ധുക്കളായ സുബിൻ, അസ്ന, സജീന,ഷെഹ് സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ബ്രൈമൂറിൽ എത്തിയത്. അവിടേയ്ക്ക് അനുമതി നിഷേധിച്ചതിനാൽ 12 മണിയോടെ കല്ലാറിലെ വട്ടക്കയത്തിൽ എത്തുകയായിരുന്നു . കുളിക്കുന്നതിനിടയിൽ അസ്ന(12) കയത്തിൽ അകപ്പെട്ടപോൾ രക്ഷിക്കാനിറങ്ങിയവരാണ് മരിച്ചത്. നാട്ടുകാർ ഓടിക്കൂടി അസ്നയെയും മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തി വിതുര ആശുപത്രിയിലെത്തിച്ചെങ്കിലും ഫിറോസ്, ജവാദ്, സഫ്വാൻ എന്നിവർ മരിച്ചു. കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്തു ഗ്രാമപഞ്ചായത്തിന്റെ യും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ആറിൽ ഇറങ്ങിയത്. സ്ഥിരമായി മുങ്ങി…
Read Moreമോഷണം പോയ സ്വര്‍ണവും പണവും തേടി നായയുമായി പോലീസ് ! മണംപിടിച്ച് നായ ചെന്നു കയറിയത് ‘വാറ്റ് കേന്ദ്രത്തില്‍’; പിന്നീട് നടന്നത്…
സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ തിരഞ്ഞ് പോലീസ് നായ എത്തിയത് വാറ്റ് നിര്‍മാണകേന്ദ്രത്തില്‍. കള്ളനെ കിട്ടിയില്ലെങ്കിലും വാറ്റിയ ചാരായവും വാഷും പോലീസ് പിടികൂടി. ആളൂര്‍ ചങ്ങലഗേറ്റിന് സമീപം വടക്കേപ്പീടികയില് ജോയിയുടെ വീട്ടില്‍ നടന്ന മോഷണത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വാറ്റ്കളത്തില് എത്തിയത്. ജോയിയും ഭാര്യയും ഉറങ്ങിക്കിടക്കുന്ന സമയം മുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 35 പവന്റെ ആഭരണങ്ങളും 22,000 രൂപയും മോഷണം പോകുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. അന്വേഷണത്തിനായി വീട്ടിലെത്തിച്ച പോലീസ് നായ മണം പിടിച്ച് ഓടിയെത്തിയത് തൊട്ടടുത്തുള്ള ഫാമിലേക്കായിരുന്നു. പിന്നാലെയെത്തിയ പോലീസ് അവിടെ കണ്ടതാവട്ടെ അനധികൃതമായ വാറ്റ് നിര്‍മ്മാണവും. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഫാം നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള ചതുപ്പില്‍ ഇയാള്‍ ചാടിയെന്ന സംശയത്താല്‍ പോലീസ് ഈ പ്രദേശത്ത് തെരച്ചില്‍ നടത്തി. രാത്രി ഒമ്പത് മണിയോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി എങ്കിലും വീണ്ടും…
Read Moreപത്തനംതിട്ട ജില്ലയിലെ റോഡുകളിലെ കുഴിയെണ്ണി പോലീസുകാര്‍ ! എണ്ണിയെടുത്ത കുഴികളുടെ എണ്ണം കണ്ട് ഞെട്ടി പോലീസ് മേധാവി…
റോഡിലെ കുഴികള്‍ എണ്ണാന്‍ പോലീസുകാരെ ചുമതലപ്പെടുത്തിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉദ്യമം പൂര്‍ത്തിയാക്കി പോലീസ്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ട ജില്ലയില്‍ 38 സ്ഥലങ്ങളില്‍ റോഡില്‍ കുഴിമൂലം അപകട സാധ്യത നിലനില്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒമാരാണ് സ്റ്റേഷന് പരിധിയിലെ കുഴികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. റോഡിലെ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി കര്‍ശന നടപടിവേണമെന്ന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡില്‍ കുഴിയില്‍ വീണുള്ള അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം എത്തിയത്. സ്വന്തം സ്റ്റേഷന് പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികള്‍ എണ്ണി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മറ്റു പല ജില്ലകളിലും സമാന നിര്‍ദ്ദേശമുണ്ടായി. കുഴിയുടെ എണ്ണം…
Read Moreപീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്ത് കടിച്ച് 17കാരി ! മുറിപ്പാടു നോക്കി പ്രതിയെ പിടിച്ച് മിടുക്ക് കാട്ടി പോലീസ്…
പതിനേഴുകാരിയെ പൊതുസ്ഥലത്തു വച്ച് കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിനേഷ് ഗൗഡ്(33) എന്നയാളാണ് ആണ് പോലീസ് പിടിയിലായത്. രക്ഷപ്പെടാനായി പെണ്‍കുട്ടി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. ഓഗസ്റ്റ് 11ന് താനെയിലെ ഘോഡ്ബന്ദര്‍ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ ദിനേഷ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. ഇയാളുടെ മുഖത്തു കടിച്ച ശേഷം കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സ്ത്രീസുരക്ഷ സംബന്ധിച്ച് നിരവധിപ്പേര്‍ ആശങ്ക പങ്കുവച്ചു. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തിരച്ചില്‍ തുടങ്ങി. പ്രതിയുടെ മുഖത്ത് കടിയേറ്റ മുറിപ്പാടു മാത്രമായിരുന്നു ഏക സൂചനയെന്നു വര്‍ത്തക് നഗര്‍ ഡിവിഷന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ നിലേഷ് സോനവാനെ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മാന്‍പാഡ ഏരിയയിലെ മനോരമ നഗര്‍ സ്വദേശി ദിനേശ്…
Read Moreന്നാ തനിക്കിരിക്കട്ടെ ഒരുമെഡൽ..! മന്ത്രിയെ വട്ടം ചുറ്റിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജനാണ് സസ്പെൻഷന് പിന്നാലെ മെഡലിന് അർഹനായത്. 261 പൊലീസുകാർക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡൽ പ്രഖ്യാപിച്ചത്.മന്ത്രി പി. രാജീവന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മീഷണർ സസ്പെൻസ് ചെയ്തത്. മന്ത്രിയുടെ എസ്കോര്‍ട്ട് വാഹനത്തിന്റെ റൂട്ട് മാറിയതുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. പള്ളിച്ചൽ മുതൽ വെട്ട്റോഡ് വ സസ്പെൻഷൻ നടപടിക്കെതിരേ പോലീസ് സേനയില്‍ വ്യാപകമായ അമര്‍ഷമുയരുന്ന സാഹചര്യത്തിലാണ് മെഡൽ നേട്ടവും എത്തുന്നത്. മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് സസ്പെൻഷൻ സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് ഇന്നു…
Read Moreപുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെങ്കിലും മൈന്‍ഡ് ചെയ്യാറില്ലെന്ന് പ്ലസ്ടുക്കാരി ! വ്ളോഗറിനായി വലവീശി പോലീസ്…
പ്ലസ്ടുക്കാരിയുമായി ലഹരി സംഭാഷണം നടത്തിയ വ്ളോഗര്‍ക്കായി വലവിരിച്ച് പോലീസ്. പൈസയുണ്ടെങ്കിലും സാധനം കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നാണ് തൃശൂര്‍ സ്വദേശിനിയായ പ്ലസ്ടുക്കാരി പറയുന്നത്. ”ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ” കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നതാവട്ടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറും. എട്ടുംപൊട്ടും തിരിയാത്ത കുട്ടികളില്‍ പോലും ലഹരി എത്രമാത്രം ആഴത്തില്‍ കടന്നുകയറി എന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ”നമ്മള് ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..” എന്നു പെണ്‍കുട്ടി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോ കണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡ്രോംഗ്രെ പറഞ്ഞു. ”തൃശൂരാണ്..” എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്കുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു…
Read More