പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​യെ​ണ്ണി പോ​ലീ​സു​കാ​ര്‍ ! എ​ണ്ണി​യെ​ടു​ത്ത കു​ഴി​ക​ളു​ടെ എ​ണ്ണം ക​ണ്ട് ഞെ​ട്ടി പോ​ലീ​സ് മേ​ധാ​വി…

റോ​ഡി​ലെ കു​ഴി​ക​ള്‍ എ​ണ്ണാ​ന്‍ പോ​ലീ​സു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ദ്യ​മം പൂ​ര്‍​ത്തി​യാ​ക്കി പോ​ലീ​സ്.

പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 38 സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ല്‍ കു​ഴി​മൂ​ലം അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​സ്എ​ച്ച്ഒ​മാ​രാ​ണ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ഴി​ക​ള്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി ക​ര്‍​ശ​ന ന​ട​പ​ടി​വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ല്‍ കു​ഴി​യി​ല്‍ വീ​ണു​ള്ള അ​പ​ക​ടം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശം എ​ത്തി​യ​ത്.

സ്വ​ന്തം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ റോ​ഡു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ള്‍ എ​ണ്ണി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി 26നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മ​റ്റു പ​ല ജി​ല്ല​ക​ളി​ലും സ​മാ​ന നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി. കു​ഴി​യു​ടെ എ​ണ്ണം അ​റി​യി​ക്കേ​ണ്ട​ത് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​നെ​യെ​ന്നും നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

കു​ഴി​യെ​ണ്ണ​ല്‍ നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് സേ​ന​യി​ല്‍ ഉ​യ​ര്‍​ന്ന​ത്. റോ​ഡി​ലെ കു​ഴി അ​ട​യ്ക്കു​ന്ന​ത് പ​ശ വ​ച്ചാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

റോ​ഡി​ലെ കു​ഴി​ക​ളെ സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന്റെ ക​യ്യി​ല്‍ വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ളി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തെ ശ​രി​വ​യ്ക്കു​ന്ന​താ​ണ് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ണ​ക്കെ​ടു​പ്പ്.

Related posts

Leave a Comment