പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളു​ടെ മു​ഖ​ത്ത് ക​ടി​ച്ച് 17കാ​രി ! മു​റി​പ്പാ​ടു നോ​ക്കി പ്ര​തി​യെ പി​ടി​ച്ച് മി​ടു​ക്ക് കാ​ട്ടി പോ​ലീ​സ്…

പ​തി​നേ​ഴു​കാ​രി​യെ പൊ​തു​സ്ഥ​ല​ത്തു വ​ച്ച് ക​ട​ന്നു​പി​ടി​ച്ചു പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍.
മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം.

ദി​നേ​ഷ് ഗൗ​ഡ്(33) എ​ന്ന​യാ​ളാ​ണ് ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ര​ക്ഷ​പ്പെ​ടാ​നാ​യി പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ മു​ഖ​ത്ത് ക​ടി​ച്ച​പ്പോ​ഴു​ണ്ടാ​യ മു​റി​പ്പാ​ടാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ച്ച​ത്.

ഓ​ഗ​സ്റ്റ് 11ന് ​താ​നെ​യി​ലെ ഘോ​ഡ്ബ​ന്ദ​ര്‍ റോ​ഡി​ലെ ആ​കാ​ശ​പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നി​ലൂ​ടെ​യെ​ത്തി​യ ദി​നേ​ഷ് പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​ത്.

ഇ​യാ​ളു​ടെ മു​ഖ​ത്തു ക​ടി​ച്ച ശേ​ഷം കു​ത​റി​യോ​ടി​യ പെ​ണ്‍​കു​ട്ടി സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി.

വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ സ്ത്രീ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച് നി​ര​വ​ധി​പ്പേ​ര്‍ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.

ഇ​തോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ച് തി​ര​ച്ചി​ല്‍ തു​ട​ങ്ങി.

പ്ര​തി​യു​ടെ മു​ഖ​ത്ത് ക​ടി​യേ​റ്റ മു​റി​പ്പാ​ടു മാ​ത്ര​മാ​യി​രു​ന്നു ഏ​ക സൂ​ച​ന​യെ​ന്നു വ​ര്‍​ത്ത​ക് ന​ഗ​ര്‍ ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്റ് പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ നി​ലേ​ഷ് സോ​ന​വാ​നെ പ​റ​ഞ്ഞു.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മാ​ന്‍​പാ​ഡ ഏ​രി​യ​യി​ലെ മ​നോ​ര​മ ന​ഗ​ര്‍ സ്വ​ദേ​ശി ദി​നേ​ശ് ഗൗ​ഡി​നെ പി​ടി​കൂ​ടി​യ​ത്. പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment