തൊടുപുഴ: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽനിന്നു പോലീസുകാരെ ഉപയോഗിച്ചും സ്വന്തമായും വായ്പയെടുത്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ പോലീസുകാരനെ ഇടുക്കി ഡിസിആർബി സംഘം തമിഴ്നാട്ടിൽനിന്നു പിടികൂടി. ഇടുക്കി എആർ ക്യാന്പിൽ സിവിൽ പോലീസ് ഓഫീസറായിരുന്ന കാഞ്ഞിരപ്പള്ളി ഒറ്റത്തെങ്ങിൽ വീട്ടിൽ അമീർ ഷാ (43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2019-ലാണ് ഇയാൾ സർവീസിലിരിക്കെ പണം തട്ടിപ്പു നടത്തിയത്. ഇതോടെ ആ വർഷംതന്നെ ഇയാളെ സർവീസിൽനിന്നു നീക്കം ചെയ്തിരുന്നു. സഹപ്രവർത്തകരെകൊണ്ട് വായ്പയെടുപ്പിച്ച പണം ഇയാൾ ഓണ്‍ലൈൻ റമ്മി കളിക്കാനായി ഉപയോഗിക്കുകയായിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു. സഹകരണ സംഘത്തിൽ മാസാമാസം അടയ്ക്കേണ്ട തുകയോടൊപ്പം കൂടുതൽ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ വായ്പ എടുപ്പിച്ചിരുന്നത്. ആദ്യമെല്ലാം സൊസൈറ്റിയിൽ നൽകാനുള്ളതും വാഗ്ദാനം ചെയ്തിരുന്ന തുകയും വായ്പ എടുത്തു നൽകിയ…
Read MoreTag: police
യൂണിഫോമിനുള്ളില്‍ ഇടംപിടിച്ച് മൂര്‍ഖന്‍ ! വനിതാ പോലീസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
യൂണിഫോമിനുള്ളില്‍ നുഴഞ്ഞു കയറിയ മൂര്‍ഖന്‍ പാമ്പില്‍ നിന്ന് പോലീസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബിഹാറിലെ സരണ്‍ ജില്ലയിലുള്ള പഹല്ജാ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന പോലീസ് യൂണിഫോമിനുള്ളിലാണ് മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നത്. കഴിഞ്ഞയാഴ്ച കനത്ത മഴയായിരുന്നു ഇവിടെ. ഇതിനു പിന്നാലെയാണ് പാമ്പ് പോലീസ് സ്റ്റേഷനുള്ളിലെത്തിയത്. യൂണിഫോം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാമ്പ് പത്തിവിരിച്ച് കൊത്താനാഞ്ഞത്. അതോടെ പോലീസുകാരി ഭയന്നു പിന്നോട്ട് മാറുകയായിരുന്നു. പോലീസുകാരി തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തുമ്പോള്‍ യൂണിഫോമിനു മുകളിലായി പത്തിവിരിച്ചു നില്ക്കുന്ന പാമ്പിനെ കണ്ടു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്. മഴയെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലും മറ്റും പാമ്പുകളെ കണ്ടെത്തുന്നത് പതിവായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Read Moreയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണ് അടിച്ചു തകര്‍ത്ത് പോലീസ് ! കാഴ്ചയ്ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയെന്ന് വിവരം…
ഇടുക്കിയില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണു തകര്‍ന്നു. ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെ കാര്‍ തടഞ്ഞ് മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റു.പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണു തകര്‍ന്നത്. കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ബിലാല്‍ സമദിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവര്‍ക്കും പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റത്. എസ്.ഐ: നസീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സക്കീര്‍ എന്നിവരെയും ആശുപത്രിയില്‍…
Read Moreരാത്രി രണ്ടു മണിയ്ക്ക് പോലീസിനെ വിളിച്ച് യുവാവ് ! പോലീസ് പാഞ്ഞെത്തിയപ്പോള്‍ യുവാവ് ആവശ്യപ്പെട്ടത് ‘തണുത്ത ബിയര്‍’ ; പിന്നെ നടന്നത്…
രാത്രി രണ്ടുമണിയ്ക്ക് പോലീസിനെ വിളിച്ച് തണുത്ത ബിയര്‍ ആവശ്യപ്പെട്ട് യുവാവ്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. യുവാവിന്റെ വിളിയെ തുടര്‍ന്ന് പാഞ്ഞെത്തിയ പോലീസ് എത്തിയപ്പോള്‍ കണ്ടത് ഇയാള്‍ കുടിച്ച് ലക്കുകെട്ട് കിടക്കുന്നതാണ്. പിന്നാലെ തണുത്ത ബിയര്‍ വേണമെന്ന് പറഞ്ഞ നിമിഷം കരണം നോക്കി അടിച്ച ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. സി. മധു എന്ന യുവാവാണ് 100ല്‍ വിളിച്ച് നല്ല തണുപ്പുള്ള ബിയര്‍ ആവശ്യപ്പെട്ടത്. മദ്യലഹരിയിലായിരുന്ന യുവാവ് രാത്രി രണ്ട് മണിക്ക് വികാരാബാദ് പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ചാണ് ‘അടിയന്തര’ സഹായം ആവശ്യപ്പെട്ടത്. ഫോണെടുത്ത പൊലീസ് എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് യുവാവിനോട് ചോദിച്ചു. എന്നാല്‍, തന്റെ ആവശ്യം ഫോണിലൂടെ വെളിപ്പെടുത്താനാകില്ലെന്ന് യുവാവ് പറഞ്ഞു. കണ്ട്രോള് റൂമിലെ പിസിആര്‍ ഓപ്പറേറ്റര്‍ യുവാവിന്റെ മേല്‍വിലാസവും വീട്ടുനമ്പരും അടക്കം ശേഖരിക്കുകയും പട്രോളിംഗ് സംഘത്തെ ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക്…
Read Moreഎന്റെ ജീവന് ഭീഷണിയുണ്ട് ! പോലീസ് സംരക്ഷണം വേണമെന്ന് കസ്റ്റഡിയിലായ സനല്‍ കുമാര്‍ ശശിധരന്…
നടി മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍. പോലീസ് സംഘം മഫ്തിയിലെത്തിയാണ് സംവിധായകനെ പിടികൂടിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. എളമക്കര പോലീസ് സനലിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതീവ നാടകീയ രംഗങ്ങളാണ് അറസ്റ്റ് ചെയ്യുന്നതിനിടെ സംഭവിച്ചത്. അറസ്റ്റ് ചെയ്യുന്ന വീഡിയോ സനല്‍കുമാര്‍ ശശിധരന് സമൂഹമാധ്യമത്തിലൂടെ ലൈവ് ആയി പങ്കുവച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസിന്റെ സംരക്ഷണത്തില്വേണം സ്റ്റേഷനില്‍ എത്തിക്കാനെന്നും സനല്‍ പറഞ്ഞു. മഞ്ജു വാരിയരുടെ ജീവന് തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പങ്കുവച്ച ഫേസ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ്…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി യുവാവ് ! പ്രതിയെ ‘ഹണിട്രാപ്പില്‍’ പെടുത്തി കുടുക്കി പോലീസ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പോലീസ്. പ്രയാഗ് രാജ് ജില്ലയില്‍നിന്ന് ഒരുമാസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഗുര്‍പുര്‍ സ്വദേശിയായ സുര്‍ജീത്തിനെ പിടികൂടുകയും ചെയ്തു. മാര്‍ച്ച് 17-നാണ് പെണ്‍കുട്ടിയെ സുര്‍ജീത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ പ്രതിയായ യുവാവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് കനത്ത വെല്ലുവിളിയായി. കൈവശമുണ്ടായിരുന്ന ഒരു നമ്പറും യുവാവ് ഉപയോഗിക്കുന്നില്ലെന്നും പോലീസിന് മനസിലായി. ഇതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായതോടെ യുവാവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് സദാസമയവും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഫേസ്ബുക്കില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോ യുവാവ് അപ്ലോഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സാമൂഹികമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം…
Read Moreവീട്ടമ്മയ്ക്ക് പോലീസ് ജീപ്പില്‍ ലൈംഗിക പീഡനം ! ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി; സംഭവം കൊച്ചിയില്‍…
കൊച്ചിയില്‍ പോലീസിനെതിരെ ലൈംഗികപീഡന പരാതിയുമായി വീട്ടമ്മ. അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്കിയ വീട്ടമ്മയെ പോലീസ് ജീപ്പില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും എതിര്‍ത്തപ്പോള്‍ അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു. 2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസില്‍ നിന്ന് അതിക്രമം നേരിട്ടത്. വീട്ടമ്മയുടെ പരാതി സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പോലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ്…
Read Moreകേരളാ പോലീസില്‍ ഇനി ട്രാന്‍സ് ജെന്‍ഡേഴ്സും ! സര്‍ക്കാര്‍ ശിപാര്‍ശ കൈമാറി…
ചരിത്രത്തിലാദ്യമായി ട്രാന്സ്ജെന്ഡേഴ്സിനെ സംസ്ഥാന സേനയുടെ ഭാഗമാക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ട്രാന്സ്ജെന്ഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ.ഡി.ജി.പിമാരുടെ യോഗത്തില്‍ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. പോലീസ് അസ്ഥാനത്ത് എത്തിയ ശിപാര്‍ശയില്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ.പി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്സ്ജെന്ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയും എന്നും പരിശോധിക്കും.ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍…
Read Moreട്രെയിനില്‍ യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ച സംഭവം ! മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തെന്ന് ടിടിഇ
ട്രെയിനില്‍ പോലീസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തുവെന്നാണ് ടിടിഇയുടെ വെളിപ്പെടുത്തല്‍. സംഭവത്തെത്തുടര്‍ന്ന് ടിടിഇ പി എം കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടിയിരുന്നു. മദ്യപിച്ച് ഒരാള്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്നും, യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ മാറി നിന്നില്ലെന്നുമായിരുന്നു ടിടിഇയുടെ വിശദീകരണം. യാത്രക്കാരന് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡിവൈഎസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എഎസ്ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു. മാവേലി എക്സ്പ്രസില്‍ ഇന്നലെ…
Read Moreസല്യൂട്ടില്‍ കൊല്ലാക്കൊല!; രണ്ടാഴ്ചയ്ക്കിടെ ഇരകളായത് “മൂന്നു പോലീസുകാർ’; അച്ചടക്കം ഭയന്ന് ‘മൗനത്തില്‍’ !; മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നത് മനോവീര്യം തകർക്കുന്ന നടപടികൾ
സ്വന്തം ലേഖകന്‍ കോഴിക്കോട് : പോലീസില്‍ സല്യൂട്ടിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ പീഡനം. കോഴിക്കോട് സിറ്റിയില്‍ രണ്ടാഴ്ചക്കുള്ളില്‍ മൂന്നുപേര്‍ക്കെതിരേയാണ് സല്യൂട്ടിന്റെ പേരിലും മറ്റും നടപടി സ്വീകരിച്ചത്. ഒന്നിന് പുറമേ ഒന്നായി സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് ആരോപണം. രാവിലെ വരുന്നതിനിടെയും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു പോകുമ്പോഴും പൊരിവെയിലത്തും തിരക്കിലും ഡ്യൂട്ടി ചെയ്യുന്നവരാണ് സല്യൂട്ട് അടിച്ചതിലെ പിഴവിനും മറ്റും ‘പ്രതിസ്ഥാനത്തായത്’ . ഇവര്‍ക്ക് ഒരു ദിവസം മുഴുവന്‍ നീളുന്ന സല്യൂട്ട് ക്ലാസും സ്ഥലം മാറ്റവും ഓര്ഡേളി മാര്‍ച്ചും ശിക്ഷയായി ലഭിക്കുകയും ചെയ്തു. സംഭവം പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്. അതേസമയം മനുഷ്യാവകാശലംഘനമായിട്ടും സ്വതന്ത്രാഭിപ്രായം തുറന്നുപറയുന്നതില്‍ അച്ചടക്കനടപടി ഭയന്ന് പോലീസുകാര്‍ തയാറാവുന്നില്ല. മേലുദ്യോഗസ്ഥന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഭരണാനുകൂല സംഘടനകള്‍ പോലും തയാറാവുന്നില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കണമെന്നത് നിര്ബന്ധമില്ലെന്ന ഡിജിപിയുടെ ഉത്തരവ്…
Read More