പോലീസുകാരി ലിംഗ പരിശോധന ആവശ്യപ്പെട്ടു ! ആലുവ പോലീസ് സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ചുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്…

പോലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ മാര്‍ച്ച്. ലൈംഗികാതിക്രമ പരാതി നല്‍കിയ ട്രാന്‍സ്‌ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാര്‍ച്ച്. പ്രതിസ്ഥാനത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം എന്നാണാവശ്യം. എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം ആലുവ പോലീസ് തടഞ്ഞു. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിന്റെ ലിംഗ പരിശോധന വേണമെന്നായിരുന്നു പോലീസിന്റെ നിലപാട്. ലിംഗമാറ്റ ശസ്ത്രക്രിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മ പോലീസ് സ്‌റ്റേഷലിലേക്ക് മാര്‍ച്ച് നടത്തിയത്.

Read More

കേരളാ പോലീസില്‍ ഇനി ട്രാന്‍സ് ജെന്‍ഡേഴ്‌സും ! സര്‍ക്കാര്‍ ശിപാര്‍ശ കൈമാറി…

ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംസ്ഥാന സേനയുടെ ഭാഗമാക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ.ഡി.ജി.പിമാരുടെ യോഗത്തില്‍ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. പോലീസ് അസ്ഥാനത്ത് എത്തിയ ശിപാര്‍ശയില്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ.പി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയും എന്നും പരിശോധിക്കും.ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍…

Read More

വിവാഹപാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യാന്‍ ട്രാന്‍സ്‌ജെന്‍ഡറുമാരുടെ കൂടെ പോയി ! 24കാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി…

ട്രാന്‍സ്‌ജെന്‍ഡറുമാരുടെ കൂടെ കല്യാണ പരിപാടിയ്ക്ക് പോയ 24കാരന് ജനനേന്ദ്രിയം നഷ്ടമായി. യുവാവിന്റെ കൂടെ പോയ രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ചേര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം അറുത്തുമാറ്റിയതായാണ് പരാതി. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആഗ്രയില്‍ ബുധനാഴ്ചയാണ് സംഭവം. രണ്ടു ട്രാന്‍സ്ജെന്‍ഡര്‍മാരുടെ കൂടെ യുവാവ് കല്യാണ പരിപാടിക്ക് പോയി. നൃത്തം ചെയ്യുന്നതിനായാണ് ഇവര്‍ ഒരുമിച്ച് പോയത്. തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയതിന് പിന്നാലെ യുവാവിനെ വ്യാഴാഴ്ച റോഡില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് സഹോദരിയെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. തന്റെ ജനനേന്ദ്രിയം ഗുഡി, രാജി എന്നിവര്‍ ചേര്‍ന്ന് മുറിച്ചുമാറ്റിയതായാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതമായി പരിക്കേല്‍പ്പിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. എന്നാല്‍ ഇരുവരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 24കാരനെ വിദഗ്ധ…

Read More

ട്രാന്‍സ്‌ജെന്‍ഡറുകളുടെ വേഷംകെട്ടി പിടിച്ചുപറി ! കോട്ടയം നഗരത്തില്‍ അറസ്റ്റിലായത് മൂന്നുപേര്‍; പ്രതികള്‍ എത്തിയത്…

കോട്ടയം: ട്രാന്‍സ്ജെന്‍ഡര്‍ വേഷം കെട്ടി കോട്ടയം നഗരത്തില്‍ പടിച്ചുപറി നടത്തിവന്ന മൂന്നുപേരെ പോലീസ് പൊക്കി. എറണാകുളം തേവര തെക്കേവീട്ടില്‍ വിഷ്ണു (24), അയര്‍ക്കുന്നം മാങ്കുഴിയില്‍ പ്രശാന്ത് (26), തൃക്കൊടിത്താനം കോട്ടമുറി അമ്പലപ്പറമ്പില്‍ ബിനു (38), എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഭാര്യയും കുട്ടികളും ഉള്ളവരാണ്. അറസ്റ്റിലായവര്‍ക്കെതിരേ ആള്‍മാറാട്ടത്തിനും പിടിച്ചുപറിക്കുമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍വേഷം കെട്ടി നഗത്തില്‍ പിടിച്ചുപറി നടത്തുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡ്, ശാസ്ത്രിറോഡ്, റെയില്‍വേ സ്റ്റേഷന്‍, നാഗമ്പടം കുര്യന്‍ ഉതുപ്പ് റോഡ് എന്നിവടങ്ങളില്‍ സ്ത്രീകളുടെവസ്ത്രം ധരിച്ചെത്തുന്ന പ്രതികള്‍ ഇടപാടുകാരെ വശീകരിച്ചുകൊണ്ടുപോയി മര്‍ദിച്ച് പണം പിടിച്ചുപറിക്കുകയായിരുന്നു. പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Read More