എ​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട് ! പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍…

ന​ടി മ​ഞ്ജു വാ​രി​യ​രു​ടെ പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.

പോ​ലീ​സ് സം​ഘം മ​ഫ്തി​യി​ലെ​ത്തി​യാ​ണ് സം​വി​ധാ​യ​ക​നെ പി​ടി​കൂ​ടി​യ​ത്. ത​നി​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ചെ​ന്നും പി​ന്തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നു​മാ​ണ് മ​ഞ്ജു​വി​ന്റെ പ​രാ​തി.

കേ​സി​ല്‍ മ​ഞ്ജു​വി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ള​മ​ക്ക​ര പോ​ലീ​സ് സ​ന​ലി​ന്റെ വ​സ​തി​യി​ല്‍ എ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തീ​വ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ലൈ​വ് ആ​യി പ​ങ്കു​വ​ച്ചു.

ത​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും പൊ​ലീ​സി​ന്റെ സം​ര​ക്ഷ​ണ​ത്തി​ല്‍​വേ​ണം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​നെ​ന്നും സ​ന​ല്‍ പ​റ​ഞ്ഞു.

മ​ഞ്ജു വാ​രി​യ​രു​ടെ ജീ​വ​ന്‍ തു​ലാ​സി​ലാ​ണെ​ന്നും അ​വ​ര്‍ ത​ട​വ​റ​യി​ലാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ പ​ങ്കു​വ​ച്ച ഫേ​സ്ബു​ക് പോ​സ്റ്റു​ക​ള്‍ വി​വാ​ദ​മാ​യി​രു​ന്നു.

ന​ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു വാ​രി​യ​രു​ടെ മൊ​ഴി​യെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ​തെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ച്ച് നോ​ക്കു​മ്പോ​ള്‍ മ​ഞ്ജു ഉ​ള്‍​പ്പെ​ടെ ചി​ല മ​നു​ഷ്യ​രു​ടെ ജീ​വ​ന്‍ തു​ലാ​സി​ലാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും സ​ന​ല്‍ പോ​സ്റ്റി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ഞ്ജു വാ​ര്യ​ര്‍ സം​വി​ധാ​യ​ക​നെ​തി​രേ കേ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് സ​ന​ല്‍​കു​മാ​റി​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

https://www.facebook.com/sanalmovies/videos/426296425971193/?t=0

Related posts

Leave a Comment