ദ​ക്ഷി​ണേ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ ക​രു​ത്തു​റ്റ​ത്; ഹി​ന്ദി സി​നി​മ​യ്ക്ക് അ​തി​ന്‍റെ വേ​രു​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന് പ്ര​കാ​ശ് രാ​ജ്

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ൾ വ​ള​രെ ക​രു​ത്തു​റ്റ ചി​ത്ര​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഹി​ന്ദി സി​നി​മ​യ്ക്ക് അ​തി​ന്‍റെ വേ​രു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. മാ​ഡം ടു​സാ​ഡ്സ് മ്യൂ​സി​യ​ത്തി​ലെ പ്ര​തി​മ​ക​ളെ​പ്പോ​ലെ കാ​ണാ​ൻ എ​ല്ലാം മ​നോ​ഹ​ര​മാ​ണ്. പ​ക്ഷേ പ്ലാ​സ്റ്റി​ക് പോ​ലെ കൃ​ത്രി​മ​വു​മാ​ണ്. എ​ന്നാ​ൽ, ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും ക​ഥ​ക​ളു​ണ്ട്. ത​മി​ഴി​ലെ പു​തി​യ സം​വി​ധാ​യ​ക​ർ ദ​ളി​ത് വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. അ​ത് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. മ​ൾ​ട്ടി​പ്ല​ക്സു​ക​ളു​ടെ വ​ര​വോ​ടെ ബോം​ബെ സി​നി​മാ വ്യ​വ​സാ​യം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രേ​ക്ഷ​ക​ർ​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി. ഇ​ന്ന് സി​നി​മ എ​ന്നാ​ൽ വെ​റും പ​ണ​വും പു​റം​മോ​ടി​യു​മാ​യി മാ​റി. പേ​ജ്-03 സം​സ്കാ​ര​ത്തി​ന് പി​ന്നാ​ലെ പോ​യ ബോ​ളി​വു​ഡി​ന് ബി​ഹാ​റി​ലെ​യും രാ​ജ​സ്ഥാ​നി​ലെ​യും ഗ്രാ​മീ​ണ ജീ​വി​ത​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ത്ത് “അ​മ​ർ അ​ക്ബ​ർ ആ​ന്‍റണി’ പോ​ലു​ള്ള സി​നി​മ​ക​ൾ സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​വും മ​തേ​ത​ര​ത്വ​വും വ​ള​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ത്തെ സി​നി​മ​ക​ൾ വെ​റും റീ​ൽ​സു​ക​ളി​ലും സെ​ൽ​ഫ് പ്രമോ​ഷ​നു​ക​ളി​ലും പ​ണ​ത്തി​ലും മാ​ത്ര​മാ​ണ്…

Read More

മോഹന്‍ലാലിനെതിരേ ഞാന്‍ ഒപ്പിട്ടിട്ടില്ല ! ഇതിനെക്കുറിച്ച് തനിക്കൊന്നുമറിയിയില്ലയെന്നും ഇക്കാര്യത്തില്‍ ലാലിന്റെയൊപ്പം നില്‍ക്കുന്നുവെന്നും പ്രകാശ് രാജ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയ്ക്കു നല്‍കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്. ഇതിനെക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നും നടന്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല.”അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിര്‍പ്പ് ഞാന്‍ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതും തമ്മില്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ക്കാനികില്ല.’ ‘ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല.…

Read More