വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ‘വീണ്ടും’ തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. എസ്. എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകന് നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ഹര്‍ജി തള്ളിയത്. എന്നാല്‍, കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കിയിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് സരിതയുടെ ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത നല്കിയ പത്രിക വരണാധികാരി തള്ളിയിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം…
Read MoreTag: rahul gandhi
ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ സിംഗ്; വൈറലായ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധിയും പ്രവർത്തകരും
ഭോപാല്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്. മധ്യപ്രദേശിലെ പര്യടനത്തിനിടെയാണ് ഒളിംപിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ് പദയാത്രയില്‍ അണിചേര്‍ന്നത്. രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ നടക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.ജോഡോ യാത്രയ്ക്ക് ആവേശോജ്ജ്വലമായ വരവേല്പാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത്. നവംബര്‍ 23നാണ് പദയാത്ര സംസ്ഥാനത്ത് പ്രവേശിച്ചത്. 12 ദിവസമാണ് മധ്യപ്രദേശിലെ പര്യടനം. മധ്യപ്രദേശിൽ കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത് അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് 20-25 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും…
Read Moreആടിയും പാടിയും ഹൊയ് ഹോയ് ! ‘കൊമ്പ്’ വച്ച് ആദിവാസികള്‍ക്കൊപ്പം നൃത്തം ചവിട്ടി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍…
ഭാരത് ജോഡോ യാത്രയ്ക്കിടെ ആദിവാസികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍. തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം തുടരുന്നതിനിടെ, ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്. കാളക്കൊമ്പുപോലുള്ള തലപ്പാവ് വെച്ചുകൊണ്ടാണ് രാഹുല്‍ കൊമ്മു കോയ എന്ന പുരാതന നൃത്തത്തില്‍ പങ്കാളിയായത്. ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പുരോഗമിക്കുന്നതിനിടെ ദീപാവലി പ്രമാണിച്ച് മൂന്നു ദിവസം യാത്ര നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 2019 ല്‍ റായ്പൂരില്‍ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിലും രാഹുല്‍ ഗാന്ധി, ഗോത്രവിഭാഗക്കാര്‍ക്കൊപ്പം നൃത്തച്ചുവടു വെച്ചിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായത്.
Read Moreഭാരത് ജോഡോ യാത്രയില്‍ ഒപ്പം നടന്ന പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ സഹായിച്ച് രാഹുല്‍ ഗാന്ധി ! അമ്പലപ്പുഴയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍…
ഭാരത് ജോഡോ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ സഹായിക്കുന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പദയാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ അമ്പലപ്പുഴയിലാണ് സംഭവം.’ഭാരത് ജോഡോ യാത്ര’യുടെ 11-ാം ദിവസമായ ഇന്ന് ഹരിപ്പാട് നിന്നാണ് പദയാത്ര ആരംഭിച്ചത്. യാത്രയുടെ രാവിലത്തെ ഘട്ടം ഒറ്റപ്പന വരെയാണ്. വൈകിട്ട് വണ്ടാനം മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ യാത്ര അവസാനിക്കും. യാത്രക്കിടെ കുട്ടനാട്ടിലെ കര്‍ഷകരുമായി രാഹുല്‍ സംവദിക്കും. 20-ാം തീയതി വരെ ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തില്‍ പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളാ പര്യടനം പൂര്‍ത്തിയാക്കി ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച 150 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ സമാപിക്കും. അതേ സമയം…
Read Moreരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് അനുഗ്രഹിക്കാനൊരുങ്ങി സന്ന്യാസി ! പെട്ടെന്ന് മുഖ്യ പുരോഹിതന് ഇടപെട്ട് തിരുത്തി…
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്മാരുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠത്തില്‍ സന്ദര്‍ശനം നടത്തി. ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം രാഹുല്‍ സന്ദര്‍ശനം നടത്തിയത്. മഠത്തില്‍ സന്ന്യാസിമാരെ കാണുമ്പോള്‍ സന്യാസിയായ ഹവേരി ഹൊസമുട്ട് സ്വാമി ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും’ എന്ന അനുഗ്രഹം നല്കാന് തുടങ്ങിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതന് ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് സന്ന്യാസിയുടെ അനുഗ്രഹ സംഭാഷണം നിര്‍ത്തി വയ്പ്പിച്ചത് കൗതുകമായി. ‘നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും’ എന്ന് മാത്രം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ മഠത്തിലെ സന്ദര്‍ശനം ദേശീയ മാധ്യമങ്ങളിലടക്കം പ്രധാന വാര്‍ത്തയായി. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കര്‍ണാടകയുടെ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. എന്നാല്‍ കാലങ്ങളായി ലിംഗായത്തുകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്.ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബിഎസ് യെദ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്.…
Read Moreരാഹുലിന്റെ എംപി ഫണ്ട് 40 ലക്ഷം വേണ്ടെന്ന് സിപിഎം ഭരിക്കുന്ന നഗരസഭ ! ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്…
രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്ന നിലപാടുമായി മുക്കം നഗരസഭ. ഈ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. തുക ഈവര്‍ഷം ചെലവഴിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത് ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നതിനാല്‍ അനുവദിച്ച തുക ഈ വര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണ് നഗരസഭ പറയുന്നു. ഇത് ചൂണ്ടിക്കാണ്ടി നഗരസഭാ സെക്രട്ടറി കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും…
Read Moreകാഠ്മണ്ഡുവിലെ നൈറ്റ്ക്ലബില്‍ ഉല്ലസിച്ച് രാഹുല്‍ ഗാന്ധി ! വീഡിയോ വൈറല്‍; ഒപ്പമുള്ള വനിത നിസ്സാരക്കാരിയല്ല…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ രാഷ്ട്രീയ വിവാദം. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപിയും പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു. നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രാഹുലിനു സമീപമുള്ളവര്‍ മദ്യപിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുലിന്റെ വീഡിയോ ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം…
Read Moreജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു; ജോയ്സിന് ഇങ്ങനെ തോന്നുന്നത് ശീലമുള്ളതു കൊണ്ടായിരിക്കാമെന്ന് ഹരീഷ് വാസുദേവന്‍…
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച അഡ്വ.ജോയ്സ് ജോര്‍ജിനെതിരേ അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്ത്്. അഡ്വ. ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ജോയ്സ് ജോര്‍ജിന്റെ അശ്ലീല പ്രയോഗം. ”രാഹുല്‍ ഗാന്ധിയുടെ പരിപാടി, കോളജില്‍ പോകും, പെണ്പിള്ളേര് മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ വളയാനും കുനിയാനും ഒന്നും നില്‍ക്കല്ലേ, അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്സ് ജോര്‍ജ് പറഞ്ഞത്. പ്രായഭേദമന്യേ സ്ത്രീകള്‍ മുന്നില്‍ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോള്‍ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത്…
Read Moreബിജെപിയിൽ ബാക്ബെഞ്ചർ; കോൺഗ്രസിലായിരുന്ന കാലത്ത് കാണിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു; രാഹുലിന്റെ പരാമർശത്തോട് പ്രതികരിച്ച് സിന്ധ്യ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന കരുതൽ കോൺഗ്രസിലായിരുന്ന കാലത്ത് കാണിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ബാക്ബെഞ്ചർ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ.ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് താൻ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കേൾക്കാൻ സിന്ധ്യ തയാറായില്ല. ഇപ്പോൾ ബിജെപിയിൽ എത്തിയ അദ്ദേഹം ഒരു ബാക്ബെഞ്ചറായി മാറിയെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗിനോട് സംസാരിക്കുകയായിരുന്നു രാഹുൽ.
Read Moreസ്നേഹവും വിശ്വസ്തതയും ക്ഷമയുമെല്ലാം ഞാന്‍ പഠിച്ചത് എന്റെ സഹോദരനില്‍ നിന്നാണ് ! രക്ഷാബന്ധന് സന്ദേശത്തില്‍ പ്രിയങ്ക പറഞ്ഞതിങ്ങനെ…
രക്ഷാബന്ധന് ദിനത്തില്‍ ആശംസകള്‍ പരസ്പരം കൈമാറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ‘സ്നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന് ആശംസകള്‍’ പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയങ്കയും രാഹുലും ഇരുവരുടെയും അക്കൗണ്ടുകളില്‍ പങ്കു വെച്ചിട്ടുണ്ട്.
Read More