ഇ​പ്പോ​ള്‍ പ​ട്ടി​ണി​യാ​ണ് ! ജീ​വി​ക്കാ​ന്‍ ഒ​രു മാ​ര്‍​ഗ​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് രാ​ജേ​ശ്വ​രി​യു​ടെ പ്ര​തി​ഷേ​ധം

ജീ​വി​ക്കാ​ന്‍ യാ​തൊ​രു മാ​ര്‍​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് വ്യ​ത്യ​സ്ഥ​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​യ​മ വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി ആ​ലു​വ​യി​ല്‍. ബാ​ങ്ക് ജ​ങ്ഷ​നി​ലെ റോ​ഡ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സ്വ​യം ഏ​റ്റെ​ടു​ത്താ​ണ് രാ​ജേ​ശ്വ​രി പ്ര​തി​ഷേ​ധി​ച്ച​ത്. ഹോം ​ന​ഴ്സ് ജോ​ലി​ക്കാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ആ ​ജോ​ലി ല​ഭി​ക്കു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് ട്രാ​ഫി​ക് ഹോം ​ഗാ​ര്‍​ഡി​ന്റെ ജോ​ലി​യെ​ങ്കി​ലും ത​ര​പ്പെ​ടു​ത്തി ത​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ആ​ഹാ​ര​മി​ല്ലെ​ന്നും പ​ട്ടി​ണി​യാ​ണെ​ന്നും മ​ക​ളു​ടെ പേ​രി​ല്‍ പി​രി​ച്ച പ​ണം പോ​ലും ത​രു​ന്നി​ല്ലെ​ന്നും രാ​ജേ​ശ്വ​രി പ​റ​യു​ന്നു. മ​ക​ളു​ടെ മ​ര​ണ​ത്തി​നു ശേ​ഷം വ​നി​താ പോ​ലീ​സ് രാ​ജേ​ശ്വ​രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. പി​ന്നീ​ട് അ​ത് പി​ന്‍​വ​ലി​ച്ചു.

Read More

താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെന്‍ഷന്‍ ചേച്ചിക്ക് ഇല്ല എന്നാണ് ! പല ഹോട്ടലുകളില്‍ നിന്നും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്; ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി…

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമെന്ന് റിപ്പോര്‍ട്ട്. തന്റെ അവസ്ഥയെക്കുറിച്ച് ജിഷയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ തുറന്നു പറച്ചില്‍ ഇങ്ങനെയാണ്…ഞാന്‍ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വര്‍ഷമായിട്ട് പൈസകള്‍ ഒന്നും കിട്ടുന്നില്ല. ഞാന്‍ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാന്‍ കളക്ടറെ കാണാന്‍ പോയിരുന്നു. കളക്ടര്‍ രാജന്‍ പണിക്കര്‍ സാര്‍ പോയതിനുശേഷം വന്ന പുതിയ കലക്ടര്‍ മൂന്നുലക്ഷം രൂപ പലതവണയായിട്ടാണ് എനിക്ക് തന്നത്. പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങള്‍ ഒന്നും മാറിയില്ല. കൈക്ക് ഒരു ഓപ്പറേഷന്‍ വേണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാന്‍ ഞാന്‍ പോയിരുന്നു പോയപ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ കളക്ടറെ കാണിച്ചില്ല. ഞാന്‍ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല. അവിടെയുള്ള…

Read More

കിണര്‍ കുഴിക്കാനെത്തിയവര്‍ ശരിക്ക് പണം അടിച്ചുമാറ്റി; ജിമിക്കിയും കമ്മലും വാങ്ങിയും മകള്‍ക്കും കൊച്ചിനും സ്വര്‍ണം വാങ്ങിയും കുറച്ചു കാശു ചെലവായി; പണമെല്ലാം തീര്‍ന്നുവെന്നാണ് ബാങ്കിലെ മാഡം പറയുന്നത്; തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി…

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത.ഇന്നലെയാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. തനിക്ക് ഇപ്പോള്‍ നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി പറയുന്നു. നാട്ടുകാര്‍ നല്‍കിയ പണം പലവഴിക്ക് ചെലവായിപ്പോയെന്നും രാജേശ്വരി പറയുന്നു. വീട്ടില്‍ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറില്‍. അതുകൊണ്ട് ഒരു കിണര്‍കുഴിച്ചു. അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണര്‍കൂടി കൂഴിച്ചു. ഇപ്പോള്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവര്‍ വാങ്ങി. വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി. അതുകൊണ്ട് വീടിനു ചുറ്റും കാമറ സ്ഥാപിക്കുകയും ചെയ്തു.വലിയൊരു ആഗ്രഹമായിരുന്നു ചെറിയൊരു…

Read More

ഹോട്ടലിലെത്തുമ്പോള്‍ നൂറും ഇരുന്നൂറും ടിപ്പായി തരുമായിരുന്നു; സഹായിക്കുമെന്ന വിശ്വാസത്തിലാണ് അവരുടെ വീട്ടിലെത്തിയത്; ജിഷയുടെ അമ്മ രാജേശ്വരിയുടെ പരാതിയില്‍ അറസ്റ്റിലായ ഫൈസല്‍ പറയുന്നത്…

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പരാതിയില്‍ അറസ്റ്റിലായ ഹോട്ടല്‍ തൊഴിലാളി പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ഇവര്‍ ഹോട്ടലിലെത്തുമ്പോള്‍ നൂറും ഇരുന്നൂറുമൊക്കെ ടിപ്പ് നല്‍കാറുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു. പണം നല്‍കാന്‍ എത്തിയതാണെന്ന് അറിഞ്ഞാല്‍ അവര്‍ തന്നെ കാണാന്‍ തയ്യാറാവുമെന്ന് കരുതിയിരുന്നതായും ഇയാള്‍ പറയുന്നു. വീട്ടിലെത്തിയപ്പോള്‍ ഇവര്‍ മാന്യമായിത്തന്നെയാണ് പെരുമാറിയതെങ്കിലും തന്നെ പ്രതിയാക്കിയത് ചെയ്യാത്തകുറ്റത്തിനാണെന്നും ഇയാള്‍ ആരോപിക്കുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയുടെ പരാതിയില്‍ ഹോട്ടല്‍ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂര്‍ ബീമ മന്‍സിലില്‍ ഫൈസലി(52)നെതിരേ കേസെടുത്തത്. ഇന്നലെയാണ് പെരുമ്പാവൂര്‍ പൊലീസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ഇയാള്‍ക്കെതിരെയുള്ള കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് എസ് ഐ അറിയിച്ചു. പെരുമ്പാവൂര്‍ റോയല്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഫൈസല്‍. ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് രാജേശ്വരിയെ പരിചയപ്പെടുന്നത്. അടുത്തിടെ ജോലിക്കാര്‍…

Read More