എത്ര തലമുറ വരെ സംവരണം തുടരുമെന്ന് സുപ്രീം കോടതി ! പരമാവധി 50 ശതമാനം സംവരണം എന്ന പരിധി നീക്കുന്നത് ശുഭകരമോ ?

വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണം എത്ര തലമുറ വരെ തുടരുമെന്ന നിര്‍ണായക ചോദ്യവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. പരമാവധി 50% സംവരണം എന്ന നിയന്ത്രണപരിധി നീക്കുന്നത് ഭരണഘടനയുടെ പതിനാലാം വകുപ്പ് പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തിനു വിരുദ്ധമാകില്ലേയെന്നും ഇത് അസമത്വത്തിലേക്കു നയിക്കില്ലേയെന്നും മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയോടു സുപ്രീം കോടതി ചോദിച്ചു. മറാത്ത സംവരണക്കേസില്‍ അഞ്ചാം ദിവസത്തെ വാദം കേള്‍ക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായകമായ ചോദ്യം. മറാത്തകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്ന നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. മണ്ഡല്‍ വിധി(ഇന്ദിരാ സാഹ്നി കേസ്) നിഷ്‌കര്‍ഷിച്ച സംവരണത്തിലെ 50 ശതമാനം പരിധി എന്ന നിയന്ത്രണം നീക്കണമെന്നാണ് മറാത്ത സംവരണക്കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ റോത്തഗിയുടെ വാദം. മണ്ഡല്‍ വിധി 1931ലെ…

Read More

സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണം എടുത്ത് കളഞ്ഞ് ബംഗ്ലാദേശ്; ഇനി വിദ്യാര്‍ഥികളെ നിരാശപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രി; തീരുമാനം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്…

ധാക്ക: സംവരണം നിര്‍ത്തലാക്കുന്ന നിര്‍ണായക തീരുമാനവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. സംവരണം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയ വിവാദനയമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ധാക്കയില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടപടിയുമുണ്ടായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് പരുക്കേറ്റത്. ഞായറാഴ്ച മുതലാണ് ബംഗ്ലാദേശ് വിദ്യാര്‍ത്ഥി സമരത്തില്‍ വലഞ്ഞത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം ഇല്ലാതാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലാത്ത സംവരണ തത്വം തുടരേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. കൂടുതല്‍ പ്രക്ഷോഭത്തിന് മുതിരാതെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങട്ടെയെന്നും അവര്‍ പറഞ്ഞു. സംവരണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്…

Read More