ത​നി​മ! ബ്രാ​ൻ​ഡ​ഡ് വെ​ളി​ച്ചെ​ണ്ണ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ; എല്ലാ പ്രക്രിയകളും സ്‌കൂളില്‍ തന്നെ

എ​ട​ക്ക​ര: കൃ​ഷി​യി​ലും സേ​വ​ന രം​ഗ​ത്തും നി​ര​വ​ധി മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത മൂ​ത്തേ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ്  വി​ദ്യാ​ർ​ഥി​ക​ൾ ബ്രാ​ൻ​ഡ​ഡ് വെ​ളി​ച്ചെ​ണ്ണ​യു​മാ​യി രം​ഗ​ത്ത്.മാ​യ​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ലെ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്  ‘ത​നി​മ’ എ​ന്ന ബ്രാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വെ​ളി​ച്ചെ​ണ്ണ ഇ​റ​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ തേ​ങ്ങ സം​ഭ​രി​ച്ചു സ്കൂ​ളി​ൽ വച്ച് ത​ന്നെ കൊ​പ്ര​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. വെ​ളി​ച്ചെ​ണ്ണ ഉ​ത്​പാ​ദന​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​ക്രി​യ​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ നി​ർ​വ​ഹി​ച്ചു. 500 ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ ത​നി​മ എ​ന്ന ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.

ഇ​പ്പോ​ൾ വി​പ​ണി​യി​ലി​റ​ക്കി​യ വെ​ളി​ച്ചെ​ണ്ണയുടെ ഉ​ത്പാ​ദ​നം മു​ത​ൽ വി​പ​ണനം വ​രെ​യു​ള്ള എ​ല്ലാം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ്.

ത​നി​മ വെ​ളി​ച്ചെ​ണ്ണ​യു​ടെ വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും. ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ കോ​ട്ട​യി​ൽ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സൈ​റാ​ബാ​നു, പി​ടി​എ അം​ഗ​ങ്ങ​ളാ​യ വ​ലി​യാ​ട്ടി​ൽ മു​സ്ത​ഫ, ജൂ​ബി, ആ​സാ​ദ്, അ​ധ്യാ​പ​ക​രാ​യ ഗ​ഫൂ​ർ ക​ല്ല​റ, സു​നി​ൽ കാ​രാ​ക്കോ​ട്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് റ​സാ​ഖ്, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ജു​നൈ​സ്, ഹ​രി​കൃ​ഷ്ണ​ദാ​സ്, അ​ഭ​യ്, സ​ന​ൽ, ആ​തി​ര, സോ​ളി, അ​സ്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts