ഷംന കാസിം ബ്ലാക്‌മെയില്‍ കേസില്‍ മൊഴി നല്‍കി നടന്‍ ധര്‍മജന്‍. തട്ടിപ്പു സംഘം തന്നെ പലതവണ വിളിച്ചുവെന്നും ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടെന്നും ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്ന് തവണ സംഘം തന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. ഷംനയുടെ നമ്പര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സംഘത്തിന് നല്‍കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു. കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന്‍ മൊഴി നല്‍കിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയില്‍ തിരിച്ചെത്തി. ഇവര്‍ ഇന്ന് മുതല്‍ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും മൊഴി രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതികളിലൊരാളായ…
Read MoreTag: shamna kasim
ഷംനയെ വിവാഹമാലോചിച്ചത് അന്‍വറിനു വേണ്ടിയെന്ന് അബുദുള്‍ സലാം ! നാണക്കേട് ഓര്‍ത്തിട്ടാവും അവര്‍ കേസു കൊടുത്തത്…
അന്‍വര്‍ അലിയ്ക്കു വേണ്ടിയായിരുന്നു നടി ഷംന കാസിമിനെ വിവാഹമാലോചിച്ചതെന്ന് തട്ടിപ്പ് സംഘത്തിലെ അംഗങ്ങളില്‍ ഒരാളായ അബ്ദുള്‍ സലാം. വിവാഹാലോചനയുമായി വന്നവര്‍ ഉന്നത കുടുംബത്തിലുള്ളവരല്ലെന്നു തോന്നിയതു കൊണ്ട് ഷംനയുടെ കുടുംബത്തിനു നാണക്കേടുണ്ടായിരിക്കാമെന്നും അതിനാലാകാം പരാതി നല്‍കിയതെന്നും പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഒളിച്ചു നിന്നിട്ടു കാര്യമില്ലെന്നു തോന്നിയതുകൊണ്ടാണ് കീഴടങ്ങിയതെന്നും പ്രതി പറഞ്ഞു. പ്രതികളെ പിടിക്കാന്‍ അഞ്ചു വിഭാഗങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോഴാണ് പ്രതികളിലൊരാള്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ നാടകീയമായി കീഴടങ്ങിയത്. അതിനിടെ, ഷംനയുടെ വീട്ടില്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ടെത്തിയ മറ്റൊരു പ്രതിയായ വാടാനപ്പിള്ളി സ്വദേശി അബൂബക്കറെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഷംനയുടെ മൊബൈല്‍ നമ്പര്‍ മുഖ്യപ്രതി അന്‍വറിനു നല്‍കിയത് അബൂബക്കറായിരുന്നു. മുഖ്യപ്രതിയായ അന്‍വറാണ് ഇനി പിടിയിലാകാനുള്ളത്. റിമാന്‍ഡ് ചെയ്ത പ്രതികളെ കറുകുറ്റിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. നേരത്തേ അറസ്റ്റിലായ പ്രതികളെ കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു കസ്റ്റഡിയില്‍…
Read Moreഈശ്വര മൂര്‍ഖന്‍ പാമ്പിനെയാണല്ലോ ചവിട്ടിയത് ! തന്നെ പറ്റിക്കാനെത്തിയ ഗുലുമാല്‍ അനൂപിന് തിരിച്ച് കിടിലന്‍ പണി കൊടുത്ത് നടി ഷംന കാസിം…
പ്രാങ്ക് വീഡിയോകളിലൂടെ സെലിബ്രിറ്റികളെ പറ്റിക്കുന്നതില്‍ വിരുതനായ ഗുലുമാല്‍ അനൂപിന് തിരിച്ചു പണി കൊടുത്തിരിക്കുകയാണ് നടി ഷംന കാസിം. പിറന്നാളിനു മുന്നോടിയായി ഷംനയിലെ ഒന്നു പറ്റിക്കാമെന്നു പറഞ്ഞാണ് അനൂപ് പ്രാങ്ക് കോള്‍ ചെയ്തത് എന്നാല്‍ നടി നല്‍കിയത് ഒരു ഒന്നൊന്നര പണിയാണ്. വീടിനടിയില്‍ ദിനോസറിന്റെ ഫോസിലുണ്ട്, വീട് എത്രയും പെട്ടന്ന് പൊളിക്കണമെന്നു പറഞ്ഞാണ് അനൂപ്, ഷംനയെ വിളിക്കുന്നത്. എന്നാല്‍ സംസാരം തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോള്‍ വിളിക്കുന്നത് അനൂപ് ആണെന്നു ഷംനയ്ക്കു പിടികിട്ടി. അതോടെ ആകെ ഗ്യാസു പോയ അവസ്ഥയിലായി അനൂപ്.
Read Moreസോറി, ഷംന ഇതിലില്ല ! മലയാള സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു; സിനിമയില്‍ തന്റെ പ്രതിയോഗിയെക്കുറിച്ച് തുറന്നു പറഞ്ഞ് ഷംനാ കാസിം
ചിന്ന അസിന്‍ എന്നു വിളിപ്പേരുള്ള നടിയാണ് ഷംന കാസിം. അസിന്‍ വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഷംന തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ പുതിയ ചിത്രമായ കൊടിവീരന്റെ വിശേഷങ്ങള്‍ താരം പങ്കു വയ്ക്കുകയും ചെയ്തു. പുതിയ സിനിമയ്ക്കു വേണ്ടി മുടി മൊട്ടയടിച്ചതിനെക്കുറിച്ചു പറയുകയായിരുന്നു ഷംന.” മുടി മൊട്ടയടിച്ചപ്പോള്‍ ഡാഡിക്കു പോലും ആദ്യം മനസിലായില്ല. മൊട്ടയടിച്ചു കഴിഞ്ഞു വീട്ടീലേക്കുളള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാന്‍ ഒരു പുതിയ സര്‍വന്റിനെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. ഡാഡി കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോള്‍ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ”അയ്യോ… ഇതെന്റെ മോളാണോ?” എന്നു പറഞ്ഞ് കുറേ നേരം നോക്കിനിന്നു”.ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. ഞാന്‍ മുടി വെട്ടി എന്ന വാര്‍ത്ത വന്നപ്പോ ആദ്യാമാരും വിശ്വസിച്ചില്ല. മുടി മുറിച്ചതിനുശേഷം…
Read More