രാജ്യത്ത് ഗാര്‍ഹിക വൈദ്യുത മേഖലയില്‍ വരാന്‍ പോകുന്നത് പ്രീപെയ്ഡ് വിപ്ലവം ! പുതിയ വൈദ്യുത മീറ്ററിന് പ്രത്യേകതകള്‍ നിരവധി; ലോഡ് ഷെഡിംഗും ഉണ്ടാവില്ല…

അടുത്ത വര്‍ഷം രാജ്യത്ത് വരാന്‍ പോകുന്നത് പുതിയ പ്രീപെയ്ഡ് വിപ്ലവം. എന്നാല്‍ ടെലികോം രംഗത്തല്ല ഗാര്‍ഹിക വൈദ്യുത ഉപഭോക്തൃ മേഖലയിലാണ് ഈ വന്‍മാറ്റത്തിനു വഴിയൊരുങ്ങുന്നതെന്നു മാത്രം. 2019 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴില്‍ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. മൊബൈലുകളില്‍ ഉപയോഗിക്കുന്ന പ്രീ-പെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുത മീറ്ററുകളും റീചാര്‍ജ് ചെയ്യുക. ഇതു സംബന്ധിച്ചുള്ള കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍.കെ. സിംഗാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിടിഎച്ചിനു സമാനമായ രീതിയില്‍ റീച്ചാര്‍ജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാര്‍ജ് ചെയ്യാം. റീച്ചാര്‍ജ് തുക തീര്‍ന്നാല്‍ വീണ്ടും വൈദ്യുതി ലഭിക്കണമെങ്കില്‍ ഉപഭോക്താവിന്…

Read More