ഒരു പൂവ് ചോദിച്ചപ്പോള്‍ കിട്ടിയത് ഒരു പൂക്കാലം; ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരുന്നത് പതിനേഴു വര്‍ഷം; ഒടുവില്‍ ലഭിച്ചത് ഒന്നിനു പകരം ആറെണ്ണം…

ഒരു കുഞ്ഞ് എല്ലാ ദമ്പതികളുടെയും മോഹമാണ്. വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ പിറക്കുന്നവരുമുണ്ട് വൈകി കുട്ടികള്‍ പിറക്കുന്നവരുമുണ്ട്. വര്‍ഷങ്ങളുടെ ചികിത്സയുടെയും പ്രാര്‍ഥനകളുടെയും ഫലമായി പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷ ചിലര്‍ക്കു കുട്ടികള്‍ പിറക്കാറുണ്ട്. എന്നാല്‍ ആദ്യത്തെ കണ്‍മണിക്കായി നൈജീരിയക്കാരായ അജിബൊള ടെയിവോയും ഭര്‍ത്താവ് അഡബൊയെ ടെയിവോയും കാത്തിരുന്നത് ഒന്നും രണ്ടുമൊന്നുമല്ല, 17 വര്‍ഷമാണ്. ഒടുവില്‍ ആശിച്ചു മോഹിച്ച് അജിബൊള പ്രസവിച്ചപ്പോള്‍ വെളിയില്‍വന്നത് ഒന്നല്ല, ആറു കുട്ടികളാണ്. വിര്‍ജിനിയയിലെ വിസിയു മെഡിക്കല്‍ സെന്ററിലാണ് ഒറ്റയടിക്ക് ആറു കുട്ടികള്‍ക്ക് പിറന്നത്. ആറു കുഞ്ഞുങ്ങളും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഈ മാസം 11നായിരുന്നു ശാസ്ത്രലോകത്തിന് ആഹാളാദം പകര്‍ന്ന ഈ അപൂര്‍വ പ്രസവം. പ്രസവത്തിലും പ്രകൃതിനിയമങ്ങള്‍ പാലിച്ചു എന്നത് കൗതുകകരം. ആറംഗസംഘത്തില്‍ മൂന്നുവീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണുള്ളത്. കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 8ഒരു കിലോഗ്രാം വരെയാണ് തൂക്കം. നവംബറില്‍ നടത്തിയ അള്‍ട്രാ…

Read More