അമ്മായി ആള് പുലിയാണ് കേട്ടോ… ബഡായി ബംഗ്ലാവിലെ അമ്മായി പ്രസീത മേനോന്റെ ജീവിതകഥ തുടങ്ങുന്നത് നൈജീരിയയില്‍ നിന്ന്…

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടിയാണ് പ്രസീത മേനോന്‍. മലയാള സിനിമയില്‍ നിരവധി ജനപ്രിയ വേഷങ്ങള്‍ ചെയ്ത പ്രസീത കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന ബഹുമതി സ്വന്തമാക്കിയ താരം കൂടിയാണ്. സിനിമയില്‍ നിരവധി ഹാസ്യ വേഷങ്ങള്‍ ചെയ്തിട്ടുള്ള പ്രസീതയുടെ പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങളിലെ പ്രകടനം എടുത്തു പറയത്തക്കതാണ്. മിനിസ്‌ക്രീനിലും പ്രസീത സജീവമാണ്. അതേ സമയം പ്രസീതയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ അമ്മായി എന്ന കഥാപാത്രമായിരുന്നു. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമായ പ്രസീതയുടെ സിനിമയെ വെല്ലുന്ന ജീവിത കഥ തുടങ്ങുന്നത് നൈജീരിയയില്‍ വെച്ചാണ്. 1976ല്‍ നൈജീരിയയിലാണ് പ്രസീത മേനോന്‍ ജനിക്കുന്നത്. മാതാപിതാക്കളുടെ നാലു മക്കളില്‍ ഏറ്റവും ഇളയവള്‍. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു. നടിയുടെ അച്ഛന്‍ ഗോപാല…

Read More

എംബിബിഎസ് മുതല്‍ ജേര്‍ണലിസം വരെയുള്ള കോഴ്‌സുകള്‍ ! സ്വന്തം സര്‍വകലാശാലയുടെ വി.സിയായി അവരോധിച്ചത് ‘പരേതനായ നൈജീരിയന്‍ രാജകുമാരനെ’; പാപ്പച്ചന്‍ തട്ടിപ്പുകളുടെ തമ്പുരാന്‍…

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കൊട്ടാരക്കര വാളകം സ്വദേശി പാപ്പച്ചന്‍ ബേബിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇയാള്‍ നല്‍കിയ ബാള്‍സ് ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ ഡോക്ടറേറ്റും ഡിഗ്രികളും വാങ്ങി ജോലി നേടിയവരെല്ലാം കുടുങ്ങുമെന്നുറപ്പായിരിക്കുകയാണ്. പാപ്പച്ചന്‍ വ്യാജബിരുദം നല്‍കിയവരുടെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് തേടിത്തുടങ്ങി. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ ഡോക്ടര്‍മാര്‍ വരെയുണ്ടെന്നാണ് സൂചന. വിദേശത്ത് തട്ടിപ്പിനിരയായവരുടെ വിവരശേഖരണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്. വിചാരണവേളയില്‍ ആവശ്യമെങ്കില്‍ ഇവരെ ഇന്ത്യയില്‍ വരുത്തും. തട്ടിപ്പില്‍ പാപ്പച്ചന്‍ ബേബിയുടെ സഹായിയെന്നു കരുതുന്ന നൈജീരിയക്കാരനെയും കേസില്‍ പ്രതിയാക്കും. ഇയാളുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിന്റെ കമ്മിഷനാണ് ഇങ്ങനെ കൈമാറിയിരുന്നത്. യൂണിവേഴ്‌സിറ്റിയുടെ ഏഷ്യന്‍ മേധാവി എന്ന പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന പാപ്പച്ചന്‍ ബേബിക്ക് ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവര്‍ വഴിയാണ് തട്ടിപ്പിന് ആളിനെ കണ്ടെത്തിയിരുന്നത്.…

Read More

എനിക്ക് കേരളത്തില്‍ വംശീയവെറി നേരിടേണ്ടി വന്നു; തൊലിയുടെ നിറം കറുപ്പായതിനാല്‍ പ്രതിഫലമായി ലഭിച്ചത് വളരെ കുറഞ്ഞ തുക; ‘സുഡാനി’ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി മലയാളികള്‍…

മലയാളികളുടെ മനസിലെ വംശീയവെറിയ്ക്ക് താനും ഇരയായെന്ന് നൈജീരിയന്‍ നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍.’സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചതിന് കുറഞ്ഞ പ്രതിഫലമാണ് തനിക്ക് കിട്ടിയതെന്നും സംവിധായകന്‍ ശ്രമിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ സമ്മതിച്ചില്ലെന്നും കറുത്ത വര്‍ഗ്ഗക്കാരനായതു കൊണ്ടാണ് തനിക്ക് ഇങ്ങിനെ സംഭവിച്ചതെന്നും ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ അബിയോള പറയുന്നു. ഇതുവരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് പറയാന്‍ തോന്നിയത്. അതിന് കാരണം മറ്റൊരു കറുത്തവര്‍ഗ്ഗക്കാരനായ നടനും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ്. കേരളത്തിലെ വംശീയവെറിയുടെ ഇരയായിരുന്നു താന്‍. ഒരുപക്ഷേ നേരിട്ട് ഇക്കാര്യം അനുഭവിക്കേണ്ടി വന്നില്ലെങ്കിലൂം സുഡാനി ഫ്രം നൈജീരിയയിലെ തന്റെ വേഷത്തിനുള്ള പ്രതിഫല കാര്യത്തിലൂടെ നേരിടേണ്ടി വന്നു. സിനിമയില്‍ തനിക്ക് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. തന്റെയത്ര പോലും പ്രസിദ്ധരല്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കിയതിനേക്കാള്‍ കുറവ്. അതിന് കാരണം തന്റെ തൊലിയുടെ നിറമാണ്. മറ്റ് അനേകം യുവനടന്മാരുമായി പ്രതിഫലക്കാര്യം ചര്‍ച്ച…

Read More

ഹോട്ടല്‍ മുറിയില്‍ എത്തിയത് 22കാരിയായ മദാമ്മയെ പ്രതീക്ഷിച്ച്’; എന്നാല്‍ മുറിയില്‍ കണ്ടതോ ? ഡേറ്റിംഗ് സൈറ്റിലൂടെ പരിയചപ്പെട്ട മദാമ്മയുമായി സംഗമിക്കാനൊരുങ്ങി ഇറങ്ങിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട മദാമ്മയുമായി സംഗമിക്കാന്‍ ഒരുങ്ങിയിറങ്ങിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പണം നല്‍കി സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബായിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ ആളിനാണ് പണി കിട്ടിയത്. ഡേറ്റിംഗ് ആപ്പ് വഴി യൂറോപ്യന്‍ യുവതിയുമായി ചാറ്റ് ചെയ്തതിനു ശേഷം ഓഗസ്റ്റില്‍ ദുബായിലെ ഹോട്ടലില്‍ എത്താനായിരുന്നു തീരുമാനം. ഇവരുടെ ചിത്രങ്ങള്‍ വിനോദസഞ്ചാരിയായ പ്രവാസി ആപ്പ് വഴി കണ്ടിരുന്നു. മുന്‍ നിശ്ചയിച്ചതു പ്രകാരം ഇയാള്‍ ഹോട്ടലില്‍ എത്തുകയും ചെയ്തു. എന്നാല്‍ മുറിയില്‍ ഇയാളെ കാത്തിരുന്നത് ഒരു നൈജീരിയന്‍ യുവതിയായിരുന്നു. താന്‍ ചാറ്റ് ചെയ്തിരുന്ന 22 വയസുള്ള യൂറോപ്യന്‍ യുവതി എവിടെ എന്ന അയാള്‍ തിരക്കി. അവള്‍ തനിക്കൊപ്പം ഉണ്ട് എന്നും ഒരു മിനിറ്റിനുള്ളില്‍ വരും എന്നും നൈജീരിയന്‍ യുവതി മറുപടി നല്‍കി. തുടര്‍ന്ന് ഇവര്‍ ശുചിമുറിയിലേയക്കു കയറിപോയ ഇവര്‍ തിരിച്ചു വന്നത് നഗ്‌നയായാണ്. താനുമായാണു ലൈംഗികബന്ധത്തില്‍…

Read More

ഒരു പൂവ് ചോദിച്ചപ്പോള്‍ കിട്ടിയത് ഒരു പൂക്കാലം; ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരുന്നത് പതിനേഴു വര്‍ഷം; ഒടുവില്‍ ലഭിച്ചത് ഒന്നിനു പകരം ആറെണ്ണം…

ഒരു കുഞ്ഞ് എല്ലാ ദമ്പതികളുടെയും മോഹമാണ്. വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ പിറക്കുന്നവരുമുണ്ട് വൈകി കുട്ടികള്‍ പിറക്കുന്നവരുമുണ്ട്. വര്‍ഷങ്ങളുടെ ചികിത്സയുടെയും പ്രാര്‍ഥനകളുടെയും ഫലമായി പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷ ചിലര്‍ക്കു കുട്ടികള്‍ പിറക്കാറുണ്ട്. എന്നാല്‍ ആദ്യത്തെ കണ്‍മണിക്കായി നൈജീരിയക്കാരായ അജിബൊള ടെയിവോയും ഭര്‍ത്താവ് അഡബൊയെ ടെയിവോയും കാത്തിരുന്നത് ഒന്നും രണ്ടുമൊന്നുമല്ല, 17 വര്‍ഷമാണ്. ഒടുവില്‍ ആശിച്ചു മോഹിച്ച് അജിബൊള പ്രസവിച്ചപ്പോള്‍ വെളിയില്‍വന്നത് ഒന്നല്ല, ആറു കുട്ടികളാണ്. വിര്‍ജിനിയയിലെ വിസിയു മെഡിക്കല്‍ സെന്ററിലാണ് ഒറ്റയടിക്ക് ആറു കുട്ടികള്‍ക്ക് പിറന്നത്. ആറു കുഞ്ഞുങ്ങളും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഈ മാസം 11നായിരുന്നു ശാസ്ത്രലോകത്തിന് ആഹാളാദം പകര്‍ന്ന ഈ അപൂര്‍വ പ്രസവം. പ്രസവത്തിലും പ്രകൃതിനിയമങ്ങള്‍ പാലിച്ചു എന്നത് കൗതുകകരം. ആറംഗസംഘത്തില്‍ മൂന്നുവീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണുള്ളത്. കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 8ഒരു കിലോഗ്രാം വരെയാണ് തൂക്കം. നവംബറില്‍ നടത്തിയ അള്‍ട്രാ…

Read More