റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച് ബീ​ജ​സ​ങ്ക​ല​നം ! ആ​രോ​ഗ്യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ള്‍ പി​റ​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍…

പ്ലേ​സ്റ്റേ​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ച്ച റോ​ബോ​ട്ടി​ലൂ​ടെ ന​ട​ത്തി​യ കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​നം വ​ഴി​യു​ള്ള ആ​ദ്യ​ത്തെ കു​ട്ടി​ക​ള്‍ ലോ​ക​ത്ത് പി​റ​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. സ്പാ​നി​ഷ് സ്റ്റാ​ര്‍​ട്ട്അ​പ്പ് ആ​യ ഓ​വ​ര്‍​ച്ച്യൂ​ര്‍ ലൈ​ഫ് വി​ക​സി​പ്പി​ച്ച റോ​ബോ​ട്ടാ​ണ് കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. കൃ​ത്രി​മ ബീ​ജ​സ​ങ്ക​ലം വ​ഴി ആ​രോ​ഗ്യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളാ​ണ് പി​റ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ബീ​ജ​സ​ങ്ക​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​നെ വി​ക​സി​പ്പി​ച്ച​തി​ല്‍ പ​ങ്കാ​ളി​യാ​യ പ്ര​ധാ​ന എ​ഞ്ചി​നീ​യ​ര്‍​മാ​രി​ല്‍ ഒ​രാ​ള്‍​ക്ക് ഫെ​ര്‍​ട്ടി​ലി​റ്റി മെ​ഡി​സി​ന്‍ മേ​ഖ​ല​യി​ല്‍ വ​ള​രെ കു​റ​ഞ്ഞ പ​രി​ച​യം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍, സോ​ണി പ്ലേ ​സ്റ്റേ​ഷ​ന്‍ 5 ക​ണ്‍​ട്രോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ അ​വ​ര്‍​ക്കു ക​ഴി​ഞ്ഞു. ബീ​ജം അ​ട​ങ്ങി​യ ഐ​വി​എ​ഫ് സൂ​ചി റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച് അ​ണ്ഡ​ത്തി​ല്‍ കു​ത്തി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ബീ​ജ​കോ​ശ​ങ്ങ​ള്‍ പ​ല ത​വ​ണ അ​ണ്ഡ​ത്തി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ്രൂ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​വി​ടെ സ്വീ​ക​രി​ച്ച​തെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.…

Read More

ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് ഭാര്യ ! അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയുടെ ബീജം ശേഖരിക്കാന്‍ കോടതിയുടെ ഉത്തരവ്…

ഭര്‍ത്താവിന്റെ കുഞ്ഞിനെത്തന്നെ പ്രസവിക്കണമെന്ന ഉറച്ച നിലപാട് ഭാര്യ കൈക്കൊണ്ടതിനെത്തുടര്‍ന്ന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ബീജം ശേഖരിക്കാന്‍ ഉത്തരവിട്ട് കോടതി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് ഈ നിര്‍ദേശം നല്‍കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഈയിടെ കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിനിടെ അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം ഭാര്യ അറിയിച്ചു. ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്‍.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിനോടും ആശുപത്രി…

Read More

സുന്ദരനല്ലാത്ത ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ ഭാര്യയ്ക്ക് വയ്യ ! അവള്‍ക്ക് വേണ്ടത് സുന്ദരനായ ഡോക്ടറിന്റെ ബീജത്തിലുള്ള കൃത്രിമഗര്‍ഭം; ഒരു ഭര്‍ത്താവിന്റെ ചങ്കുതകര്‍ക്കുന്ന കുറിപ്പ് വൈറലാവുന്നു…

ഭര്‍ത്താവ് സുന്ദരനല്ലെന്നു പറഞ്ഞ് ഭാര്യ മറ്റൊരുത്തന്റെ ബീജം സ്വീകരിച്ച് ഗര്‍ഭിണിയാകാന്‍ ആഗ്രഹിച്ചാല്‍ ആ ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്തായിരിക്കും. ഇത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന ഒരു ഭര്‍ത്താവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. പേരുവെളിപ്പെടുത്താത്ത ഇയാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പല പോസ്റ്റുകളായിട്ടാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. താന്‍ സുന്ദരനല്ലെന്ന് ഭാര്യയ്ക്ക് തോന്നുന്നതിനാല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും സൗന്ദര്യം കാണില്ലെന്നും അങ്ങിനെ വന്നാല്‍ ഭാവിയില്‍ അവര്‍ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളായി മാറുമെന്നുമാണ് ഭാര്യയുടെ കണ്ടെത്തല്‍. സുന്ദരനായ ഒരാളില്‍ നിന്നും ബീജം സ്വീകരിച്ച് കൃത്രിമഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകില്ലെന്നും നല്ല സൗന്ദര്യവും സ്മാര്‍ട്ട്നെസ്സും കുട്ടികള്‍ക്കുണ്ടായാല്‍ താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക പ്രശ്നം ഭാവിയില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്നുമാണ് യുവതിയുടെ കണ്ടെത്തല്‍. ബീജദാതാവായി ഭാര്യ കണ്ടെത്തിയതാകട്ടെ തന്റെ പഴയ കാമുകനും സുന്ദരനുമായ ഡോക്ടറെ. മൂന്ന് വര്‍ഷമായി ഇയാളുമായി വീണ്ടും പ്രണയത്തിലായിരിക്കുന്ന ഭാര്യ തന്നെ ഭംഗിയായി വഞ്ചിച്ചു കൊണ്ടിരിക്കുക…

Read More