അപ്പുണ്ണി ഒളിവില്‍ കഴിയുന്നത്് നാടുകാണി ചുരത്തില്‍ ? അടൂരിന്റെ സിനിമയുടെ സെറ്റിലും താരദമ്പതികളെ കാണാന്‍ ‘സുനിക്കുട്ടന്‍’ എത്തി; ‘പിന്നെയും’ സിനിമയുടെ സാങ്കേതിക വിദഗ്ധരും കുടുങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേരളത്തില്‍ തിരിച്ചെത്തിയെന്ന് സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ അപ്പുണ്ണി ഗള്‍ഫിലേക്ക് കടന്നതായായിരുന്നു പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ദീലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ മടങ്ങിയെത്തിയെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന. അധോലോക നായകന്‍ ദാവൂദിന്റെ സഹായി ഗുല്‍ഷന്റെ സഹായത്തോടെ അപ്പുണ്ണി ഗള്‍ഫില്‍ കടന്നെന്നായിരുന്നു ഇതുവരെ പോലീസിന്റെ ധാരണ. ഇതിനിടെയാണ് നാടുകാണിച്ചുരത്തില്‍ അപ്പുണ്ണിയുണ്ടെന്ന വിവരം ലഭിക്കുന്നത്. നിലമ്പൂര്‍ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും…

Read More

കാവ്യാ മാധവനെ ചോദ്യം ചെയ്തു; ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ലഭിച്ചത് കേസിന്റെ ഭാവി നിര്‍ണയിക്കുന്ന വിവരങ്ങള്‍; ‘മാഡ’ത്തിന്റെ അറസ്റ്റ് ഉടനുണ്ടാവും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ കേസിന്റെ ഭാവി നിര്‍ണയിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും സൂചനയുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിവരെ നീണ്ടു. മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച പോലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നതിനെത്തുടര്‍ന്നാണ് കാവ്യയുടെ സൗകര്യം കൂടി പരിഗണിച്ച് പൊലീസ് ആലുവയിലെ വസതിയില്‍ എത്തിയത്.

Read More

പീഡനചിത്രത്തില്‍ പ്രതിശ്രുത വരന്‍ നല്‍കിയ മോതിരം വേണമെന്നത് ‘മാഡ’ത്തിന് നിര്‍ബന്ധമായിരുന്നു; ആക്രമിച്ചത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ വിവാഹം ഇടങ്കോലിടുമെന്ന തോന്നലിനാല്‍; ആക്രമോണോദ്ദേശ്യം വിവാഹം മുടക്കലോ ?

കൊച്ചി: കൊച്ചിയില്‍ നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്് അവരുടെ വിവാഹം മുടക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന സംശയം മുറുകുന്നു. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടെ വിവാഹം മുടങ്ങുമെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ ‘മാഡ’ത്തിന്റെ കണക്കു കൂട്ടലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാല്‍ നടി പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ മാഡത്തിന്റെ പിടിയില്‍ നിന്നു വഴുതിപ്പോവുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും പി.ടി തോമസ് എംഎല്‍എയും സ്ഥലത്തെത്തിയതും വിഷയത്തിനു പ്രാധാന്യമേകി. നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തില്‍ ഏതാണ്ടു വ്യക്തമായി. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ പള്‍സര്‍ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കം. പ്രതിശ്രുത വരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ…

Read More