സ്റ്റേ​ഷ​ന്‍ അ​ടു​ക്ക​ള​യി​ല്‍ വ​ച്ച് താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച് എ​എ​സ്‌​ഐ ! പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ ശ്ര​മം…

സ്റ്റേ​ഷ​നി​ലെ അ​ടു​ക്ക​ള​യി​ല്‍ വെ​ച്ച് താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍. ആ​റ​ന്‍​മു​ള സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സ​ജീ​ഫ് ഖാ​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സ്റ്റേ​ഷ​നി​ല്‍ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​റാ​യ സ്ത്രീ​യെ ഇ​യാ​ള്‍ സ്റ്റേ​ഷ​ന്‍ അ​ടു​ക്ക​ള​യി​ല്‍​വെ​ച്ച് ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ജോ​ലി സ്ഥ​ല​ത്തെ ലൈം​ഗീ​കാ​തി​ക്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് സ​ജീ​ഫ് ഖാ​നെ​തി​രേ ചു​മു​ത്തി​യ​ത്. ഒ​രു മാ​സം മു​മ്പും അ​ടു​ക്ക​ള മു​റി​യി​ല്‍​വെ​ച്ച് ഇ​യാ​ള്‍ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം പ​രാ​തി​ക്കാ​രി​യെ സ്വാ​ധീ​നി​ച്ച് പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

Read More

ഇതല്ലേ യഥാര്‍ഥ ഹീറോയിസം ! സ്‌കൂളിലെ തൂപ്പുകാരിയായി ജോലി ചെയ്തത് 12 വര്‍ഷം; ഇന്ന് അതേ സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചര്‍; ഇങ്ങനെയൊരു ടിസ്റ്റ് സിനിമകളില്‍ പോലും കാണില്ലെന്ന് സോഷ്യല്‍ മീഡിയ…

ദുരിതകരമായ ജീവിതത്തിനു മുമ്പില്‍ മനസ്സുകൊണ്ട് അടിയറവ് പറയുന്നവരല്ല. ആ സാഹചര്യങ്ങളെ മറികടന്നു വിജയതീരം പൂകുന്നവരാണ് യഥാര്‍ഥ ഹീറോകള്‍. 12 വര്‍ഷം ഒരു സ്‌കൂളില്‍ തൂപ്പുകാരിയായി ജോലി നോക്കിയ ശേഷം അതേ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യണമെങ്കില്‍ ഒരു റേഞ്ച് വേണം. കാഞ്ഞങ്ങാട്ടെ ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ലിന്‍സയെ ഇക്കാര്യത്തില്‍ മാസ് എന്നല്ല മരണമാസ് എന്നു തന്നെ വിളിക്കണം. ആത്മാര്‍ഥതയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ നമുക്ക് ചെന്നെത്താവുന്ന ഉയരങ്ങള്‍ക്ക് പരിധികളില്ലെന്നു തെളിയിക്കുകയാണ് ലിന്‍സ ടീച്ചര്‍. ആനന്ദ് ബെനഡിക്ട് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിന്‍സ ടീച്ചറുടെ കഥ എല്ലാവരും അറിഞ്ഞത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം; തൂപ്പുകാരിയില്‍നിന്നും ഇംഗ്ലീഷ് ടീച്ചറിലേക്ക് ലിന്‍സ … ?????? ബിഗ് സല്യൂട്ട് … ?????? ‘തൂപ്പുകാരിയുടെ ജോലിയില്‍ നിന്നും അതേ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയായി മാറിയ കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക…

Read More