ഇതല്ലേ യഥാര്‍ഥ ഹീറോയിസം ! സ്‌കൂളിലെ തൂപ്പുകാരിയായി ജോലി ചെയ്തത് 12 വര്‍ഷം; ഇന്ന് അതേ സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചര്‍; ഇങ്ങനെയൊരു ടിസ്റ്റ് സിനിമകളില്‍ പോലും കാണില്ലെന്ന് സോഷ്യല്‍ മീഡിയ…

ദുരിതകരമായ ജീവിതത്തിനു മുമ്പില്‍ മനസ്സുകൊണ്ട് അടിയറവ് പറയുന്നവരല്ല. ആ സാഹചര്യങ്ങളെ മറികടന്നു വിജയതീരം പൂകുന്നവരാണ് യഥാര്‍ഥ ഹീറോകള്‍.

12 വര്‍ഷം ഒരു സ്‌കൂളില്‍ തൂപ്പുകാരിയായി ജോലി നോക്കിയ ശേഷം അതേ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യണമെങ്കില്‍ ഒരു റേഞ്ച് വേണം.

കാഞ്ഞങ്ങാട്ടെ ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ലിന്‍സയെ ഇക്കാര്യത്തില്‍ മാസ് എന്നല്ല മരണമാസ് എന്നു തന്നെ വിളിക്കണം.

ആത്മാര്‍ഥതയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ നമുക്ക് ചെന്നെത്താവുന്ന ഉയരങ്ങള്‍ക്ക് പരിധികളില്ലെന്നു തെളിയിക്കുകയാണ് ലിന്‍സ ടീച്ചര്‍. ആനന്ദ് ബെനഡിക്ട് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിന്‍സ ടീച്ചറുടെ കഥ എല്ലാവരും അറിഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;

തൂപ്പുകാരിയില്‍നിന്നും ഇംഗ്ലീഷ് ടീച്ചറിലേക്ക് ലിന്‍സ … ??????
ബിഗ് സല്യൂട്ട് … ??????

‘തൂപ്പുകാരിയുടെ ജോലിയില്‍ നിന്നും അതേ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയായി മാറിയ കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക ലിന്‍സ നമുക്ക് ഒരു മാതൃക തന്നെയാണ്.

അര്‍പ്പണബോധത്തോടെ, ആത്മാര്‍ത്ഥതയോടെ, ലക്ഷ്യബോധത്തോടെ പഠിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ആഗ്രഹിച്ച ജോലി നേടാം എന്നതിന്റെ ഉദാഹരണമാണ് ലിന്‍സ..

2001 ലാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ രാജന്‍ മരിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ മൂത്തമകള്‍ ലിന്‍സ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഇളയമകന്‍ ഒമ്പതാം ക്ലാസിലും..

ലിന്‍സ ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്‌കൂളില്‍
തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. 12 വര്‍ഷം സ്‌കൂളിലെ തൂപ്പുജോലിക്കാരിയായി.

തൂപ്പുജോലിക്കാരിയായി കയറിയതിന് ശേഷവും ലിന്‍സ പഠനം തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്നത് ഇവിടെ ജോലി ചെയ്ത കാലയളവിലാണ്. മറ്റൊരാളുടെ ഒഴിവില്‍ ലിന്‍സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ ജോലി നല്‍കി. എന്നാല്‍ 2006ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു.

എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി. 2012 ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ തിരിച്ച് വിളിച്ചു. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്..

ഇതിനിടെ സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിളിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും, ഇംഗ്ലീഷില്‍ ബി.എഡ്, ടെറ്റും, സെറ്റുമെല്ലാം നേടിയത് തൂപ്പുകാരിയായി ജോലിചെയ്ത്..

പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങള്‍..
ബിഗ് സല്യൂട്ട് … ??????????

https://www.facebook.com/anand.benedict/posts/2841307465978568

Related posts

Leave a Comment