കോവിഡെന്ന പിശാചിനെ അയച്ചത് അള്ളാഹു ! ഖുറാനും നബിവചനവും അംഗീകരിച്ചില്ലെങ്കില്‍ കോവിഡ് പിടികൂടുമെന്ന് സിപിഎം നേതാവ് ടികെ ഹംസ…

കോവിഡ് എന്ന പിശാചിനെ അള്ളാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ടി കെ ഹംസ പറഞ്ഞു. വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഹംസയുടെ ഈ പരാമര്‍ശം. ഹംസയുടെ വാക്കുകള്‍ ഇങ്ങനെ…എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള്‍ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന്‍ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള്‍ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള്‍ ശ്രമിക്കണം. ടി…

Read More