കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഇതുകൂടാതെ അധ്യാപകര്‍ക്കു നേരെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവും നടത്തി. പിടിഎ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകര്‍ പറയുന്നു. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സമരത്തിന് സര്‍ക്കാര്‍ ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യാപകര്‍ ജോലിക്ക് ഹാജരായത്. സ്കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം.
Read MoreTag: teachers
എജ്ജാതി തള്ളാ മക്കളേ ഒരു മയത്തിലൊക്കെ തള്ള്…വീട്ടമ്മയെ പുളിച്ച തെറിവിളിച്ച അധ്യാപകരെ ന്യായീകരിച്ച് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാവുന്നു…
കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോടു അധ്യാപകര്‍ മോശമായി പെരുമാറുകയും പുളിച്ചതെറി വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ആളുകളാണ് അധ്യാപകരുടെ മോശം പ്രവൃത്തിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതേ സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ അധ്യാപകരെ ന്യായീകരിച്ചു കൊണ്ടു സംസാരിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. തെറ്റു മുഴുവന്‍ വീട്ടമ്മയുടെ ഭാഗത്തായിരുന്നുവെന്നും അധ്യാപകര്‍ ആക്രോശിക്കുന്നതു മാത്രം ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തു വിട്ടതെന്നുമാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. മാത്രമല്ല നിങ്ങള്‍ക്കൊന്നും അറിയില്ലെന്നു പറഞ്ഞ് സംഭവം കാണാതെ വെറുതെ ഷയറും ലൈക്കും ചെയ്യുകയാണെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീട്ടമ്മയെ വീഡിയോയില്‍ ഉള്ള അധ്യാപകന്‍ അഞ്ചാംക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ അവകാശപ്പെടുന്നു.അധ്യാപകര്‍ കശുവണ്ടി പെറുക്കാന്‍ പോകണമെന്നു വീട്ടമ്മ ആക്രോശിച്ചതായും പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങള്‍ മികച്ച രീതിയില്‍ പഠിക്കുന്നതിനു കാരണക്കാര്‍ സാറും…
Read Moreനീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ…സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പുളിച്ച തെറിവിളിച്ച് അധ്യാപകര്‍; വീഡിയോ വൈറലാകുന്നു…
കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുകയും അവരെ പുളിച്ച തെറിവിളിക്കുകയും ചെയ്യുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടര്‍ന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്നത്. അധ്യാപകരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം രോക്ഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനി സ്വഭാവം കാണിക്കരുതെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവര്‍ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ്…
Read More