മാറ്റിക്കുത്തിയാല്‍ മാറ്റം കാണാമെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങി ! ടിപി മോഡലില്‍ വെട്ടിയും കുത്തിയും മരണാസന്നനാക്കി പാര്‍ട്ടിക്കാര്‍;സിപിഎം വിമതന്‍ സിഒടി നസീറിന്റെ നില അതീവ ഗുരുതരം…

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറില്‍ പാര്‍ട്ടി കണ്ടത് മറ്റൊരു ടിപി ചന്ദ്രശേഖരനെ. മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന ഭയം ഉണ്ടായതോടെ ടിപിയോടു ചെയ്തതിനു സമാനമായി നസീറിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കും മാരകമായി പരിക്കേറ്റ നസീറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ബെക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയ സ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡില്‍ വച്ചാണ് സംഭവം. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്‍’ ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം…

Read More

ടിപി വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി ജയിലില്‍ കൂടിക്കാഴ്ച നടത്തി; അഭിവാദ്യം ചെയ്ത കുഞ്ഞനന്തന് മുഖ്യമന്ത്രിയുടെ പ്രത്യഭിവാദ്യം…

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക കൂടിക്കാഴ്ച. കെ.സി. രാമചന്ദ്രന്‍, ടി.കെ. രജീഷ് എന്നിവരുമായായിരുന്നു പിണറായിയുടെ കൂടിക്കാഴ്ച. ഇവര്‍ ഉള്‍പ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. ഇരുവരും മുഖ്യമന്ത്രിക്കു നിവേദനവും നല്‍കി.ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്‍. ശ്രീലേഖ എന്നിവരും മുറിയിലുണ്ടായിരുന്നു. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല. വിവാദം ഒഴിവാക്കുന്നതിനു വേണ്ടിയാണു കുഞ്ഞനന്തനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നു വച്ചെതന്നും സൂചനയുണ്ട്. എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു…

Read More