യു​ക്രെ​യ്‌​നി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു ! പി​ന്നി​ല്‍ റ​ഷ്യ​യെ​ന്ന് യു​ക്രെ​യ്ന്‍; വീ​ഡി​യോ…

ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു. റ​ഷ്യ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് യു​ക്രെ​യ്ന്‍ ആ​രോ​പി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്തം യു​ക്രെ​യ്‌​നാ​ണെ​ന്നാ​ണ് റ​ഷ്യ ആ​രോ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ സ്‌​ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ അ​ണ​ക്കെ​ട്ടു ത​ക​രു​ന്ന​തി​ന്റെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 30 മീ​റ്റ​ര്‍ ഉ​യ​ര​വും 3.2 കി​ലോ​മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള അ​ണ​ക്കെ​ട്ട് നി​പ്രോ ന​ദി​ക്കു കു​റു​കെ 1956ലാ​ണ് നി​ര്‍​മി​ച്ച​ത്. ഇ​വി​ടെ ക​ഖോ​വ്ക ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വ​ര്‍ പ്ലാ​ന്റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഡാം ​ത​ക​ര്‍​ന്ന​തോ​ടെ യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക്രീ​മി​യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​തും ഈ ​അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നാ​ണ്. 2014 മു​ത​ല്‍ റ​ഷ്യ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്ത​ത് റ​ഷ്യ​ന്‍ സൈ​ന്യ​മാ​ണെ​ന്ന് യു​ക്രെ​യ്ന്‍ സൈ​ന്യം ആ​രോ​പി​ച്ചു. ‘റ​ഷ്യ​ന്‍ സൈ​ന്യം ക​ഖോ​വ്ക ഡാം ​ത​ക​ര്‍​ത്തു’ എ​ന്നാ​ണ് യു​ക്രെ​യ്ന്‍ സൈ​ന്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ആ​രോ​പ​ണം റ​ഷ്യ ത​ള്ളി. സ്‌​ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​തൊ​രു…

Read More

യുക്രൈനെ അനായാസം കീഴടക്കാമെന്ന ധാരണ തെറ്റിയതോടെ കളം മാറ്റി ചവിട്ടി പുടിന്‍ ! യുക്രൈനില്‍ ബോംബ് വര്‍ഷത്തിന് കോപ്പുകൂട്ടി റഷ്യ…

ലോകത്തെ കണ്ണീരിലാഴ്ത്തുന്ന സംഭവ വികാസങ്ങളാണ് യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത്. നിരവധി നിരപരാധികളാണ് റഷ്യ-യുക്രൈന്‍ പോരാട്ടത്തിനിടെ പിടഞ്ഞു വീഴുന്നത്. എന്നാല്‍ റഷ്യയ്‌ക്കെതിരേ പട്ടാളക്കാര്‍ക്കൊപ്പം യുക്രൈനിയന്‍ ജനത തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അതിക്രമിച്ചു കയറുന്ന ശത്രുസൈന്യത്തെ വഴിതെറ്റിച്ചു വിടാന്‍ റോഡരികിലെ ചൂണ്ടുപലകകളുംമറ്റ് അടയാളങ്ങളുമൊക്കെ മാറ്റിയെഴുതുകയാണ് യുക്രെയിന്‍ ജനത. അണ്ണാറക്കണ്ണനും തന്നാലായതു ചെയ്യുന്ന ഒരു യുദ്ധമുഖമാണ് ഇന്ന് യുക്രൈനില്‍ കാണുന്നത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന റഷ്യന്‍ സൈന്യത്തെ വഴിതെറ്റിച്ചുവിടാന്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചത് യുക്രെയിന്‍ പ്രതിരോധമന്ത്രാലയം തന്നെയാണ്. അവരാണ് ട്വീറ്ററിലൂടെ ഇക്കാര്യത്തിന് ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടതും. ബോര്‍ഡുകള്‍ മാറ്റി എഴുതുന്നതിനൊപ്പം റഷ്യന്‍ സൈന്യത്തിനെതിരെ അശ്ലീല വര്‍ഷവും ബോര്‍ഡുകളില്‍ നിറയുന്നുണ്ട്. സമീപകാല യുദ്ധങ്ങളിലൊന്നും തന്നെ കാണാനാകാഞ്ഞ പൊതുജനപങ്കാളിത്തമാണ് യുക്രൈനില്‍ കാണാന്‍ കഴിയുന്നത്. കരിങ്കടലിലെ സ്‌നേക്ക് ഐലന്‍ഡിന് കാവല്‍ നിന്ന വളരെ ചെറിയ ഒരു യുക്രൈന്‍ സേനാവിഭാഗത്തോട്…

Read More