മുഖ്യമന്ത്രി അങ്ങനെ പറഞ്ഞെന്നു വച്ച് ഞങ്ങള്‍ക്ക് ശീലം മാറ്റാന്‍ പറ്റുമോ ? സൗജന്യ കിറ്റിന്റെ പച്ചരി ഇറക്കാന്‍ വന്‍ അട്ടിമറിക്കൂലി വാങ്ങി സിഐടിയു…

സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റിലേക്കു നല്‍കാന്‍ എത്തിച്ച പച്ചരി ഇറക്കാന്‍ വന്‍ അട്ടിമറിക്കൂലി വാങ്ങി തൊഴിലാളികള്‍. അമിത കൂലി ഈടാക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു വലിയതുറ എഫ്‌സിഐ ഗോഡൗണില്‍ പച്ചരി ഇറക്കാന്‍ ചാക്ക് ഒന്നിന് 16.50 രൂപ വീതം സിഐടിയു സംഘടനയില്‍ പെട്ട തൊഴിലാളികള്‍ വാങ്ങിയത്. കണ്ടു നിന്ന സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ വിഷയത്തില്‍ ഇടപ്പെട്ടില്ല. മേലധികാരികളെ അറിയിച്ചുമില്ല. അരി വിതരണം ചെയ്യാന്‍ കരാറെടുത്ത വള്ളക്കടവിലെ നിഹാന ട്രേഡേഴ്‌സ് ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഭക്ഷ്യ മന്ത്രിക്കും സപ്ലൈകോ എംഡിക്കും പരാതി നല്‍കിയിട്ടുണ്ട്. ഏഴ് ലോഡ് അരി വിതരണം ചെയ്യാനാണ് ഈ സ്ഥാപനത്തിനു കരാര്‍ നല്‍കിയത്. ഒരു ലോഡില്‍ 240 ചാക്ക് അരി. ഒരു ചാക്കില്‍ 50 കിലോഗ്രാം. ഇന്നലെ രണ്ട് ലോഡ് മാത്രമാണ് എത്തിയത്. വാടകയ്ക്കു ലോറി പോലും കിട്ടാനില്ലാത്ത…

Read More