ഉ​ണ്ണി മു​കു​ന്ദ​ൻ-​അ​പ​ർ​ണ ബാ​ല​മു​ര​ളി ചി​ത്രം “മി​ണ്ടി​യും പ​റ​ഞ്ഞും’

ഉ​ണ്ണി മു​കു​ന്ദ​നും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ മ​ല​യാ​ള ച​ല​ച്ചി​ത്രം “മി​ണ്ടി​യും പ​റ​ഞ്ഞും’ സ​ൺ എ​ൻ​എ​ക്സ്ടി ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ ആ​റു മു​ത​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു. വൈ​കാ​രി​ക​മാ​യ സ​ത്യ​സ​ന്ധ​ത​യ്ക്കും പ​ക്വ​ത​യ്ക്കും ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ അം​ഗീ​കാ​രം നേ​ടി​യ ഒ​രു ഇ​മോ​ഷ​ണ​ൽ ഡ്രാ​മ​യാ​യി​രു​ന്നു “മി​ണ്ടി​യും പ​റ​ഞ്ഞും’. അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ഉ​ണ്ണി മു​കു​ന്ദ​നു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. “ദി ​ഗി​ഫ്റ്റ് ഓ​ഫ് ദ ​മാ​ഗി’ എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം പ്ര​ണ​യം, ക്ഷ​മ, പ​റ​യാ​തെ പോ​കു​ന്ന വി​കാ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ബി​ന്ദു​വാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ൺ എ​ൻ​എ​ക്സ്‌​ടി ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്ത​തി​നെ​പ്പ​റ്റി നാ​യ​ക​നാ​യ ഉ​ണ്ണി​മു​കു​ന്ദ​ൻ പ​റ​ഞ്ഞ​ത്-​ മി​ണ്ടി​യും പ​റ​ഞ്ഞു എ​ന്ന ചി​ത്രം ദേ​ശീ​യ​ത​ല​ത്തി​ലെ ഓ​ഡി​യ​ൻ​സി​ലേ​ക്ക് സ​ൺ എ​ൻ​എ​ക്‌​സ്‌​ട് വ​ഴി​യെ​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഈ ​ചി​ത്രം വ​ള​രെ ചെ​റി​യ ഒ​രു ക​ഥ​യാ​ണ്…

Read More

അമ്പട വീരാ..!…പെണ്‍കുട്ടിയെ വളയ്ക്കാന്‍ ഉണ്ണിമുകുന്ദന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി; ചാറ്റ് ചെയ്ത് പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരും വാങ്ങും; ആലപ്പുഴ സ്വദേശി കുടുങ്ങിയത് ഇങ്ങനെ…

നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം അതുപയോഗിച്ച് പെണ്‍കുട്ടിയെ വളയ്ക്കാന്‍ നോക്കിയ യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി അബ്ദുള്‍ മനാഫിനെയാണ് അറസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ചാറ്റ് ചെയ്തത്. പിന്നീട് ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങുകയും  നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തു. പുതിയ സിനിമകളെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങളാണ് ഇയാള്‍ ആദ്യമാദ്യം നല്‍കിയിരുന്നത്. അതുകൊണ്ട് സംശയം തോന്നിയതുമില്ല. എന്നാല്‍ പിന്നീട് അയയ്ക്കുന്ന സന്ദേശങ്ങളുടെ ഭാഷ അശ്ലീലതയിലേക്കു കടന്നതോടെ പെണ്‍കുട്ടിയ്ക്കു സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് വഴി ഉണ്ണി മുകുന്ദന്റെ യഥാര്‍ത്ഥ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചു. അപ്പോഴാണ് ചാറ്റ് ചെയ്തത് വ്യാജനുമായാണെന്ന് മനസിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലിന് പരാതിയും നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് മനാഫ് പിടിയിലായത്. സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ വ്യാജനുണ്ടാകുന്നത് തന്റെ പേരിലാണെന്ന്…

Read More