അമ്പട വീരാ..!…പെണ്‍കുട്ടിയെ വളയ്ക്കാന്‍ ഉണ്ണിമുകുന്ദന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി; ചാറ്റ് ചെയ്ത് പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരും വാങ്ങും; ആലപ്പുഴ സ്വദേശി കുടുങ്ങിയത് ഇങ്ങനെ…

unni600നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം അതുപയോഗിച്ച് പെണ്‍കുട്ടിയെ വളയ്ക്കാന്‍ നോക്കിയ യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി അബ്ദുള്‍ മനാഫിനെയാണ് അറസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ചാറ്റ് ചെയ്തത്. പിന്നീട് ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങുകയും  നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തു. പുതിയ സിനിമകളെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങളാണ് ഇയാള്‍ ആദ്യമാദ്യം നല്‍കിയിരുന്നത്. അതുകൊണ്ട് സംശയം തോന്നിയതുമില്ല. എന്നാല്‍ പിന്നീട് അയയ്ക്കുന്ന സന്ദേശങ്ങളുടെ ഭാഷ അശ്ലീലതയിലേക്കു കടന്നതോടെ പെണ്‍കുട്ടിയ്ക്കു സംശയം തോന്നുകയായിരുന്നു.

തുടര്‍ന്ന് സുഹൃത്ത് വഴി ഉണ്ണി മുകുന്ദന്റെ യഥാര്‍ത്ഥ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചു. അപ്പോഴാണ് ചാറ്റ് ചെയ്തത് വ്യാജനുമായാണെന്ന് മനസിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലിന് പരാതിയും നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് മനാഫ് പിടിയിലായത്. സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ വ്യാജനുണ്ടാകുന്നത് തന്റെ പേരിലാണെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കി. അതുപോലെ ഒരു മാസത്തിനിടെ ആയിരത്തോളം വ്യാജ ന്യൂസുകളാണ് തനിക്കെതിരെ വന്നതെന്നും ഇതെല്ലാം നീക്കം ചെയ്ത് മടുത്തെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ തന്റെ ഒഫിഷ്യല്‍ പേജുണ്ടെന്നും അത് അറിയാതെയാണ് പലരും തെറ്റിദ്ധരിച്ച് വ്യാജ പ്രൊഫൈലുകളെ പിന്തുടരുന്നതെന്നും താരം പറഞ്ഞു. മുമ്പ് ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരമായ വീഴ്ച പറ്റിയത് ഇപ്പോഴാണ്. അതുകൊണ്ടാണ് പ്രതികരിക്കാന്‍ തയ്യാറായതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

Related posts