നവദമ്പതികള്‍ക്ക് ‘വിവാഹസമ്മാന’മായി കോണ്ടം നല്‍കാന്‍ യു.പി സര്‍ക്കാര്‍! കുടുംബാസൂത്രണ സന്ദേശമടങ്ങിയ കിറ്റ് ഫ്രീ; പ്രോജക്ട് മാനേജര്‍ നല്‍കിയ വിശദീകരണം ഞെട്ടിക്കുന്നത്

ghdhdhd പുതിയ പുതിയ പദ്ധതികള്‍ കൊണ്ട് ഇടയ്ക്കിടെ ഞെട്ടിക്കുക എന്നത് യുപി സര്‍ക്കാരിന്റെ പതിവാണ്. നവദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കോണ്ടം വിതരണം ചെയ്യുമെന്നാണ് ഏറ്റവും പുതുതായി യുപി സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതത് പ്രദേശത്തെ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് ‘വിവാഹസമ്മാനം’ നല്‍കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. കോണ്ടത്തിനു പുറമേ കുടുംബാസൂത്രണ സന്ദേശമടങ്ങിയ ഒരു കിറ്റും ദമ്പതികള്‍ക്കു നല്‍കും. ഇതില്‍ ആരോഗ്യവിഭാഗത്തില്‍ നിന്നുള്ള കുറിപ്പും ഗര്‍ഭനിരോധന ഗുളികകളും, എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സും ഉണ്ടാകും. കൂടാതെ നഖംവെട്ടി, ടവല്‍, ചീപ്പ്, കണ്ണാടി തുടങ്ങിയവയും വിതരണം ചെയ്യും.

കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, രണ്ടാമത്തെ പ്രവസവും ആദ്യപ്രസവവും തമ്മില്‍ എത്രമാസത്തെ വ്യത്യാസമുണ്ടാകണം തുടങ്ങിയ കാര്യങ്ങളുമാണ് ആരോഗ്യവകുപ്പിന്റെ കുറിപ്പിലുണ്ടാവുക. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമാണ് ഇത്തരമൊരു നീക്കമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ലോകജനസംഖ്യാദിനമായ ജൂലൈ 11ന് ഈ പദ്ധതി ആരംഭിക്കും. വിവാഹജീവിതത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് നവദമ്പതികളെ ബോധവത്കരിക്കാനാണിതെന്ന് മിഷന്‍ പരിവാര്‍ വികാസിന്റെ പ്രോജക്ട് മാനേജര്‍ അന്‍വീഷ് സെക്സേന പറയുന്നു. വിവിധവിഷയങ്ങളെക്കുറിച്ച് സാധാരണഗതിയില്‍ ദമ്പതികള്‍ക്കുണ്ടാകാവുന്ന സംശയങ്ങളും അവയുടെ ഉത്തരങ്ങളുമടങ്ങിയ ഒരു ചെറുലിഖിതവും കിറ്റിനോടൊപ്പമുണ്ടാവും. ദമ്പതികളെ നേരിട്ടുകണ്ട് ബോധവത്കരണം നടത്തണമെന്ന് ആശാവര്‍ക്കര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts