വ​ര്‍​ക്ക​ല ബീ​ച്ചി​ല്‍ വി​ദേ​ശ​വ​നി​ത​യ്ക്കു നേ​രെ അ​തി​ക്ര​മം ! സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് അ​യാ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് യു​വ​തി…

വ​ര്‍​ക്ക​ല ബീ​ച്ചി​ല്‍ വി​ദേ​ശ വ​നി​ത​യ്ക്ക് നേ​രെ അ​തി​ക്ര​മം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ര്‍​ഫി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ തീ​ര​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഫ്ര​ഞ്ച് യു​വ​തി​യ്ക്ക് നേ​രെ നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ള്‍ പൊ​ട്ടി​യ ബി​യ​ര്‍ കു​പ്പി​യു​മാ​യി എ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. താ​ന്‍ സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​യാ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. സ്ഥ​ല​ത്ത് സ​ര്‍​ഫി​ങ്ങി​നെ​ത്തു​ന്ന വി​ദേ​ശ വ​നി​ത​ക​ള്‍​ക്ക് നേ​രെ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ മു​ന്‍​പും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മു​ന്‍​പ് ഇ​തേ വ്യ​ക്തി​ത​ന്നെ ബീ​ച്ചി​ലെ​ത്തി​യ വി​ദേ​ശ​വ​നി​ത​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ളെ കു​റി​ച്ച് വി​ദേ​ശ വ​നി​ത​ക​ളും പ്ര​ദേ​ശ​ത്ത് സ​ര്‍​ഫി​ങ് ന​ട​ത്തു​ന്ന​വ​രും അ​യി​രൂ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സം​ഭ​വം അ​റി​യി​ക്കാ​ന്‍ വി​ളി​ച്ചെ​ങ്കി​ലും പോ​ലീ​സി​നെ എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച വ്ളോ​ഗ​റാ​യ ഒ​രു യു​വ​തി വി​ഷ​യം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും കേ​ര​ള പോ​ലീ​സി​നെ​യും ഈ ​പോ​സ്റ്റി​ല്‍ ടാ​ഗും ചെ​യ്തു. ഒ​രു മി​ല്യ​ണി​ല​ധി​കം…

Read More

വര്‍ക്കലയില്‍ ക്വാറന്റൈന്‍ ലംഘിച്ച് കോവിഡ് രോഗി! കറങ്ങി നടന്നത് ആശുപത്രികളടക്കം നിരവധി സ്ഥലങ്ങളില്‍…

വര്‍ക്കലയിലെ കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ചതായി വിവരം. മാര്‍ച്ച് 20ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയെങ്കിലും നിരീക്ഷണത്തില്‍ കഴിഞ്ഞില്ല. പുത്തന്‍ ചന്തയിലെ വീട്ടിലെത്തിയ ശേഷം കുടുംബത്തോടെ ആശുപത്രിയില്‍ പോയി. മാര്‍ച്ച് 29ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്എടി ആശുപത്രിയിലും കുടുംബത്തോടൊപ്പം പോയി. 14 ദിവസത്തെ ക്വാറന്റൈന്‍ പാലിച്ചതിനു ശേഷമാണ് താന്‍ പുറത്തു കടന്നതെന്നാണ് രോഗി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ റൂട്ട് മാപ്പ് വിശദമായി തയ്യാറാക്കിയതോടെ ഇയാള്‍ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയതായി അറിഞ്ഞത്. നിലവില്‍ വീട്ടിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു.

Read More

കടന്നു വരൂ…ഒരു ആന്റി കൊറോണ വൈറസ് ജ്യൂസ് കുടിക്കൂ ! വര്‍ക്കലയില്‍ ആന്റി കൊറോണ ജ്യൂസ് വിറ്റ വിദേശിയെ പോലീസ് പൊക്കി

ഓണത്തിനിടെ പുട്ടുകച്ചവടം എന്നു പറയുന്നതു പോലെ വര്‍ക്കലയില്‍ ആന്റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പൊക്കി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോര്‍ഡ് സ്ഥാപിച്ച് ജ്യൂസ് കച്ചവടം നടത്തിയ വിദേശിയെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചത്. ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ എന്ന പേരും നല്‍കി 150 രൂപ നിരക്കിലാണ് ഇയാള്‍ വിറ്റു കൊണ്ടിരുന്നത്. സംഭവം അറിഞ്ഞെത്തിയ വര്‍ക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. ജ്യൂസിന്റെ പേരെഴുതിയ ബോര്‍ഡും മാറ്റി.

Read More

ഹോം സ്‌റ്റേയുടെ മറവില്‍ വര്‍ക്കലയില്‍ വന്‍ അനാശാസ്യം ! കോളജ് വിദ്യാര്‍ഥികളുടെ വിഹാരകേന്ദ്രം; അമ്മയും മകളുമടങ്ങിയ എട്ടംഗ സംഘം പിടിയില്‍…

ഹോംസ്‌റ്റേയുടെ മറവില്‍ വര്‍ക്കലയില്‍ അനാശാസ്യം നടത്തിവന്ന സംഘം പിടിയില്‍. അമ്മയും മകളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പിടിയിലായത്. കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു ഇവര്‍ ഹോം സ്റ്റേ നടത്തിയിരുന്നത്. ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പതിവായി ധാരാളം കോളജ് വിദ്യാര്‍ഥികള്‍ ഇവിടെയെത്താറുണ്ടെന്ന പരാതിയുയര്‍ന്നതോടെ പൊലീസ് ഇവരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു. വര്‍ക്കല സ്വദേശിയായ ബിന്ദുവും, പരവൂര്‍ സ്വദേശി ഗിരീഷും ഉള്‍പ്പെടെ എട്ടുപേരായിരുന്നു ഹോം സ്റ്റേയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറും, മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ കൊട്ടിയത്ത് വീട്ടില്‍ ഊണിന്റെ മറവില്‍…

Read More

വെള്ളത്തിനടിയില്‍ വെച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ല ! സര്‍ഫിംഗ് പരിശീലകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എത്തിയ വിനോദസഞ്ചാരിയായ വനിതയോട് പോലീസ് പറഞ്ഞത് ഇങ്ങനെ…

സര്‍ഫിംഗ് പരിശീലകനില്‍ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ വിനോദ സഞ്ചാരിയോട് കേസെടുക്കാനാവില്ലെന്ന് അറിയിച്ച് വര്‍ക്കല പോലീസ്. വിനോദ സഞ്ചാരിയുടെ പരാതിയില്‍ കേസെടുത്തില്ലെന്നും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി അപമാനിച്ചെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനമുണ്ടെന്ന കാര്യം പറഞ്ഞാണ് കേസെടുക്കാതിരുന്നത്. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തുനിന്നിട്ടും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് പരാതി ഒതുക്കിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മുംബൈ സ്വദേശിയായ യുവതി പറയുന്നു. നിര്‍ഭയ ദിനവുമായി ബന്ധപ്പെട്ട് പൊതുവിടങ്ങള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കേസെടുക്കാന്‍ പൊലീസ് തയാറാവാത്തത്. വര്‍ക്കല ബീച്ചില്‍ സര്‍ഫിംഗ് പരിശീലനത്തിനിടെ പരിശീലകന്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവത്തിനു ശേഷം ഉടന്‍ തന്നെ പരാതിയുമായി വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും…

Read More

അവസാനമില്ലാത്ത പ്രണയപ്പക ! സൗമ്യയുടെ ദാരുണമരണത്തിനു ശേഷം വീണ്ടും സമാനമായ കൊലപാതക ശ്രമം; യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍…

വര്‍ക്കല: പ്രണയപ്പകയെത്തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ നാടായി കേരളം മാറുന്നുവോ. പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടല്‍ മാറും മുമ്പുതന്നെ അതിനു സമാനമായ കൊലപാതക ശ്രമം വീണ്ടും. വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ വര്‍ക്കലയില്‍ ശ്രമം. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നുന്നെന്ന് യുവതി മൊഴി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് വര്‍ക്കല വടശേരിക്കോണം ചാണയ്ക്കല്‍ ചരുവിള വീട്ടില്‍ സിനു (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം യുവതിയുമായി പരിചയത്തിലായിരുന്ന സിനു വിവാഹാഭ്യര്‍ത്ഥ നടത്തിയിരുന്നു. എന്നാല്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും യുവതി വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് സിനു വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയില്‍ എത്തിയത്. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സിനും സ്വന്തം ദേഹത്തും യുവതിയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ചു. സംഭവ സമയത്തും യുവതിയും സഹോദരിയും മാത്രമാണ് വീട്ടില്‍…

Read More

പുരുഷ വേശ്യാവൃത്തി കേരളത്തില്‍ വ്യാപിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; കേരളത്തില്‍ അറിയപ്പെടുന്നത് ‘കൂത്താടികള്‍’ എന്ന ഓമനപ്പേരില്‍

കോവളം, കൊച്ചിയിലും കോഴിക്കോടുമുള്ള നക്ഷത്ര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് കേരളത്തില്‍ പുരുഷ ശരീര വ്യാപാരം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ടൂറിസത്തിന്റെ പേരിലാണ് ഇത്തരം പരിപാടികള്‍ അരങ്ങേറുന്നത്. പുരുഷ്യവേശ്യകളെ ജിഗോളോ എന്നാണ് വിളിക്കുന്നതെങ്കിലും ‘കൂത്താടികള്‍” എന്ന ഓമനപ്പേരിലാണ് ഇവര്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രവര്‍ത്തനം. വിനോദ സഞ്ചാരികളാണ് പ്രധാന ഇരകള്‍. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവുമൊരുക്കുന്നത് ഹോട്ടലുകാരാണ്. സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട് . വിദേശ വനിതള്‍ക്കായി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളുടെ എച്ച്‌ഐവി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് ഇത്തരക്കാര്‍ക്ക് കൈമാറുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു ദിവസം പൂര്‍ണ്ണമായി ഇവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് റേറ്റ്. നാല് മണിക്കൂര്‍ മുതല്‍ ആറ്…

Read More