അവസാനമില്ലാത്ത പ്രണയപ്പക ! സൗമ്യയുടെ ദാരുണമരണത്തിനു ശേഷം വീണ്ടും സമാനമായ കൊലപാതക ശ്രമം; യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍…

വര്‍ക്കല: പ്രണയപ്പകയെത്തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ നാടായി കേരളം മാറുന്നുവോ. പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടല്‍ മാറും മുമ്പുതന്നെ അതിനു സമാനമായ കൊലപാതക ശ്രമം വീണ്ടും. വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ വര്‍ക്കലയില്‍ ശ്രമം. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നുന്നെന്ന് യുവതി മൊഴി നല്‍കി.

സംഭവുമായി ബന്ധപ്പെട്ട് വര്‍ക്കല വടശേരിക്കോണം ചാണയ്ക്കല്‍ ചരുവിള വീട്ടില്‍ സിനു (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം യുവതിയുമായി പരിചയത്തിലായിരുന്ന സിനു വിവാഹാഭ്യര്‍ത്ഥ നടത്തിയിരുന്നു. എന്നാല്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും യുവതി വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് സിനു വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയില്‍ എത്തിയത്.

തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സിനും സ്വന്തം ദേഹത്തും യുവതിയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ചു. സംഭവ സമയത്തും യുവതിയും സഹോദരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Related posts