വര്‍ക്കലയില്‍ ക്വാറന്റൈന്‍ ലംഘിച്ച് കോവിഡ് രോഗി! കറങ്ങി നടന്നത് ആശുപത്രികളടക്കം നിരവധി സ്ഥലങ്ങളില്‍…

വര്‍ക്കലയിലെ കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ചതായി വിവരം. മാര്‍ച്ച് 20ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയെങ്കിലും നിരീക്ഷണത്തില്‍ കഴിഞ്ഞില്ല. പുത്തന്‍ ചന്തയിലെ വീട്ടിലെത്തിയ ശേഷം കുടുംബത്തോടെ ആശുപത്രിയില്‍ പോയി.

മാര്‍ച്ച് 29ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്എടി ആശുപത്രിയിലും കുടുംബത്തോടൊപ്പം പോയി.

14 ദിവസത്തെ ക്വാറന്റൈന്‍ പാലിച്ചതിനു ശേഷമാണ് താന്‍ പുറത്തു കടന്നതെന്നാണ് രോഗി വെളിപ്പെടുത്തിയിരുന്നത്.

എന്നാല്‍ റൂട്ട് മാപ്പ് വിശദമായി തയ്യാറാക്കിയതോടെ ഇയാള്‍ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയതായി അറിഞ്ഞത്. നിലവില്‍ വീട്ടിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു.

Related posts

Leave a Comment