ക്വ​യ​റ്റ് റൂ​മു​ക​ളി​ല്‍ സെ​ക്‌​സ് പാ​ടി​ല്ല ! മു​ന്ന​റി​യി​പ്പു​മാ​യി വിം​ബി​ള്‍​ഡ​ണ്‍

വി​ശ്ര​മ​ത്തി​നും പ്രാ​ര്‍​ഥ​ന​യ്ക്കു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ള്ള ക്വ​യ​റ്റ് റൂ​മു​ക​ള്‍ സെ​ക്സി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ടെ​ന്നീ​സ് ആ​രാ​ധ​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി വിം​ബി​ള്‍​ഡ​ണ്‍ അ​ധി​കൃ​ത​ര്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ര്‍​ട്ട് 12ന് ​സ​മീ​പ​മു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള മു​റി​ക​ള്‍ ലൈം​ഗി​ക ബ​ന്ധ​ത്തി​നാ​യി ചി​ല​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് വിം​ബി​ള്‍​ഡ​ണ്‍ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ‘ക്വ​യ​റ്റ് റൂ​മു​ക​ള്‍ വ​ള​രെ വി​ല​പ്പെ​ട്ട സൗ​ക​ര്യ​മാ​ണ്. അ​തി​ന്റെ പ​വി​ത്ര​ത പ​ങ്കാ​ളി​ക​ള്‍ കാ​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ആ​ളു​ക​ള്‍ അ​ത് ശ​രി​യാ​യ വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് ഞ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും’ ഓ​ള്‍ ഇം​ഗ്ല​ണ്ട് ലോ​ണ്‍ ടെ​ന്നീ​സ് ക്ല​ബ്ബ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് സാ​ലി ബോ​ള്‍​ട്ട​ന്‍ പ​റ​ഞ്ഞു. ആ​ളു​ക​ള്‍​ക്ക് പ്രാ​ര്‍​ഥി​ക്കാ​നും വി​ശ്ര​മി​ക്കാ​നും കു​ട്ടി​ക​ള്‍​ക്ക് മു​ല​യൂ​ട്ടു​ന്ന​തി​നു​മ​ട​ക്ക​മു​ള്ള ശാ​ന്ത​മാ​യ ഇ​ട​മാ​ണ് ക്വ​യ​റ്റ് റൂ​മു​ക​ളെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ര​ണ്ട് ചാ​രു​ക​സേ​ര​ക​ളും മ​ട​ക്കി​വെ​ക്കാ​നു​ള്ള മേ​ശ​യും ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​വു​മ​ട​ങ്ങു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള റൂ​മു​ക​ള്‍.

Read More