ഹൈദരാബാദ്: ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ തെലുങ്കാനയിലെ ജനപ്രതിനിധി യുവതിയുടെ നെഞ്ചത്ത് ചവിട്ടിയത് വിവാദമാകുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. യുവതി ഗോപിയെ ചെരുപ്പിനടിച്ചപ്പോഴാണ് ഇയാള്‍ യുവതിയെ ചവിട്ടി വീഴ്ത്തിയത്.തെലുങ്കാനയിലെ നിസാമാബാദില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇമ്മാഡി ഗോപി എന്നയാളാണ് ആള്‍ക്കാര്‍ നോക്കി നില്‍ക്കേ യുവതിയെ ചവിട്ടിയത്. സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വഴിപോക്കര്‍ അനധികൃതമായി തന്റെ വസ്തു കയ്യേറാന്‍ ശ്രമിച്ചെന്ന് കാട്ടി തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രവര്‍ത്തകന്‍ കൂടിയായ ഗോപിയുടെ പരാതിയില്‍ പോലീസ് യുവതിക്കെതിരേയും കേസെടുത്തിട്ടുണ്ട്. തങ്ങള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട വസ്തുവിന്റെ അവകാശം എഴുതിത്തരാന്‍ ഗോപി വിസമ്മതിക്കുന്നെന്ന് ആരോപിച്ച് യുവതിയും കുടുംബാംഗങ്ങളും ഗോപിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പത്തു മാസം മുമ്പ് ഭൂമിയ്ക്കു വേണ്ടി കുടുംബം 33 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഭൂമിയുടെ അവകാശം…
Read MoreTag: women
‘റാണി’ തട്ടിപ്പിന്റെ ‘മഹാറാണി’ ! ചുറ്റിക്കറക്കുന്നത് ആഡംബര ബൈക്കില്‍; മദ്യപാനവും പുകവലിയും സന്തതസഹചാരികള്‍; ആണ്‍വേഷത്തിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച ശ്രീറാം എന്ന റാണിയെക്കുറിച്ച് പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ആണ്‍വേഷം കെട്ടി പോത്തന്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച കൊല്ലം തെക്കേകച്ചേരി നട ശ്രീറാം എന്ന റാണി വന്‍ തട്ടിപ്പുകാരിയെന്ന് വിവരം. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ ഇവര്‍ മുമ്പ് നടത്തിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് ഒരു കടയില്‍ നിന്ന് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ചമഞ്ഞ് 3.75ലക്ഷം തട്ടിയെടുത്ത കേസില്‍ ഇവര്‍ അകത്തു പോയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയ കാലയളവില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പോലീസ് സംശയിക്കുന്നു. റാണി തെക്കന്‍ ജില്ലകളില്‍…
Read Moreഎന്തു വിലകൊടുത്തും ലോകകപ്പ് നിലനിര്‍ത്താന്‍ ജര്‍മനി; ടീമംഗങ്ങള്‍ക്ക് ലോകകപ്പ് കഴിയുന്നതു വരെ സെക്‌സിനു വിലക്ക്; ലൈംഗികത്തൊഴിലാളികളെ കണ്ട് റഷ്യയിലേക്ക് പോകണ്ടെന്ന് നൈജീരിയയും…
എന്തു വിലകൊടുത്തും ലോകകപ്പ് നിലനിര്‍ത്താന്‍ ജര്‍മനി തയ്യാറെടുക്കുന്നു. ലോകകപ്പ് തീരുന്നതുവരെ സ്ത്രീ സ്പര്‍ശം പാടില്ലെന്നാണ് പരിശീലകന്‍ ജോക്വിം ലോ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ആഫ്രിക്കന്‍ വമ്പന്മാരായ നൈജീരിയയ്ക്കും പരിശീലകനില്‍ നിന്നു ലഭിച്ചിരിക്കുന്നത് സമാനമായ നിര്‍ദ്ദേശമാണ്. കളിക്കാര്‍ ലൈംഗിക തൊഴിലാകളിളെ തേടി ഹോട്ടലിന് പുറത്ത് പോകരുതെന്ന നിര്‍ദേശമാണ് നൈജീയയുടെ ജര്‍മന്‍ പരിശീലകന്‍ ഗെര്‍നോട്ട് റോര്‍ ടീമംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഭാര്യമാരേയും പരിശീലന വേദിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ തീരുമാനം. കളിയിലുള്ള ശ്രദ്ധപോകുമെന്ന ഭീതിയാണ് ലോയ്ക്ക്്. കളിക്കാര്‍ക്ക് ഉറ്റവരെയും ഉടയവരെയും കാണണമെന്ന് നിര്‍ബ്ബന്ധമുണ്ടായാല്‍ അതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ അത് കളിയില്ലാത്തപ്പോള്‍ മാത്രം. ടൂര്‍ണമെന്റിനിടയില്‍ ഒരിക്കലും അവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള മെസ്യൂട്ട് ഓസില്‍, തോമസ് മുള്ളര്‍, മാര്‍ക്കോ റൂസ്, ലിറോയ് സാനേ എന്നിവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ടീം സ്പിരിറ്റ്…
Read Moreകൊലപാതകത്തിനു കാരണം മോഷണം പിടിക്കപ്പെട്ടതിലുണ്ടായ മനോവിഷമം; മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനുള്ള കാരണമായി യുവതി പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍…
കോഴിക്കോട്: നാദാപുരത്ത് നാലുവയസുകാരിയായ മകളെ ബക്കറ്റില്‍ മുക്കിക്കൊന്ന യുവതിയുടെ മൊഴി പുറത്ത്. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമമാണ് കുട്ടിയെ കൊല്ലാന്‍ കാരണമെന്ന് സഫൂറ പറഞ്ഞു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും. കൈയും കാലും കെട്ടിയ ശേഷമാണ് സഫൂറ കുളിമുറിയിലെ ബക്കറ്റില്‍ പിടിച്ചു വച്ചിരുന്ന വെള്ളത്തില്‍ നാലു വയസുകാരി ഇന്‍ഷാ ലാമിയയെ സഫൂറ മുക്കിക്കൊന്നത്. ഒന്നര വയസ്സുള്ള മകനെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകയായിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവുമായുണ്ടായ വഴക്കാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. തുടര്‍ന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാണ്…
Read More