22 കോ​ടി രൂ​പ ചെ​ല​വി​ൽ കു​ന്ന​ത്തൂ​രി​ൽ ടാ​റിംഗ് ക​ഴി​ഞ്ഞ റോഡ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ക​ർ​ന്നു

കു​ന്ന​ത്തൂ​ർ:​കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 22 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന റോ​ഡ് ടാ​റി​ംഗ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ക​ർ​ന്നു. കൊ​ട്ടാ​ര​ക്ക​ര – സി​നി​മാ​പ​റ​മ്പ് റോ​ഡി​ൽ കു​ന്ന​ത്തൂ​ർ ആ​റ്റു​ക​ട​വ് ജം​ഗ്ഷ​നി​ലാ​ണ് ടാ​റി​ംഗ് പാ​ളി​യാ​യി ഇ​ള​കി മാ​റ്റി​യ​ത്.​ ടാ​റി​ംഗ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ചീ​ക്ക​ൽ​ക​ട​വ് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ന്റെ തു​ട​ക്കം ഇ​ള​കി​യും ഇ​ടി​ഞ്ഞും മാ​റി​യ​ത്.​പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് രാ​വി​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​ര​ണ്ട് വ​ർ​ഷ​മാ​യി ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​ഡ് പൂ​ർ​ണ​മാ​യും ഉ​ഴു​തു​മ​റി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ന്ന റോ​ഡി​ൽ ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യി​രു​ന്നു.​പൊ​ടി​ശ​ല്യം മൂ​ലം ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങി​യി​ല്ല.​ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കു​ന്ന​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​ത്.​മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​വാ​ൻ ടാ​റി​ംഗ് വൈ​കുന്നേരം 6.30വ​രെ ന​ട​ത്താ​മെ​ന്ന അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച് രാ​ത്രി 8 വ​രെ തോ​ന്നി​യ​പോ​ലെ ടാ​റി​ംഗ് ന​ട​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്.​

കി​ഫ്ബി ഒ​രു ഉ​ദ്യോ​ഗ​സ്ഥ നേ​രി​ട്ടാ​ണ് ഇ​തി​നു വേ​ണ്ട ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത​ത​ത്രേ.​അ​തി​നി​ടെ ടാ​റി​ംങ്ങി​ന്‍റെ പേ​രി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.​ഇ​ന്ന​ലെ ആ​റ്റു​ക​ട​വ് ജം​ഗ്ഷ​നി​ൽ വ​ച്ച് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ട​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചു.

Related posts