ഡെ​ന്‍റ​ൽ കോ​ള​ജ് സൂ​പ്പ​ർ, വാ​ട്സാ​പ്പ് പോ​സ്റ്റ് വൈ​റ​ൽ, അ​ത്ര സൂ​പ്പ​റ​ല്ലെ​ന്നു മ​റു പോ​സ്റ്റ്, പക്ഷേ…

സ്വ​ന്തം ലേ​ഖ​കർ

തൃ​ശൂ​ർ/​മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡെ​ന്‍റ​ൽ കോ​ള​ജ് സൂ​പ്പ​റാ​ണെ​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശം വൈ​റ​ലാ​യി. നി​ര​വ​ധി പേ​രാ​ണ് ഈ ​പോ​സ്റ്റ് ഫോ​ർ​വേ​ഡും ഷെ​യ​റും ചെ​യ്യു​ന്ന​ത്.

വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട അ​റി​യി​പ്പാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു എ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് പോ​സ്റ്റ്. ഡെ​ന്‍റ​ൽ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ അ​റി​യാ​ത്ത​വ​രെ അ​റി​യി​ക്കാ​നാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

നൂ​റു ശ​ത​മാ​നം ചി​കി​ത്സ സൗ​ജ​ന്യ​മാ​യ ഇ​വി​ടെ​യു​ള്ള ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

പോ​സ്റ്റി​ൽ ആ​ന്പ​ല്ലൂ​രി​ലേ​യും പു​തു​ക്കാ​ട്ടേ​യും ദ​ന്ത ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളി​ലെ ചി​കി​ത്സാചെല​വും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

അ​വി​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രൂ​പ ഈ​ടാ​ക്കു​ന്ന ദ​ന്ത ചി​കി​ത്സ​യ്ക്ക് മെഡിക്കൽ കോളജിൽ അ​ഞ്ഞൂ​റു രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ വ​രു​ന്നു​ള്ളൂവെ​ന്നും വാ​ട്സാ​പ്പ് സ​ന്ദേ​ശത്തിൽ പറയുന്നു. പു​തു​ക്കാ​ടോ ആ​ന്പ​ല്ലൂ​രോ ഉ​ള്ള ആ​രെ​ങ്കി​ലു​മാ​കാം പോ​സ്റ്റി​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വാ​ട്സാ​പ്പ് പോ​സ്റ്റി​നു പി​ന്നാ​ലെ ആ ​പോ​സ്റ്റി​നെ വി​മ​ർ​ശി​ച്ചു​ള്ള പോ​സ്റ്റു​ക​ളു​മെ​ത്തി. ജീ​വ​ന​ക്കാ​രു​ടെ വ​ൻകു​റ​വ് ഇ​വി​ടെ​യു​ണ്ടെ​ന്നും നി​യ​മ​നം ല​ഭി​ച്ച ഡോ​ക്ട​ർ​മാ​ർ ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള​വ​രാ​ണെ​ന്നും അ​വ​ർ​ക്കു താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്നും അ​തി​നാ​ൽ അ​വ​ർ​ക്കു പ​ല​പ്പോ​ഴും കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നുമാണ് വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​ധാ​നം. ഒ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്താ​ൻപോ​ലും വ​ള​രെ നീ​ണ്ട കാ​ല​യ​ള​വാ​ണ് ന​ൽ​കു​ന്ന​ത്.

ഡെ​ന്‍റ​ൽ കോ​ള​ജിനെ പുക​ഴ്ത്തി​ക്കൊ​ണ്ടു​ള്ള പോ​സ്റ്റി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കു​റേ​യൊ​ക്കെ സ​ത്യ​മാ​ണെ​ങ്കി​ലും അ​വി​ട​ത്തെ പ്ര​ശ്ന​ങ്ങ​ൾകൂ​ടി പ​രാ​മ​ർ​ശി​ക്കാ​തെ വ​യ്യെ​ന്നാ​ണ് എ​തി​ർവാ​ദം.

ഡെ​ന്‍റ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​റ​യാ​നു​ള്ള​തേ​റെ​യും പ്രാ​ര​ബ്ധ​ങ്ങ​ളു​ടെ ക​ഥ​ക​ൾ.

സ്റ്റാ​ർ ഹോ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി.

സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ഫി​ലി​യേ​ഷ​ൻ വ​രെ ന​ഷ്ട​പ്പെ​ടാ​വു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

കാ​ല​പ്പ​ഴ​ക്ക​മു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ 15 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി​യ മൈ​ക്രേ​ാബ​യോ​ള​ജി കെ​ട്ടി​ട​ത്തി​ലാ​ണ് ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തു​ട​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു പ​രാ​തി. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വുമില്ല.

Related posts

Leave a Comment