കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഷാഹുലിനെ പ്രണയിച്ചു, രണ്ടാംകെട്ടാണെന്നു വിവരമറിഞ്ഞതോടെ ചെക്കന്റെ അച്ഛന്‍ മകനെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചു, പോത്തന്‍കോടുകാരി റിംസി കൊടുത്ത ക്വട്ടേഷനുള്ള കാരണം ഇങ്ങനെ

പ്രണയത്തില്‍ നിന്നും പിന്മാറിയ യുവാവിനെയും പ്രണയത്തെ എതിര്‍ത്ത യുവാവിന്റെ പിതാവിനെയും വകവരുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതി ഒളിവിലാണ്. വെഞ്ഞാറമൂട് വേളാവൂര്‍ നുസൈഫ മന്‍സിലില്‍ അന്‍സര്‍(27), വെമ്പായം ഹാപ്പിലാന്‍ഡ് റോഡില്‍ മാങ്കുഴി ഏഞ്ചല്‍ ഭവനില്‍ കോഴി ബിനു എന്നു വിളിക്കുന്ന ബിനു (32), നാലാഞ്ചിറ കോളജ് സ്‌റ്റെപ്പില്‍ കുഴക്കാട്ടുകോണം വീട്ടില്‍ പ്രമോദ്( 36), കേശവദാസപുരം എന്‍എസ്പി നഗറില്‍ തെങ്ങുവിള വീട്ടില്‍ കിച്ചു എന്നു വിളിക്കുന്ന ശബരി(25), കേശവദാസപുരം കെ.കെആര്‍എ നഗറില്‍ അനീഷ് നിവാസില്‍ അനീഷ്( 25), കേശവദാസപുരം എന്‍എസ്പി നഗറില്‍ റഫീക്ക് മന്‍സിലില്‍ തന്‍സീര്‍( 29) എന്നിവരാണ് നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായത്.

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുല്‍ ഹമീദിന്റെ മകന്‍ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചു വച്ചാണ് ഇയാളുമായി പ്രണയത്തിലായത്. എന്നാല്‍ യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുല്‍ ഹമീദ് മകനെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും മകനെ വിദേശത്തേയ്ക്ക് പറഞ്ഞു വിടാന്‍ ശ്രമിക്കുകയും ചെയ്തു. ക്വട്ടേഷന്‍ നല്‍കിയ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന യുവതി ഒളിവിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കേസുമായി ബന്ധപ്പെട്ട സംഭവം. ഉത്തരംകോട് സ്കൂളിന് സമീപം വച്ച് കോട്ടൂര്‍ നാരകത്തിന്‍മൂട് പള്ളിവിള സബൂറ മന്‍സിലില്‍ കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ െ്രെഡവര്‍ കൂടിയായ ഷാഹുല്‍ഹമീദിനെയും പ്രതികള്‍ ആക്രമിച്ചത്.

ഗുണ്ടാ തലവനായ ബിനുവും അനീഷ്, തന്‍സീര്‍ എന്നിവരുടെ സഹായത്തോടെപ്രമോദ്, ശബരി എന്നിവരെയും കൂട്ടി ബിനുവിന്‍റെ വാനില്‍ കോട്ടൂരില്‍ എത്തിയ സംഘം ബൈക്കില്‍ പോകുകയായിരുന്ന ഷാഹുല്‍ഹമീദിനെ പിന്തുടര്‍ന്നു. മൂത്ത മകന്‍ മുഹമ്മദ് റമീസിനെ നോക്കിയെങ്കിലും കിട്ടിയില്ല. വഴി ചോദിക്കാനെന്ന ഭാവേന ബൈക്ക് തടഞ്ഞു നിറുത്തുകയും കണ്ണില്‍ മുളക് പൊടി എറിയുകയും ചെയ്തു. ഇവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഹുല്‍ഹമീദിനെ പ്രതികള്‍ പിന്തുടരുകയും തടി കഷണം കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ വാനില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

പോത്തന്‍കോട് സ്വദേശിനിയായ യുവതിയാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. യുവതിയും ഷാഹുല്‍ഹമീദിന്റെ മകന്‍ മുഹമ്മദ് റമീസും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്‍െ അമ്മയുമായിരുന്ന ആ വിവരം മറച്ചു വച്ചാണ് പ്രണയത്തിലായത്. യുവതി വിവാഹിതയാണെന്നറിഞ്ഞ ഷാഹുല്‍ഹമീദ് മകനെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ഗള്‍ഫിലേക്ക് അയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതറിഞ്ഞ റംസി കൊലക്കേസ് പ്രതി കൂടിയായ ശ്രീകാര്യം സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലെ പ്രതി കൂടിയായ ബിനുവിനെയും ഈ കേസിലെ രണ്ടാം പ്രതി കൂടിയായ അന്‍സറിനെയും ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കിയത്. ഇതിനായി 40000 രൂപ നല്‍കുകയും ചെയ്തു. ഡിവൈഎസ്പി ജി.കെ. ദിനിലയുടെ നിര്‍ദേശാനുസരണം ആര്യനാട് സിഐ അനില്‍കുമാറും നെയ്യാര്‍ഡാം എസ്‌ഐ എസ്.സതീഷ്കുമാറും സിപിഒ മാരായ ഷിബു, അനില്‍, രമ്യ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പുതിയ ക്വട്ടേഷന്‍ വര്‍ക്കുമായി വാനില്‍ കറങ്ങിയ സംഘത്തെ പിരപ്പന്‍കോട്ട് വച്ച് പിടികൂടിയത്. ഒളിവിലായ യുവ തിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Related posts