എ​സി വേ​ണ്ട, ചൂ​ടി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ഉ​ള്ളി പോ​ക്ക​റ്റി​ലി​ട്ടാ​ൽ മ​തി;​വി​ചി​ത്ര വാ​ദ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

ന്യൂ​ഡ​ൽ​ഹി: ചൂ​ടി​ൽ​നി​ന്ന് ര​ക്ഷ​തേ​ടാ​ൻ ഒ​രു ഉ​ള്ളി കീ​ശ​യി​ൽ കൊ​ണ്ടു​ന​ട​ന്നാ​ൽ മ​തി​യെ​ന്ന് ഉ​പ​ദേ​ശി​ച്ച് കേ​ന്ദ്ര മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ.

“ഞാ​ൻ എ​ന്‍റെ കാ​റി​ൽ എ​സി ഉ​പ​യോ​ഗി​ക്കാ​റി​ല്ല. എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​രി​ക്കാ​റി​ല്ല. മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ 51 ഡി​ഗ്രി ചൂ​ടി​ൽ പോ​ലും നി​ങ്ങ​ൾ എ​ങ്ങ​നെ ഇ​ത് ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന് ആ​ളു​ക​ൾ എ​ന്നോ​ട് ചോ​ദി​ക്കാ​റു​ണ്ട്. എ​ന്‍റേ​ത് ‘മ​ധ്യ​പ്ര​ദേ​ശി​ലെ ച​മ്പ​ൽ ത്വ​ക്ക്’ ആ​ണെ​ന്നാ​ണ് അ​തി​നു​ള്ള ഉ​ത്ത​രം’.

“ഒ​രു കാ​ര്യം കൂ​ടി ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​യ​ട്ടെ?. എ​ന്നെ കാ​ണാ​ൻ ചെ​റു​പ്പ​മാ​യി തോ​ന്നാം. പ​ക്ഷേ എ​ന്‍റെ ആ​ത്മാ​വി​ന് വ​ള​രെ പ്രാ​യ​മാ​യി​രി​ക്കു​ന്നു. ഈ ​ചൂ​ടു​കാ​ല​ത്ത് നി​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ൽ ഒ​രു ഉ​ള്ളി സൂ​ക്ഷി​ക്കു​ക, നി​ങ്ങ​ൾ​ക്ക് ഒ​രു​ചു​ക്കും സം​ഭ​വി​ക്കി​ല്ല. ചൂ​ടി​ൽ​നി​ന്ന് ര​ക്ഷ​തേ​ടാ​ൻ ആ​ധു​നി​ക കാ​ല​ത്ത് എ​ല്ലാ​വ​രും പെ​ട്ടി​ക​ൾ (എ​സി) കൊ​ണ്ടു​പോ​കു​മ്പോ​ൾ, കേ​ന്ദ്ര മ​ന്ത്രി ഉ​ള്ളി​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.

ഇ​വ പ​ഴ​യ കാ​ര്യ​ങ്ങ​ളാ​ണ്. ആ​യു​ർ​വേ​ദം പു​രോ​ഗ​മി​ക്കു​മ്പോ​ൾ, ന​മ്മ​ൾ ഇ​വ മ​റ​ക്ക​രു​ത്’ -മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ സി​ന്ധ്യ പ​റ​ഞ്ഞു.​സ്കാ​ർ​ഫ് കൊ​ണ്ട് ത​ല മ​റ​ക്കു​ക​യും ദൈ​വ നാ​മം ഉ​ച്ച​രി​ച്ച് കീ​ശ​യി​ൽ ഒ​രു ഉ​ള്ളി ഇ​ടു​ക​യും ചെ​യ്താ​ൽ ജൂ​ണി​ൽ താ​പ​നി​ല 52 ഡി​ഗ്രി വ​രെ ഉ​യ​ർ​ന്നാ​ലും പ്ര​ശ്ന​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment