പാലക്കാട്: നൂറണി വിത്തുണി ശനീശ്വരൻ ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന് അമ്പതിനായിരം രൂപ വിലവരുന്ന നിലവിളക്ക് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ.
കൊടുവായൂർ സ്വദേശി കൃഷ്ണപ്രസാദ് എന്ന വിളക്ക് ഷിബുവിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.അറസ്റ്റിലായ പ്രതി പച്ചക്കറി കച്ചവടത്തിനായി പാലക്കാട്ട് പല സ്ഥലങ്ങളിൽ പോവുകയും അമ്പലങ്ങൾ നോക്കിവച്ച് കളവു നടത്തുകയുമാണ് രീതി. മോഷ്ടിച്ചുലഭിക്കുന്ന പണം മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് പ്രതി ഉപയോഗിക്കുന്നത്.
അറസ്റ്റിലായ പ്രതി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷണം നടത്തിവരികയാണ്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ എസ്. വിപിൻകുമാർ, എസ്ഐ എം. സുനിൽ, വി. ഹേമലത, വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, വിനോദ്, രാജീദ്, അജിത്ത്, ഷാലു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
