ചില്ലറ തട്ടിയിട്ട് നടക്കാൻ മേലാ..! പ​ത്തു രൂ​പ കോ​യി​ൻകൊണ്ടാണേ ഇ​ങ്ങോ​ട്ടു വ​രേ​ണ്ടെ​ന്ന് ബാ​ങ്കു​ക​ൾ; ന​ട്ടം​തി​രി​ഞ്ഞ് വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും

coinതൃ​ശൂ​ർ: പ​ത്തു​രൂ​പ കോ​യി​നാ​ണോ, ഇ​ങ്ങോ​ട്ടു ത​ൽ​ക്കാ​ലം കൊ​ണ്ടു​വ​രേ​ണ്ടെ​ന്ന് ബാ​ങ്കു​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​പ​ദേ​ശം. ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് കൊ​ടു​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ത്തു​രു​പ കോ​യി​നു​ക​ൾ ര​ണ്ടാ​യി​ര​വും അ​തി​ല​ധി​ക​വു​മൊ​ക്കെ കി​ട്ടു​ന്ന വ്യാ​പാ​രി​ക​ളും മ​റ്റു സ്ഥാ​പ​ന​ക്കാ​രു​മാ​ണ് കി​ട്ടി​യ പ​ണം ബാ​ങ്കി​ല​ട​യ്ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ ഉ​പ​ദേ​ശം. ത​ൽ​ക്കാ​ലം ഇ​തെ​വി​ടെ​ങ്കി​ലും കൊ​ണ്ടു​പോ​യി കൊ​ടു​ത്തോ, ഇ​വി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ത്തു​രൂ​പ കോ​യി​നു​ക​ളാ​ണ് കെ​ട്ടി​കി​ട​ക്കു​ന്ന​തെ​ന്നാ​ണ് ബാ​ങ്കു​കാ​രു​ടെ സ​ങ്ക​ടം.

എ​ന്താ​യാ​ലും പ​ത്തു​രൂ​പ കോ​യി​നു​ക​ൾ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ക്ഷേ ചി​ല്ല​റ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും പ​റ​യു​ന്നു. ബാ​ങ്കു​ക​ളി​ൽ ചെ​ന്നാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​ത്തു രൂ​പ​യു​ടെ കോ​യി​നു​ക​ൾ കി​ട്ടും. പ​ക്ഷേ ആ​ർ​ക്കും വേ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബാ​ങ്കി​ൽ പ​ണ​മെ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്ക് പ​ത്തു രൂ​പ​യു​ടെ കോ​യി​നു​ക​ൾ കൊ​ടു​ത്താ​ൽ വേ​ണ്ടെ​ന്നു പ​റ​യും. പി​ന്നെ എ​വി​ടെ ഇ​തു കൊ​ണ്ടു​പോ​യി കൊ​ടു​ക്കു​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ർ.

ഇ​തി​നി​ടെ വ്യാ​പാ​രം ന​ട​ത്തി​യും മ​റ്റും കി​ട്ടു​ന്ന കോ​യി​നു​ക​ൾ കൂ​ടി കൊ​ണ്ടു​വ​രു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും എ​ടു​ക്കി​ല്ലെ​ന്ന് പ​റ​യാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ക​യെ​ന്ന് ബാ​ങ്ക​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​പ്രകാരം  പ​ത്തു രൂ​പ കോ​യി​നു​ക​ൾ പ​ര​മാ​വ​ധി ബാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ക്കാ​തെ ആ​ളു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് . അ​തി​നാ​ലാ​ണ് ബാ​ങ്കി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന പ​ത്തു​രൂ​പ കോ​യി​നു​ക​ൾ വാ​ങ്ങി​ക്കാ​ത്ത​ത​ത്രേ.

പു​റ​ത്ത് പ​ത്തു​രൂ​പ കോ​യി​നു​ക​ൾ ക്ഷാ​മ​മാ​ണെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. ഇ​തി​നാ​ലാ​ണ് പ​ത്തു​രൂ​പ​യു​ടെ കോ​യി​നു​ക​ൾ പ​ര​മാ​വ​ധി ബാ​ങ്കി​ൽ നി​ന്ന ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ങ്കുകൾ പത്തുരൂപ തിരികെ വാങ്ങാത്തതും ഇതുതന്നെയാകും കാരണംഇ​തി​നി​ടെ അ​ഞ്ചു രൂ​പ​യു​ടെ കോ​യി​നു​ക​ളാ​ക​ട്ടെ പു​റ​ത്തും ക്ഷാ​മ​മാ​ണെ​ന്നു പ​റ​യു​ന്നു.

ബാ​ങ്കു​ക​ളി​ലും അ​ഞ്ചു രൂ​പ​യു​ടെ കോ​യി​നു​ക​ൾ കൂ​ടു​ത​ൽ ചോ​ദി​ച്ചാ​ൽ ഇ​ല്ല. പ​ക​രം പ​ത്തു രൂ​പ​യു​ടെ കോ​യി​നു​ക​ൾ എ​ത്ര വേ​ണ​മെ​ങ്കി​ലും ത​രാ​മെ​ന്നാ​ണ് മ​റു​പ​ടി. പ​ത്തു രൂ​പ നോ​ട്ടു പോ​ലെ കോ​യി​നു​ക​ൾ കൂ​ടു​ത​ൽ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ക​ന​മു​ള്ള​തി​നാ​ലാ​ണ് പ​ല​രും പ​ത്തു രൂ​പ കോ​യി​നു​ക​ൾ വേ​ണ്ടെ​ന്നു പ​റ​യു​ന്ന​ത്.

പ​ത്തു രൂ​പ​യു​ടെ 100 നോ​ട്ടു​ക​ൾ പോ​ക്ക​റ്റി​ലി​ടാം. എ​ന്നാ​ൽ കോ​യി​നു​ക​ളാ​ണെ​ങ്കി​ൽ ചെ​റി​യ സ​ഞ്ചി വേ​ണ്ടി​വ​രും കൊ​ണ്ടു പോ​കാ​ൻ. പ​ത്തു രൂ​പ കോ​യി​നു​ക​ൾ ക്രി​യ​വി​ക്ര​യം ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ബാ​ങ്കു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​ത് ഗൗ​ര​വ​ത്തി​ലെ​ടു​ത്താ​ൽ പ​ത്തു രൂ​പ കോ​യി​നു​ക​ൾ പി​ൻ​വ​ലി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​യു​ന്നു.

Related posts