അൽ ഷിഫയിൽ ഭീകരർ ബന്ദിയെ വധിച്ചു: സിസിടിവി ദൃശ്യം പുറത്ത്

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ബ​​​ന്ദി​​​ക​​​ളെ ഗാ​​​സ​​​യി​​​ലെ അ​​​ൽ​​​ ഷി​​​ഫ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ ഇ​​​സ്രേ​​​ലി സേ​​​ന പു​​​റ​​​ത്തു​​​വി​​​ട്ടു. ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട ഇ​​​സ്രേ​​​ലി സൈ​​​നി​​​ക നൊ​​​വാ മാ​​​ഴ്സി​​​യാ​​​നോ (19) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് അ​​​ൽ ​​​ഷി​​​ഫ​​​യി​​​ൽ​​​വ​​​ച്ചാ​​​ണെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നു രാ​​​വി​​​ല​​​ത്തെ വീ​​​ഡി​​​യോ ആ​​​ണി​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി പ​​​റ​​​ഞ്ഞു. ര​​​ണ്ടു ബ​​​ന്ദി​​​ക​​​ളെ ആ​​​ശു​​​പ​​​ത്രി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തു വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം. ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ആ​​​ൾ​​​ക്കാ​​​രെ​​​യും കാ​​​ണാം. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ത്തി​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ എ​​​ഴ് എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


കോ​​​ർ​​​പ​​​റ​​​ൽ നൊ​​​വാ മാ​​​ഴ്സി​​​യാ​​​നോ​​യെ അ​​​ൽ​​​ ഷി​​​ഫ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് ത​​​ട​​​ങ്ക​​​ലി​​​ലി​​​ട്ടി​​​രു​​​ന്ന​​​തെ​​​ന്നു ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി പ​​​റ​​​ഞ്ഞു. ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബ​​​ന്ദി​​​ക​​​ൾ​​​ക്കു കാ​​​വ​​​ലി​​​രു​​​ന്ന ഭീ​​​ക​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൊ​​​വാ​​​യ്ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ള്ള പ​​​രി​​​ക്കാ​​​യി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ർ​​​ന്ന് നൊ​​​വാ​​​യെ ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ള്ളി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നെ​​​ന്നും അ​​​വി​​​ടെ​​​വ​​​ച്ച് മ​​​റ്റൊ​​​രു ഭീ​​​ക​​​ര​​​നാ​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും ഹാ​​​ഗാ​​​രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

Leave a Comment