പു​ല്‍​വാ​മ​യി​ല്‍ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം ! കാ​ശ്മീ​രി പ​ണ്ഡി​റ്റി​നെ ഭീ​ക​ര​ര്‍ വെ​ടി​വെ​ച്ചു കൊ​ന്നു…

ജ​മ്മു ക​ശ്മീ​രി​ലെ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. ഭീ​ക​ര​ര്‍ ക​ശ്മീ​രി പ​ണ്ഡി​റ്റി​നെ വെ​ടി​വെ​ച്ച് കൊ​ന്നു.

പു​ല്‍​വാ​മ ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ചാ​ന്‍ സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് ശ​ര്‍​മ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

രാ​വി​ലെ പ്ര​ദേ​ശ​ത്തെ ച​ന്ത​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സ​ഞ്ജ​യ് ശ​ര്‍​മ​യ്ക്ക് ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍​ത​ന്നെ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രു ബാ​ങ്കി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് ആ​യി​രു​ന്നു സ​ഞ്ജ​യ് ശ​ര്‍​മ.

പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​യ്ക്കാ​യി സാ​യു​ധ സേ​ന​യെ വി​ന്യ​സി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് ഒ​മ​ര്‍ അ​ബ്ദു​ള്ള അ​നു​ശോ​ചി​ച്ചു.

Related posts

Leave a Comment