മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​ന്‍ ! പ്ര​ധാ​ന​ജോ​ലി തീ​വ്ര​വാ​ദ​ സം​ഘ​ട​ന​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ല്‍; 24കാ​ര​ന്‍ പി​ടി​യി​ല്‍…

തീ​വ്ര​വാ​ദി​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ന​ല്‍​കി​യി​രു​ന്ന യു​വാ​വ് സേലത്ത്‌ അ​റ​സ്റ്റി​ല്‍. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ആസിക്ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​​ത്. തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള അ​ക്ത​ര്‍ ഹു​സൈ​ന്‍ എ​ന്ന​യാ​ളെ ജൂ​ലാ​യി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ക്ത​ര്‍ ഹു​സൈ​ന് സേ​ല​ത്തു​ള്ള ര​ണ്ട് പേ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ള്ള അ​ലി​മു​ല്ലാ എ​ന്ന യു​വാ​വി​നെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​രു​പ​തു​കാ​ര​നാ​യ അ​ലി​മു​ല്ലാ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ആ​സി​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഒ​രു ടെ​ക്‌​സ്‌​റ്റൈ​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ആ​സി​ക്ക്. ഇ​യാ​ള്‍​ക്കും അ​ലി​മു​ല്ലാ​യ്ക്കും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ല്‍​കു​ന്ന​തി​ന് പ്ര​തി​മാ​സം മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഫ​ല​മാ​യി ന​ല്‍​കി​യി​രു​ന്ന​ത്.

Read More

അ​ല്‍​സ​ലം തീ​വ്ര​വാ​ദി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ! നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് 21കാ​ര​ന്‍; ല​ക്ഷ്യം പ​ല​ത്…

തീ​വ്ര​വാ​ദ സം​ഘ​ട​ന അ​ല്‍ സ​ല​മി​ന്റെ സ്ഥാ​പ​ക നേ​താ​വി​ന്റെ സ​ഹോ​ദ​ര​പു​ത്ര​നാ​യ 21 വ​യ​സു​കാ​ര​നും കൂ​ട്ട​രും കേ​ര​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ടെ​ന്ന് വി​വ​രം. ആ​റു പേ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു പു​റ​പ്പെ​ട്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് പോ​ലീ​സ്.ഇ​വ​ര്‍​ക്കാ​യി ഇ​ന്റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി​ക​ളും വ​ല​വി​രി​ച്ചു. അ​ല്‍ സ​ല​മി​ന്റെ സ്ഥാ​പ​ക നേ​താ​വി​ന്റെ സ​ഹോ​ദ​ര​പു​ത്ര​നാ​യ 21 വ​യ​സു​കാ​ര​നും കൂ​ട്ട​രും കേ​ര​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ടെ​ന്നു മ​ധു​ര ജ​യി​ലി​ലു​ള്ള ര​ണ്ട് അ​ല്‍ സ​ലം നേ​താ​ക്ക​ളി​ല്‍​നി​ന്നാ​ണ് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. 21 വ​യ​സു​കാ​ര​ന്റെ ഒ​പ്പ​മു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യോ എ​ന്നും വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍, മ​ധു​ര​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലെ​ത്താ​ന്‍ 24 മ​ണി​ക്കൂ​ര്‍ പോ​ലും വേ​ണ്ടെ​ന്നി​രി​ക്കെ, എ​ത്തി​ക്കാ​ണു​മെ​ന്നു​ത​ന്നെ​യാ​ണ് ഇ​ന്റ​ലി​ജ​ന്‍​സ് ക​രു​തു​ന്ന​ത്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ര്‍. ഇ​വി​ടെ ഇ​വ​രു​ടെ ദൗ​ത്യം എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​കാം ല​ക്ഷ്യ​മെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. കോ​യ​മ്പ​ത്തൂ​രി​ലും മ​ധു​ര​യി​ലും അ​ല്‍ സ​ല​മി​ന്റെ പ്ര​വ​ര്‍​ത്ത​നം അ​ത്ത​ര​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നു ! സംഘത്തിലുള്ളത് 25 പേര്‍; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 25 ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഈ അടുത്താണ് ഐ.എസ് തീവ്രവാദികള്‍ മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയുള്‍പ്പെടുന്നുണ്ട്. താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നീ നിര്‍ദേശങ്ങള്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സിഖ് വംശജര്‍ക്ക് ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് എത്താനുള്ള അനുമതി നല്‍കണമെന്നും താലിബാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

Read More

കേരളത്തിലും കര്‍ണാടകത്തിലും ഐഎസ് ഭീകരരുടെ എണ്ണം പെരുകുന്നുവെന്ന് ഐക്യരാഷ്ട്രസഭ ! മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായി മുന്നറിയിപ്പ്…

കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ(എക്യുഐഎസ്) എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.”സംഘത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തരിച്ച അസിം ഉമറിന്റെ പിന്‍ഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും,” റിപ്പോര്‍ട്ടില്‍ പറയുന്നു.” റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്- വിലയ)…

Read More

കൈകള്‍ വൃത്തിയായി കഴുകുക; രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക; തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഐഎസ്; കുറിപ്പില്‍ പറയുന്നത് ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന്…

കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും രംഗത്തെത്തിയിരിക്കുകയാണ്. മതപരമായ ഉപദേശം എന്ന പേരിലാണ് കൊറോണയെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ തീവ്രവാദികള്‍ക്കിടയില്‍ നല്‍കുന്നത്. ഇത് അടുത്തിടെ ഐഎസിന്റെ ഔദ്യോഗിക പത്രമായ അല്‍നാബയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികളോട് പറയുന്നത്. നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന്റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, അത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിലാണ് നോട്ടീസ് വിതരണം നടന്നിരിക്കുന്നത്.ഐഎസിന്റെ ശക്തികേന്ദ്രമായ…

Read More

ലിസ വെയ്‌സ് തീവ്രവാദഗ്രൂപ്പിലെ അംഗമോ ? കാണാതായ ജര്‍മന്‍ വനിതയ്ക്ക് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇന്റര്‍പോള്‍; പുതിയ വിവരങ്ങള്‍ അതീവ ഗുരുതരം…

കേരളത്തില്‍ നിന്നു കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്നും ഇവര്‍ക്കായി കേരളാ പൊലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറി. ജര്‍മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു. യുവതിക്ക് മേല്‍ തീവ്രവാദ സംശയം കൂടി ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ ഏഴിനാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ദുബായില്‍നിന്നുള്ള 6ഇ-038 വിമാനത്തില്‍ ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദ് അലി(29) ഒപ്പമുണ്ടായിരുന്നു. യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ് ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണില്‍ സംസാരിച്ചിരുന്നെന്ന് മകളെ…

Read More

വാഗാ അതിര്‍ത്തി പിടിച്ചടക്കി ഇന്ത്യക്കാരെ അടിമകളാക്കും ! കൊടുംഭീകരന്‍ ഹാഫിസ് സെയ്ദിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഞെട്ടിപ്പിക്കുന്നത്;പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെങ്ങും നിറയുന്നത് കടുത്ത ഇന്ത്യാ വിരുദ്ധത

കറാച്ചി: ഓരോ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പും ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിനു കൂടി പാകിസ്ഥാനില്‍ കളമൊരുങ്ങുമ്പോള്‍ എങ്ങും നിറയുന്നത് ഇന്ത്യാ വിരുദ്ധത. മികച്ച രാജ്യമാക്കി പാകിസ്താനെ മാറ്റുമെന്നും ഇന്ത്യാക്കാരെ വാഗാ അതിര്‍ത്തിയില്‍ അടിമകളാക്കി മാറ്റുമെന്ന് വരെ പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തട്ടിവിടുന്നു. ഇന്ത്യയ്ക്ക് ഏറ്റവും തലവേദയായ മുംബൈ ഭീകരാക്രമണത്തിന്റെ തലച്ചോറ് എന്ന് ഇന്ത്യ വിശ്വസിക്കുന്ന ഹാഫീസ് സയീദ് തന്റെ മില്ലി മുസഌം ലീഗ് പാര്‍ട്ടിയുടെ 265 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ അനേകം രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതും അമേരിക്ക 10 ദശലക്ഷത്തിന് തലയ്ക്ക് വിലയിട്ടിരിക്കുന്നതുമായ ഹാഫീസ് സയീദും മകനും മത്സരിക്കുന്നുണ്ട്. സുരക്ഷാ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ തുടക്കത്തില്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎംഎല്‍നെ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചെങ്കിലും അള്ളാ ഒ അക്ബര്‍ തെഹ്‌രീക്ക് എന്ന എഎടി യുടെ തണലിലാണ് തീവ്രവാദി നേതാവും അനുചരന്മാരും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹഫീസ് സയീദും…

Read More

എന്റെ മകന്‍ രാജ്യദ്രോഹിയെങ്കില്‍ അവനെ വെടിവച്ചു കൊല്ലുക; ഹിസ്ബുളില്‍ ചേര്‍ന്ന അസമീസ് യുവാവിന്റെ അമ്മയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു…

ദി​സ്പു​ർ: ജ​മ്മു കാ​ഷ്മീ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഘ​ട​ന​വാ​ദി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​നി​ൽ ചേ​ർ​ന്ന അ​സ​മീ​സ് യു​വാ​വി​നു വേ​ണ്ടി പോ​ലീ​സ് വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.’’​ഡോ. ഹു​രൈ​ര’’ എ​ന്ന വി​ളി​പ്പേ​രു സ്വീ​ക​രി​ച്ച് ഭീ​ക​ര​സം​ഘാം​ഗ​മാ​യ ക​മ​ർ ഉ​സ് സ​മാ​നെ​യാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തി​നി​ടെ, ക​മ​റി​ന്‍റെ കു​ടും​ബം അ​യാ​ളെ രാ​ജ്യ​ദ്രോ​ഹി​യെ​ന്നു വി​ളി​ച്ച് ത​ള്ളി​പ്പ​റ​ഞ്ഞു. സ​മാ​നെ സ​ർ​ക്കാ​ർ വ​ധി​ച്ചാ​ലും വി​ഷ​മ​മി​ല്ലെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ’’എ​ന്‍റെ മ​ക​ൻ ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നെ​ന്നു കേ​ൾ​ക്കു​ന്ന​തു ശ​രി​യാ​ണെ​ങ്കി​ൽ അ​വ​ൻ രാ​ജ്യ​ദ്രോ​ഹി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. അ​ത്ത​ര​മൊ​രു സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നെ​ങ്കി​ൽ അ​വ​നെ വെ​ടി​വ​ച്ചു​കൊ​ല്ല​ണം. അ​ങ്ങ​നെ​യൊ​രു മ​ക​ൻ എ​നി​ക്കു വേ​ണ്ട, അ​വ​ന്‍റെ മൃ​ത​ദേ​ഹം പോ​ലും സ്വീ​ക​രി​ക്കി​ല്ല. ഞ​ങ്ങ​ൾ രാ​ജ്യ​ത്തി​നൊ​പ്പ​മാ​ണ്’’ ക​മ​റി​ന്‍റെ അ​മ്മ ഷാ​ഹി​റ ഖാ​തൂ​ൻ പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണു ക​മ​ർ. ഇ​യാ​ൾ എ.​കെ47 തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണു പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. അ​ന്വേ​ഷ​ണം കാ​ഷ്മീ​രി​ൽ ഒ​തു​ക്കി​ല്ലെ​ന്നും പാ​ക് ഭീ​ക​ര​സം​ഘ​ട​ന​ക​ൾ പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നു ശേ​ഷം സ്വ​ദേ​ശ​ത്തു ഭീ​ക​ര​വാ​ദം…

Read More

കാഷ്മീരില്‍ വീണ്ടും കല്ലേറു തുടങ്ങി;തീവ്രവാദികളെ തുരത്തുന്നതിനിടെ സൈന്യത്തിനെതിരെ കല്ലേറ് ; മൂന്നു പ്രതിഷേധക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: നോട്ടു നിരോധനത്തെത്തുടര്‍ന്ന് നിര്‍വീര്യമായിരുന്ന ജമ്മു കാഷ്മീരിലെ കല്ലേറ് വീണ്ടും പുനരാരംഭിച്ചു.തീവ്രവാദികളെ തുരത്തുന്നതിനിടെ സൈന്യത്തിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്് ഇവര്‍ക്കെതിരേ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഭീകരനെയും സൈന്യം വധിച്ചു.സൈന്യത്തിനെതിരെ കല്ലെറിഞ്ഞ പ്രദേശവാസികളായ സഹീദ് ധാര്‍, സാക്വിബ് അഹമ്മദ്, ഇഷ്ഫാഖ് അഹമ്മദ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും പരുക്കേറ്റു. ഛദൂരയിലെ ദര്‍ബുഗ് ഗ്രാമത്തിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തുന്നത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചു വെടിവച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരേ കല്ലെറിഞ്ഞത്. ഇതോടെ പ്രതിഷേധര്‍ക്കാര്‍ക്കെതിരെയും പ്രത്യാക്രമണം നടത്താന്‍ സൈന്യം നിര്‍ബന്ധിതമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ 19 പേര്‍ക്ക് പരുക്കേറ്റു.അതിനിടെ പുല്‍വാമയിലെ ദ്രാബ്ഗാമില്‍ സമീര്‍ ടൈഗര്‍ എന്ന ഭീകരന്റെ വീട്ടില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി. സുരക്ഷ സംഘം എത്തുന്നതിന് മുമ്പ് രക്ഷപെട്ടതിനാല്‍ ഇയാളെ പിടികൂടാനായില്ല. പിടിച്ചെടുത്ത…

Read More