പുസ്തക ചലഞ്ച് : പ്ര​ള​യ​മെ​ടു​ത്ത ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് വേണ്ടി കൊല്ലം താലൂക്ക് ഇരുപതിനായിരം പുസ്തകങ്ങൾ നൽകി

കൊ​ല്ലം : പ്ര​ള​യ​മെ​ടു​ത്ത ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തി​യ ജാ​ഗ്ര​താ ജാ​ഥ​യ്ക്ക് കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന്പി​ച്ച വ​ര​വേ​ൽ​പ്പ് ന​ൽ​കി.

താ​ലൂ​ക്കി​ലെ വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച ഇ​രു​പ​തി​നാ​യി​രം പു​സ്ത​ക​ങ്ങ​ൾ സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റും ജാ​ഥ ക്യാ​പ്റ്റ​നു​മാ​യ ഡോ.​കെ.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ടി.​എം.​വ​ർ​ഗ്ഗീ​സ് സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജാ​ഥാ ക്യാ​പ്റ്റ​ൻ ഡോ.​കെ.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജാ​ഥാ​മാ​നേ​ജ​ർ പി.​കെ.​സു​ധാ​ക​ര​ൻ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ച​വ​റ കെ.​എ​സ്.​പി​ള്ള, സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ എ​സ്.​നാ​സ​ർ, കെ.​എം.​ബാ​ബു, ബി.​ഹ​രി​കൃ​ഷ്ണ​ൻ, മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ.​ഗോ​പ​ൻ, സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ.​അ​നി​ൽ​കു​മാ​ർ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ബൂ​ബേ​ക്ക​ർ കു​ഞ്ഞ് എ​ന്നി​വ​ർ പ്രസംഗിച്ചു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത് കൊ​ല്ലം താ​ലൂ​ക്കാ​ണ്. കേ​ര​ള ശ​ബ്ദം 1500-ഉം ​മ​യ്യ​നാ​ട് എ​ൽ.​ആ​ർ.​സി.​ലൈ​ബ്ര​റി 710-ഉം, ​വെ​ണ്‍​പാ​ല​ക്ക​ര ശാ​ര​ദാ​വി​ലാ​സി​നി ലൈ​ബ്ര​റി 589-ഉം ​നീ​രാ​വി​ൽ ന​വോ​ദ​യ ഗ്ര​ന്ഥ​ശാ​ല 566-ഉം ​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ക​യു​ണ്ടാ​യി.

Related posts