ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ര​ട്ട​ത്താ​പ്പ്; രാഷ്ട്രീയപാർട്ടികളുടെ ഫ്ളക്സ്ബോർഡുകൾ തൊടാൻ  മടിക്കുകയാണെന്ന് ആക്ഷേപം

ആ​ല​ത്തൂ​ർ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യാ​നു​ള്ള ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ര​ട്ട​ത്താ​പ്പ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ത്തി​ലോ സ്തൂ​പ​ങ്ങ​ളി​ലോ തൊ​ടാ​ൻ മ​ടി കാ​ട്ടു​ക​യാ​ണ്.

പ​ല​യി​ട​ത്തും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ളും കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

Related posts