ജോലിയ്ക്കായി ആദ്യമായി ഗള്‍ഫിലെത്തിയപ്പോള്‍ കഴിഞ്ഞത് ലേബര്‍ ക്യാമ്പില്‍ ! എന്നാല്‍ പിതാവ് അഭ്യന്തര മന്ത്രിയായതോടെ മകന് ശുക്രന്‍ തെളിഞ്ഞു;എന്നും ദൗര്‍ബല്യങ്ങളുണ്ടായിരുന്ന ബിനോയി വളര്‍ന്നത് ഇങ്ങനെ…

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി ജനിക്കുന്നത് എന്നു പറയുന്നത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. രാഷ്ട്രീയക്കളിയില്‍ ചോര പൊടിയുമെന്ന് ഭയന്നാണ് കോടിയേരി മക്കളെ കണ്ണൂരില്‍ നിന്ന് കെട്ടുകെട്ടിച്ചത്. ബിനീഷിനെ തിരുവനന്തപുരത്തേക്ക് അയച്ചപ്പോള്‍ ബിനോയിയെ അയച്ചത് ദുബായിലേക്കാണ്. അതും സിപിഎമ്മിന്റെ ബദ്ധശത്രുവും ഐസ്‌ക്രീം കേസിലെ പ്രതിയുമായ ഒരാളുടെ ഷോപ്പിംഗ് മാളിലേക്ക്.

അവിടെയെത്തിയ ബിനോയ് തികഞ്ഞ അച്ചടക്കത്തോടെയാണ് ജോലി ചെയ്തത്. ലേബര്‍ ക്യാമ്പിലായിരുന്നു താമസം. അങ്ങനെ എല്ലാവരുടെയും പ്രിയം സമ്പാദിക്കാനും ബിനോയിക്കു കഴിഞ്ഞു. അക്കാലത്ത് തലശേരി എംഎല്‍എ മാത്രമായിരുന്ന കോടിയേരി സിപിഎമ്മിന്റെ സമുന്നത നേതാവൊന്നും ആയിരുന്നില്ല. അന്ന് പാര്‍ട്ടിയില്‍ ശക്തന്‍ വിഎസ് ആയിരുന്നു.

എന്നാല്‍ 2005 ബിനോയിയുടെ ജീവിതം മാറി. ദുബായിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലിക്ക് കയറിയ ബിനോയിയുടെ ശുക്രന്‍ തെളിഞ്ഞത് 2006 തുടക്കത്തോടെയായിരുന്നു. അച്ഛന്‍ കോടിയേരി 2006ല്‍ സംസ്ഥാനത്ത് ആഭ്യന്തര മന്ത്രിയായതോടെ ബിനോയിക്ക് ചുറ്റും ഉപഗ്രഹങ്ങള്‍ അവതരിക്കാന്‍ ആരംഭിച്ചു. ബിനോയിയും ബിനീഷും സുഹ്യത്തുക്കള്‍ക്ക് പ്രിയപ്പെട്ടവനായി. അച്യുതാനന്ദനെ കൊണ്ട് കാര്യം നടത്തിക്കാന്‍ മകന്‍ അരുണ്‍ കുമാറിനെ കാണുന്നതു പോലെ കാര്യസാധ്യത്തിനായി ബിനോയിയെ കാണാന്‍ തുടങ്ങി. ബിനോയിക്ക് ആവശ്യമുള്ളതെല്ലാം നല്‍കുക എന്നതായിരുന്നു അടുത്ത രീതി. ബിനോയിയുടെ ദൗര്‍ബല്യങ്ങള്‍ ഗള്‍ഫില്‍ പാട്ടായി.

ആഭ്യന്തരത്തിനൊപ്പം ടൂറിസം വകുപ്പു കൂടി കോടിയേരിക്ക് ഉണ്ടായിരുന്നു. ഗള്‍ഫിലെ ശതകോടിശ്വരന്‍മാര്‍ ബിനോയിക്ക് ചുറ്റും മൂളി പറന്നു. എല്ലാവര്‍ക്കും നിരവധി കാര്യങ്ങള്‍. അതെല്ലാം നടത്തികൊടുത്ത് ബിനോയി സായൂജ്യമടഞ്ഞു. കോടികളാണ് ഇതിലൂടെ വന്നു മറിഞ്ഞത്. ലേബര്‍ക്യാമ്പില്‍ നിന്നും കോടിശ്വരന്‍മാര്‍ ബിനോയിയെ പഞ്ചനക്ഷത്ര സൗധങ്ങളിലേക്ക് പൂ പോലെ എടുത്തുയര്‍ത്തി.

ഓഡിയും ബെന്‍സുമൊക്കെ മുറ്റത്ത് നിറഞ്ഞപ്പോള്‍ പാവത്തിന്റെ കണ്ണുതള്ളി. കേരളത്തിലും വിദേശത്തും മറ്റ് ഇന്ത്യന്‍ തലസ്ഥാനങ്ങളിലും ഫ്‌ളാറ്റുകള്‍ വാങ്ങികുട്ടി. ഐ.ജി. വി. ആര്‍. രാജീവന്റെ ഉടമസ്ഥതതയില്‍ തിരുവനന്തപുരത്തുണ്ടായിരുന്ന ആഢംബര ബംഗ്ലാവ് കോടികള്‍കൊടുത്ത് സ്വന്തമാക്കി. ഇപ്പോള്‍ മകനെ ഓര്‍ത്ത് വേദനിക്കുന്ന കോടിയേരി അന്ന് മകന്റെ എല്ലാ നടപടികള്‍ക്കും ശക്തമായ പിന്തുണയാണ് നല്‍കിയത്.

പിന്നീട് സിനിമാ നിര്‍മ്മാണത്തില്‍ ബിനോയി പങ്കാളിയായി. ഒരു സിനിമാ നിര്‍മ്മാതാവുമായി ചേര്‍ന്ന് ദുബായിയില്‍ കമ്പനി തുടങ്ങി. പിന്നീട് ഇതേ നിര്‍മ്മാതാവ് താന്‍ പറ്റിക്കപ്പെട്ടതായി മനസിലാക്കിയപ്പോള്‍ സ്വയം ജീവനൊടുക്കി. ബിനോയിയുടെ വളര്‍ച്ച ഉന്നതങ്ങളില്‍ നിന്നും ഉന്നതങ്ങളിലേക്കായിരുന്നു. ബിനോയിയെ മാതൃകയാക്കി നിരവധി സഖാക്കളുടെ മക്കള്‍ ദുബായിലെത്തി. എല്ലാവരും വളര്‍ന്നു. ആരും മോശമായില്ല. കാരണം അവരെല്ലാം അനുകരിച്ചത് ബിനായിയെയായിരുന്നു. ഇതിനിടയില്‍ കേരളത്തിലെ ഒരു സിനിമാ നടനെ കേസില്‍ കുരുക്കിയ ചരിത്രം വരാനിരിക്കുന്നതേയുള്ളൂ. എല്ലാറ്റിനോടും ദൗര്‍ബല്യമുള്ള ബിനോയി ഇഷ്ടപ്പെട്ടതെന്തും സ്വന്തമാക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ താനൊരു ഗൃഹസ്ഥനാണെന്ന കാര്യം പോലും മറന്നു. അതിന്റെ പരിണിതഫലങ്ങളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇത് കോടിയേരിയുടെ രാഷ്ട്രീയ ഭാവി തന്നെ അനശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

Related posts