പ്രവാസിയുടെ മരണത്തിൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച സം​ഭ​വി​ച്ചു; പി.​കെ.​ശ്യാ​മ​ള​യെ സം​ര​ക്ഷി​ച്ച് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ന്തൂ​റി​ലെ പ്ര​വാ​സി വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള​യെ സം​ര​ക്ഷി​ച്ച് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സംഭവത്തിൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച സം​ഭ​വി​ച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വി​ൻ​മേ​ൽ അ​പ്പീ​ൽ കേ​ൾ​ക്കാ​ൻ കൗ​ണ്‍​സി​ലി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​രു​ടെ അ​ധി​കാ​രം വെ​ട്ടി​കു​റ​യ്ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​പു​ല​മാ​യ അ​ധി​കാ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന​ന്ത്. സെ​ക്ര​ട്ട​റി​മാ​രു​ടെ അ​ധി​കാ​രം വെ​ട്ടി​കു​റ​യ്ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ട് വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ സ​മ​യം പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് കു​റ്റ​ബോ​ധ​വും പ്ര​യാ​സ​വു​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ഭ​യി​ൽ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള​യെ സം​ര​ക്ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സ് വി​ഷ​യ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു.

Related posts