കൊച്ചിയില്‍ സണ്ണി ലിയോണിന്റെ പരിപാടി റദ്ദാക്കാന്‍ കാരണം പൈസ കൂടുതല്‍ ചോദിച്ചതല്ല, കോടികള്‍ കൊയ്യാന്‍ സണ്ണിയെ കൊണ്ടുവരാന്‍ തീരുമാനിച്ച ഏജന്‍സിക്ക് പിഴച്ചത് ആരാധകരുടെ തള്ളിക്കയറ്റം ഇല്ലാത്തതിനാല്‍

കൊച്ചിയില്‍ സണ്ണി ലിയോണിന്റെ ഷോ അവസാന നിമിഷം ഉപേക്ഷിച്ചതിന് പിന്നില്‍ താരം കൂടുതല്‍ പണം ചോദിച്ചതാണെന്ന വാദം തെറ്റെന്ന് സൂചന. വലിയ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ച് പരിപാടി പ്ലാന്‍ ചെയ്ത ഇവന്റ് മാനേജ്‌മെന്റ് ടീമിന് തിരിച്ചടിയായത് ടിക്കറ്റുകള്‍ വിറ്റുപോകാത്തതാണ്. കൊച്ചിയില്‍ സണ്ണിലിയോണിന്റെ പരിപാടിക്ക് വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുപോയിരുന്നുള്ളു എന്നാണ് അറിയുന്നത്. ‘വാലന്റൈന്‍സ് നൈറ്റ്’ പരിപാടിയില്‍ നിന്നാണ് സണ്ണി ലിയോണ്‍ പിന്‍മാറിയത്.

ജോബോയി ആപ്പ് വഴി 80 ടിക്കറ്റുകളും ബുക് മൈ ഷോ ആപ്പ് വഴി 80 ടിക്കറ്റുകളും നേരിട്ട് 30 ടിക്കറ്റുകളുമാണ് ആകെ വിറ്റു പോയത്. ഇത് കൂടാതെ കുറച്ച് സൗജന്യ പാസുകളും വിതരണം ചെയ്തിരുന്നു. സാമ്പത്തികമായി പ്രോഗ്രാം പരാജയമാവുമെന്ന് കണ്ടാണ് റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിപാടിയുടെ സംഘാടകര്‍ പറയുന്നത് മറ്റൊരു കാരണമാണ്. സ്റ്റേജ് ഒരുക്കുന്നതിനായി സണ്ണിലിയോണിന്റെ ടീം ആവശ്യപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കാനാവാത്തതാണ് ഷോ റദ്ദാക്കിയതിന് പിന്നില്‍. സ്റ്റേജിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ വേണ്ടിയ സമയം ലഭിക്കാത്തതാണ് കാരണം. അതെസമയം പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും മറ്റൊരു ദിവസം നടത്തുമെന്നും സംഘാടകര്‍ പറയുന്നു.

ഷോയില്‍ നിന്ന് പിന്‍മാറുന്ന കാര്യം ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചുവപ്പ് ക്രോസ്മാര്‍ക്ക് ചെയ്ത പരിപാടിയുടെ പോസ്റ്റര്‍ സഹിതമാണ് സണ്ണിയുടെ ട്വീറ്റ്. ‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ ‘വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നതെന്നും സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തു.

Related posts