അഞ്ചു വയസുള്ള മകന്‍ ഷാരൂഖ് ഖാനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല ! വളര്‍ന്നപ്പോള്‍ അവനിലുണ്ടായ മാറ്റങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഏവരും മാതൃകയാക്കേണ്ട സംഭവം ഇങ്ങനെ…

ലോകത്ത് പലയിടത്തും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന അവഗണനകള്‍ സമാനതകളില്ലാത്തതാണ്. അവയില്‍ പലതിന്റെയും തുടക്കം സ്വന്തം വീടുകള്‍ക്കുള്ളില്‍ തന്നെ ഉള്ളവയാകും. എന്നാല്‍ ഇതിന് വിപരീതമായി തന്റെ ജെന്‍ഡര്‍ സ്ത്രീയുടെത് ആണെന്ന് തുറന്നു പറഞ്ഞപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മാതാപിതാക്കളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയസ്പര്‍ശിയായ കഥ പുറത്തുവിട്ടത്. മക്കളുടെ മാറ്റങ്ങള്‍ ഏറ്റവും ആദ്യം തിരിച്ചറിയുക മാതാപിതാക്കള്‍ തന്നെ ആകും.
ഇവിടെ മകനിലുള്ള മാറ്റങ്ങളും അവന്റെ ഇഷ്ടങ്ങളും ഒക്കെ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവനെ മാനസികമായി പീഡിപ്പിക്കുന്നതിന് പകരം ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്.

മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇന്ന് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കാനും ഡാന്‍സ് ഷോകള്‍ ചെയ്യാനുമൊക്കെ ഉള്ള പിന്തുണ മാതാപിതാക്കളാണെന്ന് ഈ വ്യക്തി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

അഞ്ച് വയസ്സുള്ള സമയത്താണ് ഞാനും കസിനും കുച്ച് കുച്ച് ഹോത്താഹെ എന്ന സിനിമ കാണുമ്പോള്‍ എനിക്ക് ഷാറൂഖ് ഖാനെ വിവാഹം കഴിക്കണം എന്നാണ് ഞാന്‍ ആദ്യം പറയുന്നത്. സഹോദരിക്ക് ബാര്‍ബിയും എനിക്ക് കാറുകളും സമ്മാനമായി നല്‍കുമ്പോഴും ഞാന്‍ അവളുടെ ബാര്‍ബി മോഷ്ടിച്ചെടുത്ത് അവയ്‌ക്കൊപ്പം കളിക്കുമായിരുന്നു.

ഒരിക്കലും എന്റെ മാതാപിതാക്കള്‍ എന്നെ തടഞ്ഞിരുന്നില്ല. സത്യം പറഞ്ഞാല്‍ എനിക്ക് പാവക്കുട്ടികളും ഉടുപ്പുകളും ആണ് ഇഷ്ടം എന്നറിഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ വാങ്ങി തരുകയാണ് ചെയ്തത്. ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും ഒക്കെ പോവുമ്പോഴും എപ്പോഴും കടുത്ത പ്രിന്റുകളോട് കൂടിയുള്ള വസ്ത്രങ്ങളാണ് ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്.

സ്‌കൂളില്‍ ആണെങ്കില്‍ പോലും മറ്റു കുട്ടികളും എപ്പോഴും ഞാന്‍ പെണ്‍കുട്ടികളെപ്പോലെ ആണെന്ന് പറയുമായിരുന്നു. ഒരിക്കല്‍ ഇത്തരം പരിഹാസങ്ങള്‍ അസഹ്യമായി പിടി ക്ലാസില്‍ വച്ച് ആണ്‍കുട്ടികള്‍ എന്നെ തോണ്ടാനും കവിളുകളില്‍ ഉമ്മ വയ്ക്കാനും തുടങ്ങി. ഞാന്‍ വീട്ടില്‍ പോയി മാതാപിതാക്കളോട് ഇതേപ്പറ്റി പറഞ്ഞ് കരഞ്ഞു. അടുത്ത ദിവസം തന്നെ അവര്‍ സ്‌കൂളിലേക്ക് വന്നു.

പ്രിന്‍സിപ്പലിനോട് ഇതേപ്പറ്റി പരാതിപ്പെടുകയും എന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ എന്നെ കളിയാക്കിയിട്ടില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ തന്നെ ഞാന്‍ അവഗണിക്കും. കാരണം എന്റെ മാതാപിതാക്കള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ മുടിയില്‍ വരെ പരീക്ഷണങ്ങള്‍ നടത്തുമായിരുന്നു. ഇത് കാണുന്ന ബന്ധുക്കള്‍ അവന്‍ നിങ്ങളുടെ മകനാണ് മകളല്ല മുടി വെട്ടി നടക്കാന്‍ പറയൂ എന്ന് പറഞ്ഞ് മാതാപിതാക്കളോട് ദേഷ്യപ്പെടുമായിരുന്നു.

പക്ഷേ അവന് അതാണ് ഇഷ്ടം എന്നും ആരെയും ഉപദ്രവിക്കാത്തിടത്തോളാം അവന് ഇഷ്ടമുള്ളത് ചെയ്യാമെന്നാണ് മാതാപിതാക്കള്‍ ബന്ധുക്കള്‍ക്ക് നല്‍കിയ മറുപടി. സ്‌കൂള്‍ കാലത്തിനുശേഷമാണ് എനിക്ക് ഒരിക്കലും സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് അമ്മയോട് പറയുന്നത്. എനിക്ക് അറിയാം എന്നാണ് അമ്മ ഉടന്‍ മറുപടി നല്‍കിയത് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.

സാരമില്ല എന്ന് പറഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യം അമ്മ അച്ഛനോട് പറഞ്ഞു. നീ സന്തോഷവാനായി ഇരുന്നാല്‍ ഞാനും സന്തോഷവനാകും എന്നാണ് എന്റെ അച്ഛന്‍ എനിക്ക് മറുപടി നല്‍കിയത്. അതിനുശേഷം എല്ലാം മാറി മറിഞ്ഞു 20 വയസ്സുള്ളപ്പോഴാണ് ഞാനെന്റെ കാമുകനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്.

ആ കാര്യം ഞാന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. പക്ഷേ അവര്‍ക്ക് അറിയാമായിരുന്നു ഞങ്ങള്‍ ഒന്നിച്ചാണ് മേക്കപ്പ് ചെയ്തിരുന്നത്. ഇതെല്ലാം കണ്ട് എന്റെ മാതാപിതാക്കള്‍ ചിരിക്കുമായിരുന്നു. ഇരുപത്തിയൊന്നാം പിറന്നാളിന് എന്റെ അമ്മ ആദ്യമായി എനിക്ക് ഒരു ജോഡി ഹില്‍സ് വാങ്ങിത്തന്നു.

അത് ധരിച്ച ത്രില്ലടിച്ച് മാതാപിതാക്കള്‍ക്കും സഹോദരിക്കും മുന്നില്‍ ഞാന്‍ നൃത്തം ചെയ്തു. എന്റെ അമ്മ എപ്പോഴും ഡാന്‍സ് ക്ലാസില്‍ ചേരാന്‍ പറയുമായിരുന്നു അങ്ങനെയാണ് ഞാന്‍ ഡാന്‍സ് പരിശീലനം ആരംഭിച്ചത്. ഓരോ ക്ലാസിനുശേഷം അന്നത്തെ പാഠങ്ങള്‍ ഞാന്‍ മാതാപിതാക്കളെ കാണിക്കും.

ഒരു വര്‍ഷത്തിനു ശേഷം അവര്‍ എന്നെ മേക്കപ്പ് ചെയ്ത് ഗ്ലാമറായി ഡ്രസ്സ് ചെയ്ത് വിഗ് ധരിപ്പിച്ച് പുറത്തു കൊണ്ടു പോകും മുമ്പ് കണ്ണ് തട്ടാതിരിക്കാന്‍ അമ്മാ ചെവിക്ക് പുറകെ കുത്ത് ഇടുമായിരുന്ന. കഴിഞ്ഞവര്‍ഷം അമ്മാ എനിക്ക് ഡ്രസ്സുകള്‍ വാങ്ങിത്തന്നു. ഇന്ന് എന്റെ സഹോദരിയും ഞാനും ഒരേ വസ്ത്രമാണ് ഞങ്ങളുടെ വീട്ടില്‍ മാറിമാറി ഉപയോഗിക്കുന്നത്.

Related posts

Leave a Comment