തേ​​ജ​​സ്വി​​നി ശ​​ങ്ക​​ർ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നി​​ല്ല

ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ൻ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കു തി​​രി​​ച്ച​​ടി ന​​ൽ​​കി​​ക്കൊ​​ണ്ട് ഹൈ​​ജം​​പി​​ലെ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് താ​​രം തേ​​ജ​​സ്വി​​നി ശ​​ങ്ക​​ർ ഗെ​​യിം​​സി​​ൽ​​നി​​ന്നു പി​ന്മാ​​റി. ക​​ഴു​​ത്തി​​നേ​​റ്റ പ​​രി​​ക്കാ​​ണ് പി​ന്മാ​റാ​ൻ കാ​ര​ണം.

ക​​ൻ​​സാ​​സ് സ്റ്റേ​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ പ​​ഠി​​ക്കു​​ന്ന താ​​രം ഗെ​​യിം​​സി​​ൽ​​നി​​ന്നു പി​ന്മാ​​റു​​ന്ന വി​​വ​​രം അ​​ത്‌​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​നെ അ​​റി​​യി​​ച്ചു. ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ചു​​കൊ​​ണ്ട് തേ​​ജ​​സ്വി​​നി ശ​​ങ്ക​​ർ ക​​ത്ത​​യയ്ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​എ​​ഫ്ഐ സെ​​ക്ര​​ട്ട​​റി സി.​​കെ. വ​​ത്സ​​ണ്‍ പ​​റ​​ഞ്ഞു.

മാ​​ർ​​ച്ചി​​ൽ പ​​ട്യാ​​ല​​യി​​ൽ ന​​ട​​ന്ന ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലാ​​ണ് 2.28 മീ​​റ്റ​​ർ ചാ​​ടി തേ​​ജ​​സ്വി​​നി ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മാ​​സം ടെ​​ക്സാ​​സി​​ൽ ന​​ട​​ന്ന ഒ​​രു ഗെ​​യിം​​സി​​ൽ തേ​​ജ​​സ്വി​​നി 2.29 മീ​​റ്റ​​ർ ചാ​​ടി​​യി​​രു​​ന്നു. 2015 ഇ​​ഞ്ചി​​യോ​​ണ്‍ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ 2.25 മീ​​റ്റ​​ർ ചാ​​ടി വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.

Related posts