‘ചൊ​വ്വാ​ഴ്ചക്ക​ള്ള​ൻ’ പി​ടി​യി​ൽ..! എല്ലാ ചെവ്വാഴ്ചയും ക്ഷേത്രത്തിലെത്തി മോഷണം നടത്തുന്ന അറുപതുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ktm-arrest-lചാ​വ​ക്കാ​ട്: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച പ​തി​വാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന വി​രു​ത​നെ നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്ന് പി​ടി​കൂ​ടി. പാ​ല​യൂ​ർ ചെ​ഞ്ചേ​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ത്തി​ന് എ​ത്തി​യ അ​റു​പ​തു​കാ​ര​നെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​ൽ ചെ​ഞ്ചേ​രി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കി​ട​ന്ന് ഇ​റ​ങ്ങി​യി​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ​ല​ത​വ​ണ​യാ​യി ചൊ​വ്വാ​ഴ്ച​ക​ളി​ൽ മോ​ഷ​ണ​ത്തി​ന് എ​ത്തി​യ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം ക്ഷേ​ത്ര​ത്തി​ലെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ക​വ​ർ​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ഴ​യ മോ​ഷ്ടാ​വ് ത​ന്നെ. വീ​ണ്ടും അ​ടു​ത്ത ചൊ​വ്വാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്നു. ദി​വ​സം തെ​റ്റാ​തെ മോ​ഷ്ടാ​വ് വീ​ണ്ടും ചൊ​വ്വാ​ഴ്ച എ​ത്തി. നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​യി. ‘ചൊ​വ്വാ​ഴ്ച ക​ള്ള​നെ’ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു.
ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്തു​ള്ള ചെ​മ്മ​ണ്ണൂ​ർ ലോ​സ​ന്‍റെ വീ​ട്ടി​ലെ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച​ത് താ​നാ​ണെ​ന്ന് മോ​ഷ്ടാ​വ് പ​റ​ഞ്ഞു.

Related posts