പ്രേമചന്ദ്രന് ബിജെപിയുമായി അവിശുദ്ധ ബന്ധം; ഗുരതര ആരോപണവുമായി മന്ത്രി തോമസ് ഐസക്

കൊല്ലം: യുഡിഎഫിന്‍റെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെതിരേ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രേമചന്ദ്രന് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് മന്ത്രി ആരോപിച്ചു. ഇടത് സ്ഥാനാർഥിക്ക് സ്വീകരണം നൽകിയതിന്‍റെ പേരിൽ മാവേലിക്കര എൻഎസ്എസ് കരയോഗം പിരിച്ചുവിട്ട നടപടി ദൗർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മാവേലിക്കരയിലെ ഇടത് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന്‍റെ പേരിൽ മാവേലിക്കര കരയോഗം എൻഎസ്എസ് നേതൃത്വം പിരിച്ചുവിട്ടത്. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related posts